IND vs ENG: റിഷഭിനോട് അല്‍പ്പം മര്യാദ കാട്ടാം, ഇസിബിയുടെ നടപടി മോശം, തുറന്നടിച്ച് ഡികെ

എഡ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെയും ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ റിഷഭ് പന്ത് കാഴ്ചവെച്ചത്. ഇന്ത്യയെ 98ന് അഞ്ച് വിക്കറ്റ് എന്ന തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്കായെങ്കിലും റിഷഭിന്റെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങ് ആതിഥേയരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.
111 പന്തുകള്‍ നേരിട്ട് 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 146 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 131.53 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഏകദിന ശൈലിയില്‍ കളിച്ച റിഷഭ് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം ഹൈലൈറ്റ്‌സ് വീഡിയോ പങ്കുവെച്ചപ്പോള്‍ കൊടുത്ത തലക്കെട്ട് റിഷഭിന്റെ സെഞ്ച്വറി പ്രകടനത്തെ തീര്‍ത്തും പരിഗണിക്കാത്ത തരത്തിലായിരുന്നു.

'ആധിപത്യം കാണിച്ച റിഷഭ് പന്തിനെ ജോ റൂട്ട് പുറത്താക്കി' എന്നായിരുന്നു ഇസിബിയുടെ ഹൈലൈറ്റ്‌സിന്റെ തലക്കെട്ട്. ഇപ്പോഴിതാ ഇസിബിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. റിഷഭിന്റെ മികച്ച പ്രകടനത്തെ തീര്‍ത്തും അവഗണിക്കുകയാണ് ഇസിബി ചെയ്തതെന്നും അല്‍പ്പം കൂടി മാന്യത കാട്ടണമായിരുന്നുവെന്നുമാണ് ഡികെ അഭിപ്രായപ്പെട്ടത്.
'വളരെ ആവേശകരമായ മത്സരം കണ്ട ദിവസത്തില്‍ ഇസിബി നല്‍കിയ തലക്കെട്ട് അല്‍പ്പം കൂടി മികച്ചതാക്കാമായിരുന്നു. റിഷഭ് പന്ത് കളിച്ച ക്രിക്കറ്റ് രണ്ട് ടീമിന്റെയും ഗുണമേന്മയെ എടുത്തു കാട്ടുന്നതാണ്. എങ്ങനെയാണ് ഒരു ദിവസത്തെ നിങ്ങള്‍ വിലയിരുത്തുന്നതെന്നാണ് കാട്ടിയത്'- കാര്‍ത്തിക് ട്വീറ്റ് ചെയ്തു. റിഷഭിന്റെ പ്രകടനത്തിന് വേണ്ടത്ര പ്രാധാന്യം ഇസിബി നല്‍കാത്തതാണ് കാര്‍ത്തികിനെ ചൊടിപ്പിച്ചത്.
ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

ഇംഗ്ലണ്ടില്‍ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടുന്ന റിഷഭ് ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ഇംഗ്ലണ്ടിലെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ വേഗമേറിയ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. ഇംഗ്ലണ്ട് സ്പിന്നര്‍മാരെയും പേസര്‍മാരെയും കടന്നാക്രമിച്ച റിഷഭ് അവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം നല്‍കിയാണ് മടങ്ങിയത്.

ഇന്ത്യയുടെ പ്രമുഖ താരങ്ങളടക്കം പ്രയാസപ്പെട്ട മൈതാനത്താണ് റിഷഭ് അനായാസം ബാറ്റ് ചെയ്തതെന്നതാണ് എടുത്തു പറയേണ്ടത്. രവീന്ദ്ര ജഡേജയുടെ (104) സെഞ്ച്വറി പ്രകടനവും ഇന്ത്യക്ക് കരുത്തായി. 13 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ജഡേജയുടെ ഗംഭീര പ്രകടനം. വാലറ്റത്ത് നായകന്‍ ജസ്പ്രീത് ബുംറയും (31*) തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 എന്ന ഗംഭീര സ്‌കോറും പടുത്തുയര്‍ത്തി.
കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അഞ്ച് വിക്കറ്റുമായാണ് അദ്ദേഹം കസറിയത്. മാത്യു പോട്ടസ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്‌റ്റോക്‌സും ജോ റൂട്ടും ഓരോ വിക്കറ്റും വീഴ്ത്തി. ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കുന്നതില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പരാജയപ്പെട്ടുവെന്ന് തന്നെ പറയാം.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. ഇടക്കിടെ മഴ പെയ്യുന്നതുമൂലം മത്സരം നിര്‍ത്തിവെക്കേണ്ടിവരുന്നത് രസംകൊല്ലിയാവുന്നു. എന്തായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പോലും പരമ്പര സ്വന്തമാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications