Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിനെ ഇറക്കാം, പക്ഷെ ആ ചതി മാത്രം ചെയ്യരുത്!! ജാഫറുടെ ഉപദേശം

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇറക്കുകയാണെങ്കില്‍ ഒരു ചതി മാത്രം ചെയ്യരുതെന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബെഞ്ചിലായിരുന്ന സഞ്ജുവിനെ തിരികെ വിളിക്കുമോയെന്നത് ഇനിയും ഉറപ്പായിട്ടില്ല.

കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം കടുത്ത അവഗണനയാണ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ലോകകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു ഓപ്പണിങില്‍ ഇനി സ്ഥിരം സാന്നിധ്യമായി മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്.

SANJU SAMSON

പക്ഷെ വെറും മൂന്ന് ഇന്നിങ്‌സുകളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെട്ടിരിക്കുകയാണ്. പകരം വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി ടീമിലേക്കു വരികയുമായിരുന്നു. ഇതിനകം കളിച്ച രണ്ടിന്നിങ്‌സുകളിലും വലിയ സ്‌കോര്‍ കുറിക്കാനായില്ലെങ്കിലും 15 കാരന് തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്.

സഞ്ജുവിന്റെ റോള്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു സഞ്ജു സാംസണിനെ തിരികെ വിളിക്കുകയാണെങ്കില്‍ ഓപ്പണിങ് റോള്‍ നല്‍കാതെ മധ്യനിരയില്‍ കളിപ്പിക്കരുതെന്നാണ് വസീം ജാഫര്‍ ആവശ്യപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുന്‍ നിരയില്‍ ഇന്ത്യന്‍ ടീമിനായി സഞ്ജു സാംസണിനു എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അദ്ദേഹം എത്ര മാത്രം അപകടകാരിയാണെന്നും നമുക്കറിയാം. നന്നായി കളിക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സഞ്ജുവിനു കഴിയും. വെറുതെ കളിപ്പിക്കാന്‍ വേണ്ടി മാത്രം അദ്ദേഹത്ത മധ്യനിരയില്‍ ഇറക്കുകയാണെങ്കില്‍ അതു തെറ്റായിട്ടുള്ള തീരുമാനമായിരിക്കും''- ജാഫര്‍ വിശദമാക്കി.

ടി20യില്‍ ഇന്ത്യന്‍ മധ്യനിര ഏറെക്കുറെ സെറ്റായി കഴിഞ്ഞിട്ടുണ്ടെന്നും ആ കോമ്പിനേഷനെ ബുദ്ധിമുട്ടിക്കാതെ സഞ്ജുവിനെ ഉള്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജുവിനെ കൈവിടരുത്

വൈഭവ് സൂര്യവംശിയെന്ന പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിരിക്കുകയാണെങ്കിലും അതിന്റെ പേരില്‍ സഞ്ജു സാംസണിനെ കൈവിടരുതെന്ന് വസീം ജാഫര്‍ ആവശ്യപ്പെടുന്നു.

SANJU SAMSON GAMBHIR

വൈഭവ് അവസരങ്ങള്‍ അര്‍ഹിക്കുന്നയാള്‍ തന്നെയാണെങ്കിലും സെലക്ഷന്‍ സ്വാഭാവികമായി തന്നെ സംഭവിക്കേണ്ടതാണെന്നും ഇതിനായി കഴിവ് തെളിയിച്ച സഞ്ജുവിനെ തഴയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം കോമ്പിനേഷനില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് നല്ലതല്ല. അതു സ്‌ക്വാഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. മുന്‍ മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ പേരില്‍ തങ്ങള്‍ക്കു സ്ഥാനം നഷ്ടമായേക്കുമെന്നു കളിക്കാര്‍ക്കു തോന്നുകയും ചെയ്യും.

സഞ്ജു സാംസണ്‍ ടീമിനായി നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ടീമില്‍ തുടര്‍ച്ച അര്‍ഹിക്കുന്നയാളാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഇതിലുള്‍പ്പെടും. അതു കണ്ടില്ലെന്നു നടിക്കാനും പാടില്ല'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 9, 2026, 12:51 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+