മുംബൈ: ഇംഗ്ലണ്ടിനെതിരേ ഈ മാസം 22ന് മുതല്‍ ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വലിയ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിട്ടുള്ളത്. യുവ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനും ശുഭ്മന്‍ ഗില്ലിനും വീണ്ടും വിശ്രമം നല്‍കിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ടീമില്‍ സ്ഥാനമില്ല.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണാണ്. തുടര്‍ച്ചയായി മൂന്നാമത്തെ പരമ്പരയിലാണ് അദ്ദേഹത്തിനു ഈ റോള്‍ ലഭിച്ചത്. ഗില്‍, ജയ്‌സ്വാള്‍ എന്നിവരുടെ അഭാവത്തില്‍ ഈ പരമ്പരയിലും സഞ്ജു- അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്.

അവസാന പരമ്പരളില്‍ ടീമിലുണ്ടായിരുന്ന തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരെല്ലാം ഈ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ്. കഴിഞ്ഞ പരമ്പരയില്‍ ജിതേഷ് ശര്‍മയ്ക്കായിരുന്നു ഈ റോള്‍. പക്ഷെ ജിതേഷിനെ പുറത്താക്കിയ സെലക്ടര്‍മാര്‍ ജുറേലിനെ പകരം ഉള്‍പ്പെടുത്തുകയായിരുന്നു.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
ഷമി തിരിച്ചെത്തി
ഇന്ത്യന്‍ ടി20 ടീമിലെ ഏറ്റവും സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യം പരിചയസനമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി മടങ്ങിയെത്തിയെന്നതാണ്. പരിക്കു കാരണം ഒരു വര്‍ഷത്തിലേറെ പുറത്തിരുന്ന ശേഷമാണ് പ്രീമിയം ഫാസ്റ്റ് ബൗളര്‍ തിരിച്ചെത്തിയത്. 2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഷമിക്കു കഴിഞ്ഞ വര്‍ഷം ഒരു മല്‍സരം പോലും കളിക്കാനായിട്ടില്ല.
്‌സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയതിനാല്‍ ഈ പരമ്പരയില്‍ ഇ്ന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക ഷമിയായിരിക്കും. അദ്ദേഹത്തിനു കൂട്ടായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും പേസര്‍മാരായി ടീമിലുണ്ട്. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
കഴിഞ്ഞ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര നഷ്ടമായ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ഈ പരമ്പരയിലൂടെ ടീമില്‍ മടങ്ങിയെത്തി. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമാണ് ടീമിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍. അക്ഷറിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു.
ഇന്ത്യന്‍ ടി20 ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ്, നിതീഷ് റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരു്ണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ്് കീപ്പര്‍).