Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൂന്നാം ഏകദിനത്തില്‍ രണ്ട് മാറ്റത്തിനൊരുങ്ങി ഇന്ത്യ, കോലി തുടരും, സാധ്യതാ 11

1

ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ഏകദിനം നാളെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ ജയത്തോടെയാണ് ആതിഥേയരായ ഇംഗ്ലണ്ട് തിരിച്ചെത്തിയത്. മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുകയെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 പരമ്പര 2-1ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഏകദിന പരമ്പര പിടിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കസറിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങി.

1

രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്നാം മത്സരം പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായതിനാല്‍ ടീമില്‍ രണ്ട് മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരക്കാരെ ഇന്ത്യ കൊണ്ടുവന്നേക്കും.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

2

ലഭിക്കുന്ന വിവരം അനുസരിച്ച് ശിഖര്‍ ധവാനെ പുറത്തിരുത്തി ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കിയേക്കും. രണ്ട് മത്സരത്തിലും വലിയ സ്‌കോര്‍ നേടാന്‍ ധവാന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പുറത്താവാതെ നിന്നെങ്കിലും മികച്ച ബാറ്റിങ്ങായിരുന്നില്ല അദ്ദേഹം കാഴ്ചവെച്ചത്. ടൈമിങ്ങില്‍ പ്രശ്‌നങ്ങളും നിലയുറപ്പിക്കാന്‍ പാടുപെടുന്നതുമാണ് കണ്ടത്.

രണ്ടാം മത്സരത്തിലും ധവാന് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതിനാല്‍ ധവാന് പകരം യുവ ഇടം കൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിച്ചേക്കും. സമീപകാലത്ത് ഇഷാന്‍ മോശം ഫോമിലാണെങ്കിലും ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് അവസരം നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നാലും അത്ഭുതപ്പെടാനാവില്ല.

3

പേസ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് നിരയില്‍ തുടരുമ്പോള്‍ സ്പിന്‍ മൂന്നാം പേസറായി ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കില്ല. രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത പ്രസിദ്ധിനെ പുറത്തിരുത്തി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

4


മുഹമ്മദ് സിറാജ് ടി20യില്‍ നിരാശപ്പെടുത്തുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും പ്രതീക്ഷ നല്‍കുന്ന ബൗളറാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കിയേക്കും. ഇംഗ്ലണ്ടിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ പ്രസിദ്ധിനെക്കാള്‍ ഫലം ചെയ്യുന്ന ബൗളറായിരിക്കും സിറാജ്. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ മികവ് കാട്ടിയിട്ടുള്ള സിറാജിന് ഏകദിനത്തിലും ഇന്ത്യ അവസരം നല്‍കിയേക്കും.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

5

അതേ സമയം വിരാട് കോലി ഇന്ത്യയുടെ പ്ലേയിങ് 11 തുടരും. മോശം ഫോമിലാണെങ്കിലും കോലിയെ ഇന്ത്യ കൈവിട്ടേക്കില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം കോലി നീണ്ട ഇടവേളക്ക് പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലും അഞ്ച് മത്സര ടി20 പരമ്പരയിലും കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പിലൂടെയാവും കോലിയുടെ തിരിച്ചുവരവ്.

സാധ്യതാ 11: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ / ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ/ മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Saturday, July 16, 2022, 17:32 [IST]
Other articles published on Jul 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+