For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG : ബുംറയെ മുന്നില്‍ നിന്ന് നയിച്ച് കോലി, ബൗളിങ്ങിനിടെ ഉപദേശം, വീഡിയോ വൈറല്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അഞ്ചാം മത്സരം കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പേസറെ ഇന്ത്യ നായകനാക്കിയത്.

1

എഡ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അഞ്ചാം മത്സരം കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പേസറെ ഇന്ത്യ നായകനാക്കിയത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ബുംറക്ക് സാധിച്ചു. ബാറ്റിങ്ങിനിറങ്ങി 16 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് ബുംറ നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് മഴമൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 60 റണ്‍സെന്ന നിലയിലാണ്.

ഈ മൂന്ന് വിക്കറ്റ് വീഴ്ത്തിയും ബുംറയാണ്. ചുരുക്കിപ്പറഞ്ഞാല്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ ബുംറ കസറി. എന്നാല്‍ നായകനായി അനുഭവസമ്പത്തില്ലാത്ത താരമാണ് ബുംറയെന്നതിനാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബുംറക്ക് ധൈര്യം പകര്‍ന്ന് എപ്പോഴും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ബുംറയെ ഫീല്‍ഡ് ചെയ്യാന്‍ സഹായിക്കുകയും ബൗളിങ്ങിനിടെ ഉപദേശം നല്‍കുകയും ചെയ്യുന്ന കോലിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

1

ഇംഗ്ലണ്ടിനെതിരേ ആദ്യ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചതും ടീമിന് 2-1ന്റെ ലീഡ് നേടിക്കൊടുത്തതും കോലിയായിരുന്നു. എന്നാല്‍ പിന്നീട് ബിസിസിഐയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോലി നായകസ്ഥാനം ഒഴിയുകയായിരുന്നു. ആദ്യം ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലി പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.

രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായപ്പോള്‍ കോലി വെറും താരമെന്ന നിലയിലേക്കൊതുങ്ങി. അഞ്ചാം ടെസ്റ്റ് രോഹിത് ശര്‍മ കളിക്കില്ലെന്ന് ഉറപ്പായപ്പോള്‍ വിരാട് കോലി ഇന്ത്യയുടെ നായകനായി തിരിച്ചെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ നാല് മത്സരത്തിലും അദ്ദേഹം തന്നെ നയിച്ചതിനാല്‍ കോലിയെത്തന്നെയാണ് കൂടുതല്‍ പേരും നായകനായി പ്രതീക്ഷിച്ചത്.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

2

എന്നാല്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കാതെ ബുംറക്ക് ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ബുംറയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് കോലിക്കുണ്ട്. ബുംറ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതുമെല്ലാം കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. അതുകൊണ്ട് കോലിയോട് വലിയ ബഹുമാനവും ആദരവും സുഹൃത് ബന്ധവും ബുംറക്കുണ്ട്.

3

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന കോലി പല സമയത്തും ബുംറക്ക് ഉപദേശങ്ങള്‍ നല്‍കിയെത്തിയിരുന്നു. മഴയുടെ ഇടവേളക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ കോലി ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ ബുംറക്ക് നിര്‍ദേശം നല്‍കി ഒപ്പമെത്തിയിരുന്നു. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി കോലിക്കുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ കോലി നായകനെന്ന നിലയില്‍ യാതൊരു വിധ സഹകരണവും നടത്താന്‍ സാധ്യതയില്ലെന്ന് വിലയിരുത്തിയവരുമുണ്ട്.

കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

4

രോഹിത് ശര്‍മ നായകനായ ശേഷം ക്യാപ്റ്റന്‍സിയില്‍ കോലി യാതൊരു വിധ ഇടപെടലും നടത്താറില്ല. രോഹിത് ശര്‍മ അനുഭവസമ്പന്നനായ നായകനായതിനാല്‍ത്തന്നെ അതിന്റെ ആവിശ്യവുമില്ല. എന്നാല്‍ യുവ നായകന്മാരെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ഈ സമയത്ത് പിന്തുണ നല്‍കുന്നത് കോലിയെപ്പോലൊരു സീനിയര്‍ താരത്തിന്റെ വലിയ മനസാണെന്നാണ് ആരാധകര്‍ പ്രതികരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന് നേടാനായിട്ടില്ല. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമാണ് കോലി നേടിയത്. ബാറ്റുകൊണ്ട് നിരാശപ്പെടുത്തുകയാണെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ഇപ്പോഴും ടീമിന്റെ കരുത്ത് കോലി തന്നെയാണ്. രണ്ടാം ഇന്നിങ്‌സില്‍ കോലിയുടെ മികച്ചൊരു പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Saturday, July 2, 2022, 23:13 [IST]
Other articles published on Jul 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+