
ടീമിന്റെ നായകന്‍
ഇന്ത്യന്‍ ടീമിന്റെ നായകനാണ് രോഹിത്. അതുകൊണ്ട് തന്നെ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് നിരാശപ്പെടുത്തിയാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെയും അത് സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ അദ്ദേഹം മുന്നില്‍ നിന്ന് ടീമിനെ നയിക്കേണ്ടതായുണ്ട്. അവസാന പരമ്പരയില്‍ രോഹിത്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 386 റണ്‍സാണ് അദ്ദേഹം നേടിയത്. നാലാം ടെസ്റ്റില്‍ 127 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് രോഹിത് വഹിച്ചത്.
രണ്ട് ഫിഫ്റ്റിയും അദ്ദേഹം 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നേടി. ഓപ്പണറെന്ന നിലയില്‍ രോഹിത് ഇതേ ഫോം നിലനിര്‍ത്തി മികച്ച തുടക്കം നല്‍കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. അവസാന ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു രോഹിത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇംഗ്ലണ്ടില്‍ ഫോമിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കാണാം.

കെ എല്‍ രാഹുലിന്റെ അഭാവം
കെ എല്‍ രാഹുല്‍ ഇന്ത്യയുടെ സുപ്രധാന താരങ്ങളിലൊരാളാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റ രാഹുലിന് ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും. രാഹുലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് മത്സരത്തില്‍ 315 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതിലൊരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മികച്ച പ്രകടനം നടത്തിയ രാഹുല്‍ ഇത്തവണ ഒപ്പമില്ലാത്തതിനാല്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് കൂടുതല്‍ നിര്‍ണ്ണായകമാവും.
രാഹുലിന്റെ അഭാവം ടോപ് ഓഡറില്‍ നികത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ്. രോഹിത്തിന് ഈ വിടവ് നികത്താന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവും. രാഹുലിന് പകരം ഇന്ത്യ മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് പരിഗണിച്ചേക്കും. മായങ്കിന്റെ വിദേശത്തെ പ്രകടനം മോശമായതിനാല്‍ രോഹിത്തിന്റെ പ്രകടനത്തിലാവും ടീമിന്റെ പ്രതീക്ഷകള്‍.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

സൂപ്പര്‍ താരങ്ങളുടെ മോശം ഫോം
വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്. കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. റിഷഭിന്റെ സമീപകാല പ്രകടനങ്ങളും മോശം. ഈ സാഹചര്യത്തില്‍ രോഹിത് മുന്നില്‍ നിന്ന് ടീം സ്‌കോര്‍ ഉയര്‍ത്തണം. കൗണ്ടി ക്രിക്കറ്റില്‍ തിളങ്ങിയ ചേതേശ്വര്‍ പുജാരക്ക് ഇതേ മികവ് ഇന്ത്യക്കായി കാട്ടാനാവുമോയെന്നത് കണ്ടറിയണം. ഹനുമ വിഹാരി ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനവും കണ്ടറിയണം. രവീന്ദ്ര ജഡേജയുടെ ഫിറ്റ്‌നസും പ്രശ്‌നമാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ജഡേജ മടങ്ങിയെത്തുന്നത്. മധ്യനിരയുടെ പ്രകടനം കണ്ടറിയേണ്ട സാഹചര്യത്തില്‍ രോഹിത് ടീം സ്‌കോറിനെ മുന്നോട്ട് നയിക്കേണ്ടതായുണ്ട്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള രോഹിത് ഇരട്ട സെഞ്ച്വറി പ്രകടനമെങ്കിലും ടെസ്റ്റില്‍ കാഴ്ചവെക്കേണ്ടതായുണ്ട്.


Click it and Unblock the Notifications
