Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 14, 13, 15!! വൈഭവ് വെറും ഫ്‌ളാറ്റ് ട്രാക്ക് ഹീറോ, ഇന്ത്യക്കായി കളിക്കാന്‍ എന്തു യോഗ്യത?

ബ്രിസ്റ്റണ്‍: ക്രിക്കറ്റ് ലോക മുഴുവന്‍ ഉറ്റുനോക്കിയ ഇന്ത്യന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി സീനിയര്‍ ടീമില്‍ തുടരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. 15കാരന്‍ തുടര്‍ച്ചയായി മൂന്നാം മാച്ചിലും ചെറിയ സ്‌കോറിനു ക്രീസ് വിട്ടു. നിര്‍ണായകമായ നാലാം ടി20യില്‍ 10 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം നേടാനായത് 15 റണ്‍സ് മാത്രം.

ഇതോടെ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ വൈഭവിന്റെ ബാറ്റിങ് ടെക്‌നിക്കിനെതിരേയും ചോദ്യങ്ങളുയര്‍ന്നിരിക്കുകയാണ്. താരം വീണ്ടും ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയാണെന്നും യാതൊരു ബാറ്റിങ് ടെക്‌നിക്കുമില്ലെന്നുള്ള വിമര്‍ശനങ്ങളും ഉയരുകയാണ്.

VAIBHAV SOORYAVANSHI

വൈഭവിന്റെ പുറത്താവല്‍

ഇന്ത്യക്കു വേണ്ടി വൈഭവ് സൂര്യവംശിയാണ് ഇത്തവണ ആദ്യം സ്‌ട്രൈക്ക് നേരിട്ടത്. ജോഫ്ര ആര്‍ച്ചറിനു തന്നെയായിരുന്നു ആദ്യ ഓവര്‍. പതിനു രീതിയില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം ശ്രദ്ധയോടെയാണ് താരം ഇത്തവണ തുടങ്ങിയത്. ആദ്യത്തെ ആറു ബോളില്‍ (ഒന്ന് വൈഡ്) ഒരു ഫോറാ, സിക്‌സോ പോലും വൈഭവിന്റെ ബാറ്റില്‍ നിന്നും വന്നില്ല.

ഒടുവില്‍ ജോഷ് ടോങ് എറിഞ്ഞ രണ്ടാം ഓവറില്‍ ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. വൈഭവിന്റെ ബാറ്റില്‍ നിന്നും ആദ്യ ഫോര്‍. ബാക്ക്ഫൂട്ടില്‍ എക്‌സ്ട്രാ കവറിലൂടെയായിരുന്നു താരത്തിന്റെ ഷോട്ട്.

അടുത്ത ബോളില്‍ സിക്‌സറും പായിച്ച വൈഭവ് കാണികളെ ആവേശത്തിലാറാടിച്ചു. തേര്‍ഡ് മാനിന് മുകളിലൂടെ താരം കിടിലനൊരു അപ്പര്‍ കട്ട് കളിക്കുകയായിരുന്നു.

പക്ഷെ വൈഭവിനെ എങ്ങനെ പുറത്താക്കാമെന്നു ആര്‍ച്ചര്‍ക്കറിയാമായിരുന്നു. അടുത്ത ഓവിലെ നാലാമത്തെ ബോളില്‍ തന്നെ വിലപ്പെട്ട ഈ വിക്കറ്റ് അദ്ദേഹം കൈക്കലാക്കുകയും ചെയ്തു.

ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ആര്‍ച്ചര്‍ എറിഞ്ഞത്. പുള്‍ ഷോട്ടിനു ശ്രമിച്ച വൈഭവിനെ മിഡ് ഓണില്‍ സാം കറെന്‍ സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

വൈഭവിനു വിമര്‍ശനം

ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിക്കാനുള്ള പക്വത വൈഭവ് സൂര്യവംശിക്കായിട്ടില്ലെന്നും ബാറ്റിങ് ടെക്‌നിക്ക് ഇനിയുമേറെ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇംഗ്ലണ്ടിലേതു പോലെയുള്ള പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കൂയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുകയാണ്.

'വൈഭവ് സൂര്യവംശി വെറുമൊരു കണ്ണുപൂട്ടി അടിക്കാരനാണ്. സീറോ ബാറ്റിങ് ടെക്‌നിക്കുള്ള ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയുമാണ്. ബോളിനു ചെറിയൊരു മൂവ്‌മെന്റുണ്ടായാല്‍ പോലും അവന്‍ യാതൊരു ക്ലുയുമില്ലാതെ പതറും. കഴിവും പൊരുത്തപ്പെടാനുള്ള ശേഷിയുമാണ് യഥാര്‍ഥ ബാറ്റിങ് ആവശ്യപ്പെടുന്നത്. അല്ലാതെ എല്ലാ സമയത്തും തുറന്നു കാണിക്കപ്പെടുന്ന ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളല്ല'.

VAIBHAV SOORYAVANSHI

'വൈഭവ് സൂര്യവംശിയുടെ കരിയര്‍ തുടക്കത്തില്‍ തന്നെ തകരുകയാണോ? ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന്റെ പേരില്‍ വന്‍ ഹൈപ്പ് ലഭിച്ച താരമാണ് 15 കാരന്‍. ഇതു ഇന്ത്യന്‍ സീനിയര്‍ ടീമിലും ഇടം നേടിക്കൊടുത്തു.

പക്ഷെ അമിതമായ ഈ ഹൈപ്പ് വൈഭവിന്റെ കരിയറിനെ തന്നെ ദോഷകരമാരി ബാധിച്ചിരിക്കുകയാണ്. 14, 13, 15 എന്നിങ്ങനെയാണ് ആദ്യ മൂന്നിങ്‌സില്‍ താരത്തിന്റെ സ്‌കോറുകള്‍'.

'ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച സഞ്ജു സാംസണിനെ തഴഞ്ഞാണ് വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമില്‍ തിരുകിക്കയറ്റിയത്.

പ്പോള്‍ നോക്കൂ, തുടര്‍ച്ചയായി മൂന്നിങ്‌സുകളില്‍ താരം ഫ്‌ളോപ്പായിരിക്കുകയാണ്. എല്ലാ മാച്ചിലും ഒരേ രീതിയില്‍ തന്നെ ഔട്ടായി കൊണ്ടിരിക്കുന്നു'- വൈഭവിന്റെ പ്രകടനത്തെ കുറിച്ചുള്ള ആരാധക പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു.

Story first published: Friday, July 10, 2026, 6:00 [IST]
Other articles published on Jul 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+