Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അഗ്രസീവ് കോലി', ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്തു, പണികൊടുത്ത് സ്റ്റംപ് മൈക്ക്

1

എഡ്ജ്ബാസ്റ്റണ്‍: ക്യാപ്റ്റന്‍സിയില്ലെങ്കിലും ബാറ്റിങ്ങില്‍ ഫോമിലല്ലെങ്കിലും അതൊന്നും തന്റെ ആക്രമണോത്സകതയെ ബാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ നായകനായി ബുംറയാണുള്ളതെങ്കിലും എല്ലാ കാര്യത്തിലും ബുംറക്ക് ഉപദേശങ്ങള്‍ നല്‍കി മുന്നില്‍ത്തന്നെ കോലിയുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരേ ആദ്യ നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. ഈ നേട്ടത്തിലേക്ക് ഇന്ത്യയെത്തിയത് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. എഡ്ജ്ബാസ്റ്റണില്‍ അഞ്ചാം ടെസ്റ്റ് പുരോഗമിക്കവെ ഇംഗ്ലണ്ട് തകരുകയാണ്. ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയെക്കാള്‍ 332 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.

1

ജോണി ബെയര്‍സ്‌റ്റോയും (12) നായകന്‍ ബെന്‍ സ്‌റ്റോക്‌സുമാണ് (0) ക്രീസില്‍. ന്യൂസീലന്‍ഡ് പര്യടനത്തില്‍ മിന്നും പ്രകടനത്തോടെ തിളങ്ങിയ ബെയര്‍സ്‌റ്റോയെ പെട്ടെന്ന് മടക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ബെയര്‍‌സ്റ്റോ ക്രീസിലെത്തിയപ്പോള്‍ മുതല്‍ പ്രകോപന ശ്രമങ്ങള്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

ബെയര്‍‌സ്റ്റോ ക്രീസിലെത്തിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ജോണി ബെയര്‍‌സ്റ്റോയെ സ്ലെഡ്ജ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കോലിയുടെ സ്ലെഡ്ജിങ് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത 14ാം ഓവറിലാണ് സംഭവം. 'ടിം സൗത്തിയുടെ പന്തിനെക്കാളും അല്‍പ്പം കൂടി വേഗം തോന്നുന്നുണ്ടല്ലെ' എന്നാണ് കോലി ബെയര്‍സ്‌റ്റോയോട് ചോദിച്ചത്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയാണ് എത്തിയത്. ബെയര്‍‌സ്റ്റോ ന്യൂസീലന്‍ഡിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങും കാഴ്ചവെച്ചിരുന്നു. അതുകൊണ്ടാണ് ന്യൂസീലന്‍ഡ് പേസര്‍ സൗത്തിയുടെ പേരില്‍ കോലി സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ ബെയര്‍സ്‌റ്റോ കാര്യമായൊന്നും മറുപടിയായി പറഞ്ഞില്ല.

3

മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിറങ്ങുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോയുടെയും ബെന്‍ സ്‌റ്റോക്‌സിന്റെയും പ്രകടനം ആതിഥേയര്‍ക്ക് നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ ഇരുവരേയും പെട്ടെന്ന് മടക്കാനാവും ഇന്ത്യ ശ്രമിക്കുക. കോലി സ്ലെഡ്ജിങ്ങും ആക്രമണോത്സകതയുമായി മൂന്നാം ദിനവും കളം നിറയുമെന്ന് പ്രതീക്ഷിക്കാം.

വിരാട് കോലി ബാറ്റിങ്ങില്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്കത് വലിയ കരുത്താവും. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമാണ് കോലി നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ കോലിയുടെ മികച്ചൊരു തിരിച്ചുവരവ് ഇന്ത്യ പ്രതീക്ഷിക്കുന്നു. എഡ്ജ്ബാസ്റ്റണില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് കോലി.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

4

നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. സമനില പിടിക്കാനായാല്‍ പോലും ഇന്ത്യക്ക് പരമ്പര നേടാനാവും. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഇന്ത്യക്കായി. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച ഇന്ത്യ നേരിട്ടെങ്കിലും റിഷഭ് പന്തിന്റെയും (146) രവീന്ദ്ര ജഡേജയുടെയും (104) സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയെ 416 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത്. മൂന്നാം ദിനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.

Story first published: Sunday, July 3, 2022, 15:07 [IST]
Other articles published on Jul 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+