Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'കോലി അധികനാള്‍ മുന്നോട്ട് പോകില്ല', പ്രശ്‌നങ്ങളേറെ!, ചൂണ്ടിക്കാട്ടി മുന്‍ താരം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ബാറ്റിങ്ങുകൊണ്ട് ഇത്രമേല്‍ വിസ്മയിപ്പിച്ച മറ്റൊരു ഇന്ത്യന്‍ താരവും ഇല്ലെന്ന് പറയാം. കരിയറില്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടി വളര്‍ന്ന കോലി നായകനായും ലോക ക്രിക്കറ്റില്‍ കളം നിറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അദ്ദേഹത്തിന് പഴയ മികവില്ല.

മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹത്തിന്റെ ബാറ്റിങ് മോശമായിരിക്കുകയാണ്. പ്രതിഭാശാലിയെന്ന് വാഴ്ത്തിയവര്‍ പോലും ഇപ്പോള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നു. സാങ്കേതികമായ പിഴവുകളും ടൈമിങ്ങിലെ പിഴവുകളുമെല്ലാം അദ്ദേഹത്തെ വേട്ടയാടുമ്പോള്‍ കഴിഞ്ഞ 76 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചില്ല.

1

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയെ അലട്ടുന്നത് കോലിയുടെ മോശം ഫോമാണ്. ഇന്ത്യയുടെ നട്ടെല്ലായ താരത്തില്‍ നിന്ന് പിന്നോട്ട് വീണ കോലിയുടെ ടീമിലെ സ്ഥാനം പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ഇനിയും ഏറെ നാള്‍ കോലിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കര്‍ഷണ്‍ ഗാവ്‌രി. 'ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് കോലി.

2

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോലിക്ക് മികവ് കാട്ടാനാവുന്നില്ല. സ്ലിപ്പിലും മറ്റും ക്യാച്ച് നല്‍കിയാണ് അവന്‍ കൂടുതലും പുറത്താവുന്നത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ അമിതമായി അവന്‍ പിന്തുടരുന്നു. അവന്‍ ഇത്തരം ഷോട്ടുകളെ പരമാവതി ഒഴിവാക്കണം. കാരണം റണ്‍സ് നേടാതെ ഇത്തരത്തില്‍ പുറത്താവുമ്പോള്‍ ചോദ്യം ഉയരും'- 1975, 1979 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഗാവ്‌രി പറഞ്ഞു.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

3

മൂന്ന് ഫോര്‍മാറ്റിലും കോലി ഒരുപോലെ നിരാശപ്പെടുത്തുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെടുന്നത്. കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഒരു കാലത്ത് എല്ലാത്തരം ഷോട്ടുകള്‍ക്കൊണ്ടും വിസ്മയിപ്പിച്ച കോലിക്ക് ഇപ്പോള്‍ സാങ്കേതികമായി നിരവധി പിഴവുകള്‍ സംഭവിക്കുന്നു. കോലിയുടെ ബാല്യകാല പരിശീലകനടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

ടി20യില്‍ നിരവധി യുവ പ്രതിഭകള്‍ അവസരം കാത്ത് പുറത്തുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലിയെ പരിഗണിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറാറുള്ള സാധ്യത കൂടുതലാണ്. കോലിയെ ലോകകപ്പിലേക്ക് പരിഗണിച്ചാല്‍ ദീപക് ഹൂഡ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം അവസരം നഷ്ടമാവും. അതുകൊണ്ട് ടീം മാനേജ്‌മെന്റിന് മുന്നിലും വലിയ തലവേദനയാണ്.

4

'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ കോലി തന്റെ ഫോം തെളിയിക്കേണ്ടതായുണ്ട്. പഴയ മികവിന്റെ പേരില്‍ ഇനിയും ഏറെ നാള്‍ കോലിക്ക് മുന്നോട്ട് പോകാനാവില്ല. കോലി ഇതിഹാസ താരമാണെങ്കിലും ആ പേര് എപ്പോഴും അവനെ പിന്തുണക്കില്ല. മികച്ച പ്രകടനം നടത്തി റണ്‍സ് നേടേണ്ടതായുണ്ട്. എല്ലാ താരങ്ങള്‍ക്കും കരിയറില്‍ ഇത്തരമൊരു മോശം സമയം ഉണ്ടാവാറുണ്ട്. എന്നാല്‍ അതിനെ മറികടക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അധികനാള്‍ മുന്നോട്ട് പോകാന്‍ കോലിക്കാവില്ല'- ഗാവ്‌രി പറഞ്ഞു.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

5

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് കോലി ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ പ്രകടനംകൊണ്ട് കോലിക്ക് തെളിയിക്കേണ്ടതായുണ്ട്. ഇനിയും നിരാശപ്പെടുത്തിയാല്‍ കോലിക്ക് മുന്നോട്ടുള്ള യാത്ര കടുപ്പമാവും. മികച്ച താരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാത്ത പക്ഷം മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവേണ്ടി വരും.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഗാവ് രി പ്രശംസിക്കുകയും ചെയ്തു. കപില്‍ ദേവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും ഏറെ ഹര്‍ദിക്കിന് മുന്നോട്ട് പോകാനാവുമെന്നും ഇന്ത്യന്‍ ടീമില്‍ വലിയ ഭാവിയുള്ള താരമാണ് ഹര്‍ദിക്കെന്നും ഗാവ്‌രി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഫിഫ്റ്റിയും നാല് വിക്കറ്റും നേടി ഹര്‍ദിക് തിളങ്ങിയിരുന്നു.

Story first published: Saturday, July 9, 2022, 12:19 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+