Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ വൈഭവ് എവിടെ? 'തനിനിറം' പുറത്തായി!! പണി കൊടുത്തത് ഈ കാര്യങ്ങള്‍

വാനോളം കൊട്ടിഘോഷിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി. വെറും 15ാം വയസ്സില്‍ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയ താരത്തില്‍ പ്രതീക്ഷകളും കുന്നോളമുണ്ടായിരുന്നു. ഐപിഎല്ലിലും ഇന്ത്യന്‍ ജൂനിയര്‍ ടീമുകളിലും നടത്തിയിട്ടുള്ള കണ്ണഞ്ചിക്കുന്ന പ്രകടനങ്ങള്‍ തന്നെയായിരുന്നു ഇതിനു കാരണം.

പക്ഷെ ഇംഗ്ലണ്ടിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ വൈഭവ് ഇപ്പോള്‍ ശരിക്കുമൊരു കുട്ടിയായി മാറിയിരിക്കുകയാണ്. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ഇംഗ്ലീഷ് പേസര്‍മാരുടെ തീയുണ്ടകളെ അതിജിവീക്കാന്‍ കഴിയാതെ കഴിഞ്ഞ മുന്ന് ഇന്നിങ്‌സുകളിലും താരം പെട്ടെന്നു ക്രീസ് വിടുകയും ചെയ്തു. 14, 13, 15 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

VAIBHAV SOORYAVANSHI

ഇതോടെ വൈഭവിനെ ഇത്ര നേരത്തേ തന്നെ സീനിയര്‍ ടീമിലേക്കു വിളിച്ചത് അബദ്ധമായി പോയെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാര്‍ക്കെതിരേയെല്ലാം യാതൊരു കൂസലുമില്ലാതെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ച വൈഭവിന് യഥാര്‍ഥത്തില്‍ പിഴച്ചത് എവിടെയാണ്?

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

ചില വീക്ക്‌നെസുകള്‍ എത്രയും വേഗം മെച്ചപ്പെടുത്താനായെങ്കില്‍ മാത്രമേ താരത്തിനു ഇന്ത്യന്‍ കുപ്പായത്തില്‍ ശക്തമായൊരു തിരിച്ചുവരവ് സാധ്യാവുകയുള്ളൂ. ഇവ എന്തൊക്കൊയാണെന്ന നോക്കാം.

ഷോര്‍ട്ട് ബോള്‍ കുഴപ്പമാണ്

വൈഭവ് സൂര്യവംളിയുടെ ഏറ്റവും വലിയ വീക്ക്‌നെസുകളിലൊന്ന് ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിലെ അപാകതയാണ്. പ്രത്യേകിച്ചും ശരീരത്തിനു നേരേ വരുന്ന വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ താരത്തെ ശരിക്കും ബുദ്ധിമുട്ടിക്കുന്നു. കൂടാതെ ഓഫ്സ്റ്റംപിനു പുറത്തു കൂടി പോവുന്ന ഷോര്‍ട്ട് ബോളുകളും പ്രശ്‌നം.

ഇവയ്‌ക്കെതിരേ പുള്‍ ഷോട്ടുകള്‍ കളിക്കുന്ന വൈഭവിന്റെ ടൈമിങ് പിഴയ്ക്കുകയാണ് അവസാനത്തെ രണ്ടു ടി20കളിലം ജോഫ്ര ആര്‍ച്ചറുടെ ഈ തരത്തിലുള്ള ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് ക്യാച്ച് നല്‍കി താരം പുറത്തായത്.

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

റിഫ്‌ളക്‌സുകള്‍ക്കു കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതിനൊപ്പം തന്റെ ഡിഫന്‍സീവ് ടെക്‌നിക്കുകളും മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ സെന രാജ്യങ്ങളില്‍ ലോകോത്തര ഫാസ്്റ്റ് ബൗളര്‍മാരെ നേരിടവെ വൈഭവിന് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും സാധിക്കുകയുള്ളൂ.

ഇതിനായുള്ള തയ്യാറെടുപ്പുകള്‍ താരം എത്രയും വേഗം ആരംഭിക്കുകയും വേണം. മുന്‍ ഇതിഹാസ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയടക്കമുള്ളവരുടെ ഉപദേശലും ഇക്കാര്യത്തില്‍ വൈഭവിന് തേടാവുന്നതുമാണ്.

ബാറ്റിങ് സ്വിങ് പോരാ

ഷോട്ടുകള്‍ കളിക്കവെ വൈഭവ് സൂര്യവംശിയുടെ ബാറ്റ് സ്വിങിലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ബോളുമായി കോണ്‍ടാക്ടില്‍ എത്തുന്നതിനു മുമ്പ് ശരീരത്തില്‍ നിന്നും ഏറെ അകലെ നിന്നും ഉയര്‍ന്ന ബാറ്റ് സ്വിങാണ് താരം നടത്താറുള്ളത്.

VAIBHAV SOORYAVANSHI

ഈ തരത്തിലുള്ള ഉയര്‍ന്ന ബാറ്റ് സ്വിങ് ഇന്ത്യന്‍ പിച്ചുകളില്‍ വിജയിച്ചെന്നു വരും. പക്ഷെ ഇംഗ്ലണ്ടിലേതു പോലെ സീം മൂവ്‌മെന്റും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഇതു വലിയ റിസ്‌ക്കാണ്. ബോളിനു മൂവ്‌മെന്റുണ്ടാവുമ്പോള്‍ ബാറ്റുമായുള്ള അകലം കൂടുകയും ഇതു കാരണം എഡ്ജായി സ്ലിപ്പിലോ, ഫീല്‍ഡര്‍ക്കോ ക്യാച്ച് നല്‍കാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

പ്രതീക്ഷകളുടെ സമ്മര്‍ദ്ദം

ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഓരോ കളിയിലും തനിക്കുമേലുള്ള പ്രതീക്ഷകള്‍ എത്രത്തോളമുണ്ടെന്നു വൈഭവ് സൂര്യവംശിക്കു കൃത്യമായി അറിയം. പ്രതീക്ഷകളുടെ അമിതഭാരം കാരണമുള്ള സമ്മര്‍ദ്ദം താരത്തിനു മേലും ഉറപ്പായുമുണ്ടവും. ഇവ തന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ വൈഭവ് ശ്രദ്ധിക്കുകയും വേണം.

പുറമെ നിന്നുള്ള ഈ അമിത സമ്മര്‍ദ്ദങ്ങളെയെല്ലാം കൂളായി കൈകാര്യം ചെയ്യാനായാല്‍ മാത്രമേ താരത്തിനു തന്റെ ഏറ്റവും മികച്ച കളി ഓരോ മാച്ചിലും പുറത്തു കൊണ്ടുവരാനും സാധിക്കുകയുള്ളൂ.

Story first published: Saturday, July 11, 2026, 12:18 [IST]
Other articles published on Jul 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+