Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രണ്ടാം ടി20 നാളെ, കോലി, റിഷഭ്, ബുംറ തിരിച്ചെത്തും, മാച്ച് പ്രിവ്യൂ, എല്ലാം അറിയാം

1

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 നാളെ എഡ്ജ്ബാസ്റ്റണില്‍. ആദ്യ ടി20 ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ രണ്ടാം മത്സരം ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തിലെ വമ്പന്‍ തോല്‍വിക്ക് മറുപടി പറയാനുറച്ചാവും ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളില്‍ തത്സമയം കാണാം.

രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യ തോല്‍വി അറിയാതെ കളിക്കുന്നത് 13 ടി20യാണ്. മറ്റൊരു നായകനുമില്ലാത്ത റെക്കോഡാണിത്. ഈ റെക്കോഡിലെ വിജയങ്ങളുടെ എണ്ണം ഇനിയും ഉയര്‍ത്താന്‍ രോഹിത് ശര്‍മക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് വലിയ മാറ്റങ്ങള്‍ രണ്ടാം ടി20യില്‍ ഉണ്ടാവും.

1

ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക് വാദ്, അര്‍ഷദീപ് സിങ് എന്നിവരൊന്നും രണ്ടാം ടി20ക്കില്ല. സൂപ്പര്‍ താരങ്ങളാ വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം രണ്ടാം ടി20യിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. ആദ്യ ടി20യില്‍ 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. യുവതാരങ്ങളെല്ലാം ആദ്യ ടി20യില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ടി20യിലൂടെ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തുന്ന താരങ്ങള്‍ക്ക് തിളങ്ങേണ്ടത് അഭിമാന പ്രശ്‌നമാണ്.

2

വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ കോലിയുടെ ടി20 ലോകകപ്പിലെ സാധ്യതകളും മങ്ങും. ഇക്കാര്യം ബിസിസി ഐ വൃത്തങ്ങളടക്കം സൂചന നല്‍കിയതിനാല്‍ കോലിയുടെ ടി20 ഫോര്‍മാറ്റിലെ ഭാവി ഇംഗ്ലണ്ട് പരമ്പര തീരുമാനിക്കും. ദീപക് ഹൂഡ മികവ് കാട്ടി മുന്നേറുന്നതിനാല്‍ കോലിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല.

കോലി തിരിച്ചെത്തുമ്പോള്‍ ഹൂഡയെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഇഷാന്‍ കിഷന് വിശ്രമം നല്‍കി പകരം ഹൂഡയെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ ദിനേഷ് കാര്‍ത്തികിന് പ്ലേയിങ് 11 സ്ഥാനം നഷ്ടമാവാനാണ് സാധ്യത. റിഷഭിന്റെ ടി20 ലോകകപ്പിലെ ഭാവി തീരുമാനിക്കുന്നതും ഇംഗ്ലണ്ട് പരമ്പരയാവും.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

3

ടെസ്റ്റില്‍ ഗംഭീര പ്രകടനം നടത്തിയാണ് റിഷഭ് വരുന്നതെങ്കിലും അദ്ദേഹത്തിന്റെ പരിമിത ഓവറിലെ കണക്കുകള്‍ മോശമാണ്. ഈ സാഹചര്യത്തില്‍ റിഷഭിന്റെ മുന്നില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമായിരിക്കുന്ന പരമ്പരയാണിത്. റിഷഭ് വരുമ്പോള്‍ കാര്‍ത്തികിന് വഴിമാറേണ്ടി വരുമെന്നതാണ് മറ്റൊരു കാര്യം. ടീം കോമ്പിനേഷന്‍ കൃത്യമാവാന്‍ രണ്ട് പേരിലൊരാള്‍ പുറത്തിരുന്നേ മതിയാവൂ.

4

രവീന്ദ്ര ജഡേജ മടങ്ങിയെത്തുമ്പോള്‍ അക്ഷര്‍ പട്ടേലിന് വഴിമാറേണ്ടി വരും. ആദ്യ മത്സരത്തില്‍ അക്ഷറിന്റെ പ്രകടനം മോശമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുമെന്നുറപ്പ്. ജസ്പ്രീത് ബുംറ മടങ്ങിയെത്തുമ്പോള്‍ അര്‍ഷദീപ് സിങ്ങിനാവും സ്ഥാനം നഷ്ടമാവുക. അരങ്ങേറ്റ മത്സരത്തില്‍ ഒരു മെയ്ഡനടക്കം രണ്ട് വിക്കറ്റുമായി യുവതാരം തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടും മൂന്നും ടി20യില്‍ അദ്ദേഹത്തിന് ടീമില്‍ ഇടമില്ല.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

5

മുഴുവന്‍ സമയ നായകനായുള്ള അരങ്ങേറ്റ ടി20യില്‍ത്തന്നെ ജോസ് ബട്‌ലര്‍ക്ക് തോല്‍ക്കേണ്ടി വന്നു. കൂടാതെ ഗോള്‍ഡന്‍ ഡെക്കും. ഇതിന് പകരം വീട്ടാനുറച്ചാവും ബട്‌ലറും സംഘവും ഇറങ്ങുക. ഇംഗ്ലണ്ട് പ്ലേയിങ് 11 മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. തോറ്റെങ്കിലും അവരുടെ താരങ്ങളെ പരിശോധിച്ചാല്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഈ സാഹചര്യത്തില്‍ ശക്തമായ പോരാട്ടത്തോടെ തിരിച്ചടിക്കാനുറച്ചാവും ആതിഥേയരുടെ വരവ്.

6

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ഇംഗ്ലണ്ട് - ജോസ് ബട്‌ലര്‍, ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, റീസി ടോപ്ലി, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിന്‍സണ്‍.

Story first published: Friday, July 8, 2022, 13:04 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+