IND vs ENG: ആരാവും രാഹുലിന് പകരക്കാരന്‍?, പൃഥ്വി ഷാക്ക് വിളിയെത്തില്ല, പകരക്കാരന്‍ സീനിയര്‍

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇതിനോടകം പുറപ്പെട്ട് കഴിഞ്ഞു. ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കെ എല്‍ രാഹുല്‍ പരമ്പരക്കില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തൊട്ട് മുമ്പായി പരിക്കേറ്റതാണ് രാഹുലിന് പരമ്പര നഷ്ടമാവാന്‍ കാരണമായി മാറിയത്. ഇതോടെ രാഹുലിന് പകരക്കാരനെ ഇന്ത്യ തേടേണ്ടിയിരിക്കുകയാണ്.
രാഹുലിന് പകരം വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ പൃഥ്വി ഷാ എത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാഹുലിന് പകരം എത്തുന്നത് മറ്റൊരു താരമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ വൃത്തങ്ങള്‍. സീനിയര്‍ ഓപ്പണറായ മായങ്ക് അഗര്‍വാളിനെ ഇന്ത്യ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 19ാം തീയ്യതി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസി ഐ വൃത്തം പറഞ്ഞു.

'ടീമിന് ഓരോ താരങ്ങളെക്കുറിച്ചും വ്യക്തമായ പദ്ധതികളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ഹനുമ വിഹാരി മധ്യനിരയില്‍ നിര്‍ണ്ണായക താരമാണ്. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റാല്‍ വിഹാരിയെ ഇന്ത്യ ഓപ്പണറാക്കിയാല്‍ ടീമിന്റെ സംതുലിതാവസ്ഥ നഷ്ടമാവും. രാഹുലിന്റെ പകരക്കാരനായി ഇന്ത്യ നിലവില്‍ പദ്ധതിയിടുന്നത് മായങ്കിനെയാണ്. രണ്ടാം ബാച്ചിനോടൊപ്പം മായങ്കും ഇംഗ്ലണ്ടിലേക്ക് പോകും. റിഷഭായിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പ്രഖ്യാപനം നാളെയുണ്ടാവും'- ബിസിസി ഐ വൃത്തം പറഞ്ഞു.
രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയുമെല്ലാം ഇതിനോടകം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. രാഹുലിന്റെ അഭാവത്തില്‍ റിഷഭിനെ വൈസ് ക്യാപ്റ്റനാക്കിയേക്കും. പരിക്കേറ്റ രാഹുല്‍ ജര്‍മനിയിലേക്കാണ് ചികിത്സക്കായി പോകുന്നത്. ഈ മാസം 24ന് നാല് ദിന സന്നാഹ മത്സരം ഇന്ത്യയും കൗണ്ടി ക്ലബ്ബും തമ്മില്‍ കളിക്കും. ജൂലൈ 1നാണ് ഇന്ത്യയുടെ ശേഷിക്കുന്ന ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. ബ്രിമ്മിങ്ഹാമാണ് മത്സരത്തിന്റെ വേദി.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

പിന്നാലെ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കും. ജൂലൈ 7നാണ് ഒന്നാം ടി20 നടക്കുന്നത്. 9, 10 തീയ്യതികളിലായി ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നടക്കും. ഏകദിന പരമ്പര 12, 14, 17 എന്നീ തീയ്യതികളിലാണ് നടക്കുന്നത്. പരിമിത ഓവര്‍ പരമ്പരയുണ്ടെങ്കിലും ഇന്ത്യ പൂര്‍ണ്ണമായും ലക്ഷ്യമിടുന്നത് ടെസ്റ്റ് പരമ്പരയിലേക്കാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഈ നേട്ടത്തിലേക്കെത്തിയത്.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

അഞ്ചാം മത്സരത്തില്‍ കോലി ടീമിന്റെ ഭാഗമായുണ്ടെങ്കിലും നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനായല്‍ രോഹിത്തിനെക്കാളും കൈയടി കോലി തന്നെ അര്‍ഹിക്കുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ അനായാസം കീഴടക്കാനാവില്ല. ബെന്‍ സ്‌റ്റോക്‌സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍പ്പന്‍ ടീമുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. അതുകൊണ്ട് തന്നെ പോരാട്ടം കടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications