IND vs ENG: പരമ്പര പിടിക്കാന്‍ ഇന്ത്യ കാര്‍ഡിഫില്‍, ടോസ് 5 മണിക്ക്
കാര്‍ഡിഫ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ അപരാജിത ലീഡ് നേടുയെയെന്ന ലക്ഷ്യവുമായി ഇന്ത്യയിറങ്ങുന്നു. എജ്ബാസ്റ്റണിലെ ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തതിന്റെ ആവേശത്തിലാണ് ശുഭ്മന്‍ ഗില്ലിനും സംഘവും.
രണ്ടാമങ്കം ജയിച്ചാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു 2-0നു വരുതിയിലാക്കാം. കഴിഞ്ഞ മല്‍സരത്തിലെ വിന്നിങ് കോമ്പിനേഷനെ തന്നെ ഇന്ത നിലനിര്‍ത്താനാണ് സാധ്യത.
ടീമില്‍ അഴിച്ചുപണിക്കൊന്നും ഗൗതം ഗംഭീര്‍ മുതിരാനിടയില്ല. ആദ്യ മല്‍സരത്തിനിടെ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നെങ്കിലും പരിക്ക് അത്ര സാരമുള്ളതല്ലെന്നും ഇന്നു കളിക്കുമെന്നുമാണ് വിവരം.

എജ്ബാസ്റ്റണിലെ ആദ്യ മാച്ചില്‍ അക്ഷര്‍ പട്ടേലിന്റെ നാലു വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ 258 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു. മറുപടിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഗില്ലും (80), ഫിഫ്റ്റികളുമായി അക്ഷറും (57*) വാഷിങ്ടണ്‍ സുന്ദറും (52*) തിളങ്ങിയതോടെ വെറും നാലു വിക്കറ്റിനു ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
സാധ്യതാ പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍/പ്രിന്‍സ് യാദവ്/അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജേക്കബ് ബെഥേല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്സ്, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റഷീദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
