Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറുള്ള ഓപ്പണറാര്? ടോപ് സിക്‌സ് ഇതാ, തലപ്പത്ത് ഇന്ത്യക്കാരന്‍

1

ഇംഗ്ലണ്ടിലെ പിച്ച് ഏതൊരു സന്ദര്‍ശക ടീമിനും വലിയ വെല്ലുവിളിയാണ്. നല്ല വേഗവും ബൗണ്‍സും സ്വിങ്ങും ലഭിക്കുന്ന പിച്ചില്‍ നന്നായി ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയെന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ പിച്ചില്‍ നേടുന്ന ഓരോ റണ്‍സും വളരെ വിലപ്പെട്ടത് തന്നെയാണ്. ഓപ്പണര്‍മാര്‍ക്കാണ് വെല്ലുവിളി കൂടുതല്‍. ന്യൂബോളില്‍ പേസും സ്വിങ്ങും കണ്ടെത്തുക പ്രയാസമാണ്. അതിനെയെല്ലാം മറികടന്ന് ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയെന്നത് കടുപ്പം തന്നെയാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ള സന്ദര്‍ശക ഓപ്പണര്‍മാരെ അറിയാമോ? ടോപ് സിക്‌സ് ഇതാ.

1

ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 18 തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് റണ്‍സ് നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറികളും ഉള്‍പ്പെടും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയും ടെസ്റ്റിലും ടി20യിലും ഓരോ സെഞ്ച്വറിയുമാണ് അദ്ദേഹം നേടിയത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇവിടെ 18 തവണ 50 പ്ലസ് റണ്‍സ് നേടിയിട്ടുണ്ട്.

2

ആഷസ് ടെസ്റ്റിലടക്കം മികച്ച ബാറ്റിങ് റെക്കോഡ് വാര്‍ണര്‍ക്കുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ഓപ്പണറാണ് വാര്‍ണര്‍. ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലാണ്. യൂനിവേഴ്‌സല്‍ ബോസ് 17 തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ താരം മാര്‍ക്ക് ടെയ്‌ലറാണ്. 14 തവണയാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ 50പ്ലസ് സ്‌കോര്‍ നേടിയത്.

പട്ടികയിലെ നാലാം സ്ഥാനക്കാരന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ്. 13 തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ടെസ്റ്റില്‍ ആദ്യമായി 10000 എന്ന കടമ്പ കടന്നത് സുനില്‍ ഗവാസ്‌കറാണ്. ഏറെ നേരം ക്രീസില്‍ ചിലവിട്ട് റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അദ്ദേഹത്തിന് ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട റെക്കോഡ് തന്നെ അവകാശപ്പെടാനാവും. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മികച്ച റെക്കോഡുകളുണ്ടെങ്കിലും ഈ റെക്കോഡില്‍ ടോപ് ത്രീയിലേക്ക് എത്താനായിട്ടില്ല.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

2

ഇത്തവണ ഇന്ത്യ വീണ്ടും ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടം തൊട്ടടുത്താണ്. നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അവസാന മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ആദ്യ നാല് മത്സരം ഇന്ത്യ കളിച്ചത്. എന്നാല്‍ അവസാന മത്സരത്തില്‍ രോഹിത് ശര്‍മക്ക് കീഴിലിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

3

ഇന്ത്യന്‍ താരങ്ങളുടെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരുടെയെല്ലാം പ്രകടനം കണ്ടറിയേണ്ട അവസ്ഥ. സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത് അര്‍ധ സെഞ്ച്വറി നേടി കൈയടി നേടിയപ്പോള്‍ ചേതേശ്വര്‍ പുജാര ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. കോലിക്കും രോഹിത്തിനും പ്രധാപത്തിനൊത്ത് ഉയരാനും സാധിച്ചില്ല. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറക്ക് സന്നാഹത്തില്‍ ശോഭിക്കാനായിട്ടില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Friday, June 24, 2022, 21:56 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+