IND vs ENG: അഞ്ച് മാസത്തെ ഇടവേള, ടി20 കളിക്കാന്‍ കോലി, ഫ്‌ളോപ്പായാല്‍ ലോകകപ്പ് മറക്കാം!

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ ഇന്ത്യയുടെ വിജയത്തിനെക്കാളേറെ ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ ബാറ്റിങ്ങിലേക്കാണ്. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ കോലി അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യക്കായി ടി20 കളിക്കാനിറങ്ങുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഫ്‌ളോപ്പായാല്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് കോലിക്ക് വഴി മാറിക്കൊടുക്കേണ്ടതായി വരും.
മൂന്നാം നമ്പറില്‍ ദീപക് ഹൂഡ കസറുമ്പോള്‍ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മുന്‍ കണക്കുകളുടെ പേരില്‍ ഇനിയും മുന്നോട്ട് പോവുക കോലിക്ക് പ്രയാസമാണ്. ഏറ്റവും മികച്ച പ്രകടനത്തോടെ വരുന്ന രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാത്ത പക്ഷം കോലിയെന്ന ഇതിഹാസത്തിന് ടീമിലെ സ്ഥാനം നഷ്ടമാവുമെന്നുറപ്പ്. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയടക്കം ഇക്കാര്യത്തില്‍ സൂചന നല്‍കിയാല്‍ കളിച്ച് മികവ് കാട്ടുകയെന്നത് മാത്രമാണ് കോലിക്ക് മുന്നിലുള്ള വഴി.

കോലി രണ്ടാം ടി20യില്‍ എത്തുമ്പോള്‍ ഹൂഡയെ മാറ്റിനിര്‍ത്തുകയെന്നത് എളുപ്പമല്ല. കാരണം അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറിയും സന്നാഹ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനവും നടത്തിയ ഹൂഡ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും മികച്ച പ്രകടനമാണ് നടത്തിയത്. അതിവേഗം റണ്‍സുയര്‍ത്താനും വിക്കറ്റ് കാത്ത് കളിക്കാനും കഴിവുള്ള ഹൂഡ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരം കൂടുയാണ്.
മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ പുറത്തിരുത്തി രോഹിത് ശര്‍മ - വിരാട് കോലി ഓപ്പണിങ് ഇറങ്ങിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുന്ന താരമാണ് ഇഷാനെങ്കിലും യുവ ഓപ്പണര്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. വെടിക്കെട്ട് പ്രകടനം നടത്താന്‍ മിടുക്കനാണ് അദ്ദേഹമെങ്കിലും സമീപകാലത്തെ പ്രകടനം നിരാശയുണ്ടാക്കുന്നതാണ്.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

കോലിക്ക് അഭിമാന പ്രശ്‌നമാണ് മത്സരമെന്നതിനാല്‍ കഠിനമായ പരിശീലനമാണ് അദ്ദേഹം നടത്തുന്നത്. ഇന്നലെ ഏറെ നേരം കോലി നെറ്റ്‌സില്‍ പരിശീലനം നടത്തി. നിര്‍ദേശം നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഒപ്പമുണ്ടായിരുന്നു. കോലിയുടെ ബാറ്റിങ്ങില്‍ പഴയ ആത്മവിശ്വാസമില്ല. പഴയ ടൈമിങോ സാങ്കേതിക മികവോ കോലിക്കില്ല. അതുകൊണ്ട് തന്നെ ഏറെ നാള്‍ മുന്നോട്ട് പോവുക കോലിയെ സംബന്ധിച്ച് പ്രയാസമാണ്.
ഇന്ത്യക്കായി 97 മത്സരത്തില്‍ നിന്ന് 3296 റണ്‍സാണ് കോലി നേടിയത്. ശരാശരി 51.5. അവസാന ആറ് മത്സരത്തിലെ അദ്ദേഹത്തിന്റെ ശരാശരി 26 മാത്രമാണ്. 2019 ന് ശേഷം ഒരു സെഞ്ച്വറി പോലുമില്ലാത്ത കോലിക്ക് എല്ലാ ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അവസാന ഐപിഎല്ലില്‍ 16 മത്സരത്തില്‍ നിന്ന് 341 റണ്‍സാണ് കോലി നേടിയത്. 22.73 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റും മോശം.

പഴയ നായകനെന്ന പേരില്‍ കോലിയെ ഇനിയും പിന്തുണച്ചാല്‍ പ്രതിഭാശാലികളായ പല യുവതാരങ്ങളോടുമുള്ള അനീതിയായി അത് മാറും. ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങി മൂന്നാം നമ്പറില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവര്‍ പുറത്തുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കോലിയെ ഇനിയും പിന്തുണച്ച് മുന്നോട്ട് കൊണ്ടുപോവുക പ്രയാസം തന്നെയാവും.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം കോലിയുടെ ബാറ്റിങ്ങിന്റെ പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ടൈമിങ്ങിലെ പിഴവാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേ സമയം കപില്‍ ദേവ് അഭിപ്രായപ്പെട്ടത് കോലിയെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ്. മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പുറത്തുള്ളതിനാല്‍ കോലിയെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുമെന്നും കപില്‍ ചൂണ്ടിക്കാട്ടി.
എന്തായാലും കോലിയുടെ ടി20യിലെ ഭാവി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ തീരുമാനിക്കും. നിരാശപ്പെടുത്തുന്ന പക്ഷം കോലിയെ ഇന്ത്യക്ക് മാറ്റി നിര്‍ത്താതെ മറ്റ് വഴികളില്ലാതെ വരുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications