Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ കളിക്കുന്നത് ഇംഗ്ലണ്ടിനെ ജയിപ്പിക്കാനോ? വിട്ടുകൊടുത്ത എക്‌സ്ട്രാ റണ്‍സ് 51

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം പുരോഗമിക്കവെ നിലവില്‍ ആധിപത്യം സന്ദര്‍ശകരായ ഇംഗ്ലണ്ടിനൊപ്പമാണ്. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സില്‍ പുറത്തായി. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ അതി വേഗം ബാറ്റുവീശുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 381 റണ്‍സിന്റെ ലീഡ് സന്ദര്‍ശകര്‍ക്കുണ്ട്.

ഇന്ത്യ vs ഇംഗ്ലണ്ട്

തട്ടകത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കാന്‍ സന്ദര്‍ശകര്‍ക്കായി. അനാവശ്യമായി റണ്‍സ് വിട്ടുകൊടുക്കുന്നതിന് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരിക്കുകയായിരുന്നുവെന്നു വേണം പറയാന്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വിട്ടുനല്‍കിയ എക്‌സ്ട്രാ റണ്‍സ് 45ആണ്. അതില്‍ 20 എണ്ണവും നോ ബോള്‍ ആയിരുന്നു എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഒരു വൈഡും 17 ലഗ് ബൈയും 7 ബൗണ്‍സറും എക്‌സ്ട്രാ റണ്‍സായി ഇന്ത്യ വിട്ടുകൊടുത്തു.

 ഇന്ത്യ vs ഇംഗ്ലണ്ട്

ജസ്പ്രീത് ബൂംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹബാസ് നദീം,ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ബൂംറയും അശ്വിനും നദീമുമെല്ലാം നോ ബോള്‍ എറിഞ്ഞു. ടെസ്റ്റില്‍ ഇത്തരമൊരു വലിയ റണ്‍സ് എക്‌സ്ട്രാ റണ്‍സായി നല്‍കുന്നത് മത്സര ഫലത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കും.

ഇന്ത്യ vs ഇംഗ്ലണ്ട്

ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ഇംഗ്ലണ്ട് എക്‌സ്ട്രാ ആയി വിട്ടുകൊടുത്തത് വെറും 6 റണ്‍സാണ്. അതില്‍ ഒരു നോ ബോള്‍ മാത്രമാണുള്ളത്. നാല് വിക്കറ്റ് വീഴ്ത്തിയ ടോം ബെസ്സും,രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്രാ ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്‌സനും ജാക്ക് ലീച്ചുമെല്ലാം അനാവശ്യ റണ്‍സ് വഴങ്ങുന്നതിനെ കരുതിയാണ് കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് അതുണ്ടായില്ല.

ഇന്ത്യ vs ഇംഗ്ലണ്ട്

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ നോ ബോള്‍ പ്രശ്‌നത്തിന് പരിഹാരമായില്ല. 35 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആറ് നോ ബോളുകളാണ് ഇന്ത്യ എറിഞ്ഞത്.ബൂംറയും അശ്വിനുമെല്ലാം ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ല. ഇന്ത്യ 241 റണ്‍സാണ് ഒന്നാം ഇന്നിങ്‌സ് ലീഡായി വഴങ്ങിയത്. അതില്‍ 45 റണ്‍സ് ഇന്ത്യ വിട്ടുകൊടുത്ത എക്‌സ്ട്രാ റണ്‍സാണ്. അനാവശ്യ റണ്ണൊഴുക്കിനെ ഇന്ത്യക്ക് ചെറുക്കാന്‍ സാധിച്ചിരുന്നെങ്കിലും ഒരു പക്ഷേ ലീഡ് 200ന് താഴെ ഒതുക്കാമായിരുന്നു.

ഇന്ത്യ vs ഇംഗ്ലണ്ട്

രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യക്ക് മുന്നില്‍ 450ന് മുകളില്‍ വിജയലക്ഷ്യം സമ്മാനിച്ച ശേഷമാവും ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുക. അല്ലാത്ത പക്ഷം ഈ വിജയ ലക്ഷ്യം മറികടക്കാന്‍ പ്രതിഭയുള്ള താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് ഇംഗ്ലണ്ടിന് നന്നായി അറിയാം. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നേടിയ നേട്ടം നാട്ടില്‍ ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

Story first published: Monday, February 8, 2021, 15:58 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+