IND vs ENG: ഇന്ത്യക്ക് മുന്നില്‍ മൂന്ന് വെല്ലുവിളി, പരിഹാരം എളുപ്പമാകില്ല, രോഹിത് വിയര്‍ക്കും

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ്. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിലെ എല്ലാ മത്സരവും കടുത്ത വെല്ലുവിളി തന്നെയാണ്. കാരണം പേസും ബൗണ്‍സും നിറഞ്ഞ ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ തിളങ്ങുക സന്ദര്‍ശക ടീമിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്.
അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ആതിഥേയരെ വിറപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെ. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സീനിയര്‍ താരങ്ങളുടെ ഫോം
ഇന്ത്യയെ വേട്ടയാടുന്ന പ്രധാന പ്രശ്‌നം സീനിയേഴ്‌സിന്റെ ഫോമാണ്. വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ മോശം ഫോമിലാണ്. കോലി മോശം ഫോമിലായിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. രോഹിത്തിന്റെ അവസ്ഥയും മറിച്ചല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വലിയ ആശങ്കയാണ് മുന്നിലുള്ളത്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്തുമാണ്. അതുകൊണ്ട് തന്നെ നിലവില്‍ താരങ്ങളുടെ ഫോം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. റിഷഭ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. പ്രത്യേകിച്ച് വിദേശ മൈതാനത്ത് അദ്ദേഹം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോമും മോശം. ഇത് ഇന്ത്യക്ക് വലിയ തലവേദനയുണ്ടാക്കുന്നു.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

കെ എല്‍ രാഹുലിന്റെ പരിക്ക്
കെ എല്‍ രാഹുലിന്റെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി രാഹുല്‍ തിളങ്ങിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ് രാഹുല്‍. അതുകൊണ്ട് തന്നെ രാഹുലിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. രാഹുലിന്റെ അഭാവത്തില്‍ ശുബ്മാന്‍ ഗില്ലിനാവും ഓപ്പണര്‍ സ്ഥാനത്തേക്ക് അവസരം ലഭിക്കുക. എന്നാല്‍ രാഹുലിന്റെ അനുഭവസമ്പത്തിന് ഇത് പകരമാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

മധ്യനിരയുടെ പ്രകടനം
അജിന്‍ക്യ രഹാനെ പരിക്കിന്റെ പിടിയിലായതിനാല്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ പകരക്കാരനായേക്കും. ശ്രേയസ് ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്. മധ്യനിരയില്‍ റിഷഭ് പന്തിന്റെ ഫോമും പ്രശ്‌നം. ഹനുമ വിഹാരി ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ പ്രകടനം കണ്ടറിയണം. ഐപിഎല്ലില്‍ അദ്ദേഹം മികച്ച ഫോമിലുമായിരുന്നില്ല. അതുകൊണ്ട് തന്നെ മധ്യനിരയുടെ ആകെയുള്ള പ്രകടനം ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നതാണ്.
ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് മോശം ഫോമിലാണ്. ജസ്പ്രീത് ബുംറ ഇടവേളക്ക് ശേഷം ഇറങ്ങുന്നു. ഇതെല്ലാം ഇന്ത്യയെ പിന്നോട്ടടിക്കുന്നു. ടെസ്റ്റിന് മുമ്പ് ഇന്ത്യ നാല് ദിന സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇതില്‍ തിളങ്ങി ആരൊക്കെ ഫോമിലേക്കെത്തുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications