ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇടം ലഭിക്കുമോയെന്നാണ് ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്നത്. ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള അദ്ദേഹം അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. പക്ഷെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കെഎല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്ന റിപ്പോര്‍ട്ടുകളാണ് പല ദേശീയ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്.
ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജുവും റിഷഭ് പന്തുമാണ് മല്‍സരരംഗത്തുള്ളതെന്നും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ രോഹിത് നായകനായി തുടരുന്നിടത്തോളം കാലം സഞ്ജുവിനു ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണെന്നതാണ് യാഥാര്‍ഥ്യം. റിഷഭ്, രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരെല്ലാം കഴിഞ്ഞ് മാത്രമേ രോഹിത്തിന്റെ വിഷ് ലിസ്റ്റില്‍ സഞ്ജു ഉള്‍പ്പെടുകയും ചെയ്യുന്നുള്ളൂ. ഇതിനു പിന്നിലെ കാരണമെന്താണെന്നു അറിയാം.

എന്തുകൊണ്ട് വേണ്ടപ്പെട്ടവര്‍
ഇന്ത്യന്‍ കുപ്പായത്തില്‍ ഒരുപാട് തവണ ഫ്ളോപ്പായാലും രോഹിത് ശര്‍മയുടെയും ടീം മാനേജ്‌മെന്റിന്റെയുമെല്ലാം ഭാഗത്തു നിന്നു എല്ലായ്‌പ്പോഴും പിന്തുണ ലഭിക്കാറുള്ളവരാണ് റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം. ഇവര്‍ എത്ര നിരാശപ്പെടുത്തിയാലും രോഹിത്തിന്റെ പിന്തുണ കാരണം അവസരം വീണ്ടും വീണ്ടും ലഭിച്ചു കൊണ്ടിരിക്കും. പക്ഷെ സഞ്ജു സാംസണിനെപ്പോലെയുള്ള ചലര്‍ക്കു ഇതു ലഭിക്കാറുമില്ല.
രണ്ടോ, മൂന്നോ കളിയില്‍ നിറം മങ്ങിയാല്‍ സഞ്ജുവിനെ ടീമില്‍ നിന്നും പല തവണ പുറത്താക്കിയത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം ടീമിനെ നയിച്ചത് രോഹിത്തുമായിരുന്നു. സഞ്ജുവിനെ പിന്തുണയ്ക്കാതെ ഗില്‍, റിഷഭ്, രാഹുല്‍ എന്നിവരെയെല്ലാം അദ്ദേഹം എല്ലായ്‌പ്പോഴും താങ്ങിനിര്‍ത്തുന്നതിനു പിന്നില്‍ വലിയൊരു കാരണമുണ്ട്.
Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍
കോര്‍ണര്‍സ്‌റ്റോണ്‍ എന്ന സ്‌പോര്‍ടസ് ആന്റ് എന്റര്‍ടെയിന്‍മെന്റ കമ്പനിയാണ് ഇതിനു പിന്നിലെന്നതാണ് പരസ്യമായ രഹസ്യം. ഈ കമ്പനിയുടെ സഹ ഉടമകളിലൊരാളാണ് രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ. കായിക താരങ്ങളുടെയും സിനിമാ സെലിബ്രിറ്റികളുടെയുമെല്ലാം സഹായിക്കുകയും പരസ്യ ബ്രാന്‍ഡുകളുമായെല്ലാം കരാറുകളുണ്ടാക്കാന്‍ ഇവര്‍ക്കു ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കമ്പനിയാണിത്.

2008ല്‍ റിതികയുടെ ബന്ധു കൂടിയായ ബണ്ഡി സജ്‌ദേയാണ് ഈ കമ്പനി രൂപീകരിച്ചത്. ഈ സമയത്തും ആഡ് ഷൂട്ടുകളുടെയെല്ലാം ചുമതല വഹിച്ചതും റിതികയായിരുന്നു. ഇവിടെ ഒരു ആഡ് ഷൂട്ടുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് രോഹിത്തും റിതികയും സൗഹൃദത്തിലാവുകയും പിന്നീട് ഇതു പ്രണയത്തിലും വിവാഹത്തിലുമെല്ലാം കലാശിക്കുകയും ചെയ്യുന്നത്.
താരങ്ങളുമായി കരാര്‍
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങളുമായി കോര്‍ണര്‍സ്‌റ്റോണ്‍ കമ്പനിക്കു കരാറുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവരാണ് റിഷഭ്, ഗില്‍, രാഹുല്‍ തുടങ്ങിയ താരങ്ങള്‍. ഈ കാരണത്താല്‍ തന്നെ രോഹിത് എല്ലായ്‌പ്പോഴും ഇവരെ കൂടുതലായി പിന്തുണയ്ക്കുകയും ടീമില്‍ തുടരാന്‍ സഹായിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സഞ്ജുവിനു ഈ കമ്പനിയുമായി കരാറുകളൊന്നും തന്നെയില്ല. അതിനാല്‍ രോഹിത്തിനു വേണ്ടപ്പെട്ടവരുടെ ലിസ്റ്റിലും അദ്ദേഹമില്ല.
ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ക്യാപ്റ്റനാവുമെന്നു ഉറപ്പായതിനാല്‍ സഞ്ജുവിനു അവസരം ലഭിക്കാനുള്ള സാധ്യതയും തീരെ കുറവാണെന്നു കാണാം. തന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ള രാഹുലിനെും റിഷഭിനെയും എങ്ങനെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുന്നതായി അദ്ദേഹം പരമാവധി ശ്രമിക്കുമെന്ന കാര്യവും ഉറപ്പാണ്.