IND vs ENG T20: ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍, ടോപ് ഫോര്‍ ഇതാ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് പ്രതീക്ഷകളേറെയാണ്. ഇന്ത്യയില്‍ത്തന്നെയാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നത് കോലിക്കും സംഘത്തിനും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. മികച്ച ബാറ്റിങ് നിരയോടൊപ്പം ലോക ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മികച്ച ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. ടി20 ഫോര്‍മാറ്റില്‍ സ്‌പെഷ്യലിസ്റ്റായ നീണ്ട താരനിര തന്നെ ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ നാല് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ ബൗളിങ് നിരയിലെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളായ ബുംറ വിക്കറ്റ് നേടുന്നതിനോടൊപ്പം റണ്‍സ് വിട്ടുനല്‍കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന ബൗളര്‍കൂടിയാണ്. ഇന്ത്യക്കായി ടി20 യില്‍ ഏഴ് മെയ്ഡന്‍ ഓവറുകളാണ് ബുംറ എറിഞ്ഞിട്ടുള്ളത്. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ ബുംറക്ക് സാധിക്കും. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന താരമാണ് ബുംറ. അതാണ് അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നതും.

ഹര്‍ഭജന്‍ സിങ്
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഈ റെക്കോഡിലെ രണ്ടാമന്‍. അഞ്ച് മെയ്ഡന്‍ ഓവറുകളാണ് ഹര്‍ഭജന്‍ ഇന്ത്യക്കായി ടി20യില്‍ എറിഞ്ഞത്. അനുഭവസമ്പന്നനായ ഹര്‍ഭജന്റെ ഗൂഗ്ലിയും ദൂസ്‌രയും ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയിട്ടുണ്ട്. ഇത്തവണയും ഐപിഎല്ലില്‍ ഹര്‍ഭജന്‍ കളിക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരലേലത്തില്‍ ഹര്‍ഭജനെ സ്വന്തമാക്കിയത്. ഇന്ത്യയുടെ ടി20 ലോകകപ്പിലും ഏകദിന ലോകകപ്പ് ടീമിലും ഹര്‍ഭജന്‍ ഭാഗമായിരുന്നു.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയന്‍ സ്പിന്നറായ ജഡേജ നിരവധി തവണ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയിട്ടുണ്ട്. നാല് ഓവറുകളാണ് ടി20യില്‍ ജഡേജ ഇന്ത്യക്കായി മെയ്ഡനാക്കിയത്. ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ഇന്ത്യക്കൊപ്പം തകര്‍പ്പന്‍ റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവില്‍ പരിക്കേറ്റ താരം വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്,ടി20,ഏകദിന പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

ഭുവനേശ്വര്‍ കുമാര്‍
ടി20യിലെ ഇന്ത്യയുടെ മറ്റൊരു വിശ്വസ്തനായ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. മൂന്ന് മെയ്ഡന്‍ ഓവറുകളാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കായി എറിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ ആദ്യ ഓവര്‍ ഭുവി മെയ്ഡനാക്കിയിരുന്നു. ജേസന്‍ റോയിയെപ്പോലൊരു അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നിന്നിട്ടും ഓവര്‍ മെയ്ഡനാക്കാന്‍ ഭുവിക്കായി. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിപ്പിക്കുന്ന ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications