IND vs ENG: ശ്രേയസ് ക്യാപ്റ്റനായത് പണമെറിഞ്ഞ്!!! അവരെ 'ചാക്കിലാക്കി'? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയില്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ തുടക്കം അടിമുടി പാളിയിിരിക്കുകയാണ്. സൂര്യകുമാര്‍ യാദവില്‍ നിന്നും നായകന്റെ ബാറ്റണ്‍ ഏറ്റവാങ്ങിയ ശേഷം ഒരു ജയം പോലുമില്ലാതെ വലയുകയാണ് രണ്ടു തവണ ഐപിഎല്‍ വിന്നിങ് ക്യാപ്റ്റനായ അദ്ദേഹം.
ശ്രേയസിനു കീഴില്‍ ഇതിനകം ടീം കളിച്ചത് നാലു ടി20കളാണ്. ഇതില്‍ മൂന്നിലും ഇന്ത്യ തോറ്റ് തൊപ്പിയിട്ടപ്പോള്‍ ഒന്ന് മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ടി20 ലോകകപ്പ് നേടിയ ശേഷം ഇന്ത്യന്‍ ടീം പൊടുന്നനെ തകര്‍ച്ചകളിലേക്കു വീണതോടെ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ ശ്രേയസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം പിആര്‍ ടീമിനെ നിയോഗിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്.
പിആറിനായി പണം മുടക്കി
ഇന്ത്യയിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ചില സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ക്കു പണം നല്‍കി പിആര്‍ ചെയ്യിച്ചാണ് ശ്രേയസ് അയ്യര്‍ ടി20 ക്യാപ്റ്റന്‍സി നേടിയെടുത്തതെന്ന് ഒരു മീഡിയ ഏജന്‍സി അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ടലുള്ളത്. എക്‌സില്‍ മാര്‍ക്കസ് (Marcus) എന്ന പേരിലുള്ള യൂസര്‍ നെയിമിലുള്ള വ്യക്തിയാണ് ഇക്കാര്യം പങ്കു വച്ചിട്ടുള്ളത്.
വിക്രാന്ത് ഗുപ്ത (Sports Tak), സാഹില്‍ മല്‍ഹോത്ര (Times Of India), സുഷാന്ത് മെഹ്ത്ത (Sports Yaari) തുടങ്ങി പ്രശസ്തരായ മാധ്യമപ്രവര്‍ത്തരെ കൊണ്ട് തനിക്കു വേണ്ടി പിആര്‍ ചെയ്യിക്കാന്‍ ഏകദേശം ഒരു കോടിയോളം രൂപ ശ്രേയസ് മുടക്കിയിട്ടുണ്ട്.
മൂന്നു മാധ്യമ പ്രവര്‍ത്തകരെയും വച്ച് ശുഭ്മന്‍ ഗില്ലിനെ അപകീര്‍ത്തിപ്പെടുത്താനും തന്നെ പരമാവധി ഹൈപ്പ് ചെയ്യിക്കാനും ശ്രേയസ് ശ്രമിച്ചതായും മീഡിയ ഏജന്‍സി അവകാശപ്പെടുന്നു.
ഈ കാരണത്താല്‍ ഐപിഎല്ലില്‍ അയ്യരുടെ ഓരോ ഇന്നിങ്‌സിനും ഒരുപാട് ഹൈപ്പ് ലഭിക്കുകയും ചെയ്യുന്നു. ഈ പിആര്‍ കാരണമാണ് ശ്രേയസ് ക്യാപ്റ്റനായതെന്നും ഒരുപാട് പേര്‍ വിശ്വസിക്കുന്നു- ഇങ്ങനെയായിരുന്നു എക്‌സിലെ പോസ്റ്റില്‍ കുറിച്ചത്.

Screenshot/X
ശ്രേയസിനെതിരേ വന്നിട്ടുള്ള ആരോപണങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന കാര്യം വ്യക്തമല്ല. പക്ഷെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇതു വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ പതറുകയും കൂടി ചെയ്തതോടെ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന സംശങ്ങളാണ് ക്രിക്കറ്റ് പ്രേമികളും ഉന്നയിക്കുന്നത്.
ഇന്ത്യയെ ഇതിനകം നയിച്ചിട്ടുള്ള മൂന്നു ടി20കളിലും ശ്രേയസിന്റെ ക്യാപ്റ്റന്‍സി അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. ചില വലിയ പിഴവുകളും അദ്ദേഹം ഇവയില്‍ വരുത്തുകയും ചെയ്തു. ഇതില്‍ ഒടുവിലത്തേത് ഇംഗ്ലണ്ടിനെതിരേ ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടി20യിലെ ഒരു മണ്ടത്തരമായിരുന്നു.
കളിയില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍ നില്‍ക്കവെ മോശം ഫോമിലുള്ള സ്പിന്നര്‍ രവി ബിഷ്‌നോയിക്ക് പന്ത് നല്‍കിയ ശ്രേയസിന്റെ തീരുമാനമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. നേരത്തേ മൂന്നോവറില്‍ 31 റണ്‍സ് വഴങ്ങിയ ബിഷ്‌നോയ്ക്ക് അദ്ദഹം നാലാം ഓവറും നല്‍കുകയായരിരുന്നു.
പക്ഷെ 29 റണ്‍സാണ് ഇംഗ്ലണ്ട് വാരിക്കൂട്ടിയത്. ഈ ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഇന്ത്യന്‍ പരാജയവും ഉറപ്പാവുകയായിരുന്നു. ഇതു മാത്രമല്ല, ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ മൂന്നു സ്ലോ ബൗളര്‍മാരെ കളിപ്പിച്ച ശ്രേയസിന്റെ തീരുമാനവും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


