Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒപ്പമെത്താന്‍ ഇന്ത്യ, ടീമില്‍ മാറ്റമുണ്ടായേക്കും; ടോസ് 9.30ന്

നോട്ടിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നു മൂന്നാമങ്കത്തിന് ഇറങ്ങുന്നു. രാത്രി 10 മണി മുതല്‍ ട്രെന്റ് ബ്രിഡ്ജിലാണ് സൂപ്പര്‍ പോരാട്ടം. അഞ്ചു മല്‍സരങ്ങളില്‍ 0-1നു പിന്നിലായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യമിടുന്നില്ല.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ മാറ്റുവുമായിട്ടാവും ഇന്ത്യ ഇറങ്ങിയേക്കുക. ഒരു മാറ്റം മാത്രമേ ഇലവനില്‍ വരുത്താനിടയുള്ളൂ. ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കു പകരം പേസര്‍ പ്രിന്‍സ് യാദവിനായിരിക്കും നറുക്കുവീഴുക. പക്ഷെ മലായാളി താരം സഞ്ജു സാംസണിനെ തിരിച്ചുവിളിക്കാനിടയില്ല.

INDIAN TEAM

ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടന്ന ആദ്യ ടി20 മഴയെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് കൡക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പടുകയായിരുന്നു. 190 റണ്‍സിന്റെ ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ മഴ വില്ലനായതോടെ ഒരോവര്‍ പോലും അവര്‍ക്കു ബാറ്റ് ചെയ്യാനായില്ല.

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാമത്തെ മല്‍സരത്തില്‍ നാലു വിക്കറ്റിന് ഇംഗ്ലീഷ് പട ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. ഇന്ത്യ നല്‍കിയ 191 റണ്‍സെന്ന ലക്ഷ്യം ഒരോവര്‍ ശേഷിക്കെ ഇംഗ്ലണ്ട് അനായാസം മറികടന്നു. ജേക്കബ് ബെതലാണ് (46 ബോഴില്‍ 76*) റണ്‍ചേസില്‍ ഈംഗ്ലണ്ടിന്റെ ഹീറോയായത്.

സാധ്യതാ ഇലവന്‍

ഇന്ത്യ- അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥെല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടോങ്.

Story first published: Tuesday, July 7, 2026, 17:56 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+