Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വായടക്കാന്‍ കോലി, സെഞ്ച്വറികൊണ്ട് ബെയര്‍സ്‌റ്റോയുടെ മറുപടി, ബാറ്റിങ് വെടിക്കെട്ട്

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട് മൂന്നാം ദിനം എന്താണോ ഭയന്നത് അത് തന്നെ സംഭവിച്ചിരിക്കുന്നു. ജോണി ബെയര്‍സ്‌റ്റോയെന്ന വമ്പനടിക്കാരനെ കുരുക്കാനുള്ള പദ്ധതികള്‍ മെനഞ്ഞാണ് സന്ദര്‍ശകര്‍ ഇറങ്ങിയതെങ്കിലും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന പ്രകടനമാണ് ബെയര്‍‌സ്റ്റോ കാഴ്ചവെച്ചിരിക്കുന്നത്. അനാവശ്യമായി ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്ത മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 'ഒരാവശ്യവും ഇല്ലായിരുന്നു' എന്ന് സ്വയം പഴിക്കുന്നുണ്ടാവാം.

വിരാട് കോലിയുടെ പ്രകോപനത്തില്‍ വീഴാതിരുന്ന ബെയര്‍‌സ്റ്റോ ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. വെടിക്കെട്ട് സെഞ്ച്വറിയോടെ ഇംഗ്ലണ്ടിനായി മുന്നില്‍ നിന്ന് പൊരുതുകയാണ് ബെയര്‍സ്‌റ്റോ. 14 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ബെയര്‍‌സ്റ്റോയുടെ മിന്നും പ്രകടനം. ഇന്ത്യയുടെ പേസര്‍മാരെ കടന്നാക്രമിച്ച ബെയര്‍‌സ്റ്റോ പുറത്താക്കാന്‍ ഒരവസരം പോലും നല്‍കാതെയാണ് സെഞ്ച്വറി നേടിയത്. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വിരാട് കോലിക്ക് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ബെയര്‍സ്‌റ്റോ മടങ്ങിയത്. 140 പന്തില്‍ 106 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

1

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരം ബെയര്‍‌സ്റ്റോയാണ്. കഴിഞ്ഞിടെ വരെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ അധികം അവസരം ലഭിക്കാതിരുന്ന അദ്ദേഹം ഇപ്പോള്‍ ടീമിന്റെ നെടുന്തൂണായിരിക്കുകയാണെന്ന് പറയാം. 862 റണ്‍സിന് മുകളില്‍ ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. 822 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജയെയാണ് ബെയര്‍സ്‌റ്റോ മറികടന്നത്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വെടിക്കെട്ട് തീര്‍ത്ത ബെയര്‍‌സ്റ്റോ അതേ ഫോം ഇന്ത്യക്കെതിരേയും ആവര്‍ത്തിക്കുന്നു. 136, 162, 71* എന്നിങ്ങനെയാണ് ഇന്ത്യക്കെതിരായ സെഞ്ച്വറി പ്രകടനത്തിന് മുമ്പുള്ള അവസാന മൂന്ന് ഇന്നിങ്‌സിലെ സ്‌കോര്‍. ടെസ്റ്റിലെ പരമ്പരാഗത ശൈലിയെ മറികടന്ന് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബെയര്‍സ്‌റ്റോക്ക് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും പിന്തുണ നല്‍കുന്നതോടെ അദ്ദേഹം കസറുകയാണ്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

മൂന്നാം ദിനം കരുതലോടെയാണ് ബെയര്‍സ്‌റ്റോ തുടങ്ങിയത്. 61 പന്തുകള്‍ നേരിട്ട് 13 റണ്‍സെന്ന നിലയിലാണ് ഒരു ഘട്ടത്തില്‍ ബെയര്‍സ്‌റ്റോ. ഇതിനിടെയാണ് കോലി സ്ലെഡ്ജ് ചെയ്യുന്നത്. രണ്ടാം ദിനം കിവീസ് പേസര്‍ ടിം സൗത്തിയുടെ പേരില്‍ കോലി ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്തിരുന്നു. ഇത് അന്ന് വൈകീട്ട് തന്നെ ഇരുവരും സംസാരിച്ച് സൗഹൃദത്തിലായാണ് മടങ്ങിയത്. എന്നാല്‍ മൂന്നാം ദിവസത്തിലും കോലി പ്രകോപിപ്പിച്ചതോടെ ബെയര്‍സ്‌റ്റോ മറ്റെല്ലാം മറന്ന് വെടിക്കെട്ട് ആരംഭിച്ചു.

3

നായകന്‍ ബെന്‍ സ്‌റ്റോക്‌സും പിന്തുണച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെ ബെയര്‍സ്‌റ്റോ കത്തിക്കയറി. കോലിയുടെ അനാവശ്യ പ്രകോപനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചങ്കത്തെ ആണിയായി മാറുന്നതാണ് കണ്ടത്. കോലിയുടെ സ്ലെഡ്ജിങ്ങിനെതിരേ വലിയ വിമര്‍ശനവും പരിഹാസവും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

വീട്ടിലേക്ക് ഒന്നും ചെയ്യാതെ അയല്‍പക്കക്കാരോട് കച്ചറ പിടിച്ച് എല്ലാവര്‍ക്കും അടിമേടിച്ച് തരുന്ന ആളെപ്പോലെയാണ് കോലിയെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. എന്തായാലും കോലിയുടെ സ്ലെഡ്ജിങ്ങാണ് ബെയര്‍‌സ്റ്റോയെ പ്രകോപിപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. വടികൊടുത്ത് അടിമേടിക്കുന്ന തരത്തിലായിരുന്നു കോലിയുടെ പെരുമാറ്റമെന്നും യാതൊരു കാര്യവുമില്ലായിരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

4

ഇന്ത്യയുടെ കണക്കുകൂട്ടലുകളെ ആകെ തെറ്റിക്കുന്ന പ്രകടനമാണ് ബെയര്‍‌സ്റ്റോ ഇതുവരെ കാഴ്ചവെച്ചത്. വാലറ്റത്തെ പെട്ടെന്ന് മടക്കി 100ന് മുകളില്‍ ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര നേടാനാവും. എന്നാല്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ അഞ്ചാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

Story first published: Sunday, July 3, 2022, 18:54 [IST]
Other articles published on Jul 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+