Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനാവുന്നു; ഇംഗ്ലണ്ടിനെതിരായ ഏകദിനവും ടി20യും കളിക്കില്ല

അഹമ്മദാബാദ്: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് അദ്ദേഹം വിശ്രമം ആവിശ്യപ്പെട്ടിരുന്നു. ഇത് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് എന്നാണ് വിവരം. ഈ ആഴ്ച തന്നെ വിവാഹം ഉണ്ടാകുമെന്നാണ് വിവരം. ഇതുവരെ ഗോസിപ്പ് കോളത്തില്‍ ഇടം പിടിക്കാത്ത ബുംറയുടെ വിവാഹ വാര്‍ത്ത മുതിര്‍ന്ന ക്രിക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാഹത്തിനായി ബുംറ തയ്യാറായതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 പരമ്പരകളിലും അദ്ദേഹം ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. നാലാം ടെസ്റ്റില്‍ നിന്ന് നേരത്തെ തന്നെ ബുംറയ്ക്ക് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ബുംറ വിവാഹം കഴിക്കാന്‍ പോകുന്നത് ആരെയാണെന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ അദ്ദേഹം തന്നെ ഔദ്യോഗികമായിത്തന്നെ വിവാഹ വാര്‍ത്ത പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

jaspritbumrah

ലോകക്രിക്കറ്റില്‍ത്തന്നെ വലിയ ആരാധകരുള്ള ബൗളറാണ് 27കാരനായ ബുംറ. ഈ ആഴ്ച ബുംറയുടെ വിവാഹം നടന്നാല്‍ ഇന്ത്യയിലെ സഹതാരങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുക പ്രയാസമായിരിക്കും. കാരണം ബയോബബിള്‍ സുരക്ഷ നില്‍ക്കുന്നതിനാല്‍ താരങ്ങള്‍ക്ക് പരമ്പര കഴിയുന്നതുവരെ പുറത്തുപോകാന്‍ കഴിയില്ല. കൂടാതെ പുറത്തുപോയ താരത്തിന് കോവിഡ് പരിശോധനയും ക്വാറന്റെയ്‌നും കഴിയാതെ തിരികെ ടീമിലെത്താനും സാധിക്കില്ല.

ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കാനാണ് സാധ്യത. അതേ സമയം ബുംറയുടെ അഭാവം പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യക്ക് തലവേദന ആയേക്കും. ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതോടെ ഭുംറയുടെ അഭാവം ഏറെക്കുറെ നികത്താനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഭുവിയെത്തുമ്പോള്‍ ഫോം എത്രത്തോളമെന്ന് കണ്ടറിയണം.

നാലാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ബുംറയില്ലാത്തത് ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ സ്വാധീനം മൂന്നാം ടെസ്റ്റില്‍ ഇല്ലായിരുന്നു. നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് പകരക്കാരനായി ഉമേഷ് യാദവ് എത്താനാണ് കൂടുതല്‍ സാധ്യത.

ടെസ്റ്റിന് പിന്നാലെ അഞ്ച് മത്സര ടി20 പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. നിലവില്‍ വീട്ടിലേക്ക് മടങ്ങിയ ബുംറ ഇനി വിവാഹത്തിന് ശേഷം ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപിലേക്കാവും എത്തുക. ഏപ്രില്‍ 11നാണ് ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്.

Story first published: Wednesday, March 3, 2021, 9:06 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+