Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി ആദ്യ ഏകദിനത്തിന് ഇല്ല! പുറത്തിരുന്നേക്കും, കാരണമറിയാം

ഇംഗ്ലണ്ടിനെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കളിച്ചേക്കില്ലെന്നു സൂചന. നാഭിപ്രദേശത്തിലെ വലിവ് കാരണം അദ്ദേഹത്തിനു ഈ കളിയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെയാണ് കോലിക്കു പരിക്കേറ്റത്.

കോലിയുടെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. എന്നാല്‍ ആദ്യ കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. 14, 17 തിയ്യതികളില്‍ നടക്കാനിരിക്കുന്ന അടുത്ത രണ്ടു മല്‍സരങ്ങളില്‍ കോലിയെ കളിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു.

1

അവസാനത്തെ മല്‍സരത്തിനിടെ വിരാട് കോലിക്കു നാഭിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിനു ഇതു സംഭവിച്ചത് ബാറ്റിങിനിടെയാണോ, ഫീല്‍ഡിങിനിടെയാണോയെന്നു സ്ഥിരീകരിക്കാന്‍ സാധിക്കില്ല. നാളെ ഓവലില്‍ നടക്കാനിരിക്കുന്ന ആദ്യത്തെ ഏകദിനം വിരാടിനു നഷ്ടമായക്കും. ഈ ഭാഗത്തെ പരിക്കിനു വിശ്രമം ആവശ്യമാണെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞത്.

2

ടി20 പരമ്പര കഴിഞ്ഞ് ഇന്ത്യന്‍ ടീം നോട്ടിഹ്ഹാമില്‍ നിന്നും ലണ്ടനിലേക്കു ടീം ബസില്‍ യാത്ര ചെയ്തപ്പോള്‍ ഇവര്‍ക്കൊപ്പം വിരാട് കോലി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പരിക്കിന്റെ കാഠിന്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ ചെക്കപ്പിന് വിധേയനാവുന്നതിനു വേണ്ടിയായിരിക്കും ഇതെന്നും സൂചനയുണ്ട്.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി- ടി20ിയില്‍ കോലി മതി! ഇതാ കാരണങ്ങള്‍

3

അതേസമയം, ലണ്ടനില്‍ ഓവല്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി പരിശീലനം നടത്തിയരുന്നു. നേരത്ത നടന്ന ടി20 പരമ്പരയില്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് നെറ്റ് സെഷനില്‍ പങ്കെടുത്തത്.

എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

4

വിരാട് കോലിയുടെ ഈ പരിക്ക് കാരണമാവാം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വൈകിയതെന്നാണ് സംശയിക്കപ്പെടുന്നത്. തിങ്കളാഴ്ച ടീം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചിരിക്കുകയാണ്.
ടി20യില്‍ കോലിയുടെ സ്ഥാനത്തെക്കുറിച്ച് പല മുന്‍ താരങ്ങളും ഇതിനകം പല തവണ ചോദ്യങ്ങളുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ കോലിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.

Story first published: Monday, July 11, 2022, 21:59 [IST]
Other articles published on Jul 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+