IND vs ENG: ടി20 ടീമിലുണ്ട്, പക്ഷെ പ്ലേയിങ് 11 അവസരം ലഭിച്ചേക്കില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒരു മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ടി20, ഏകദിന പരമ്പരയാണ്. ഈ മാസം 7, 9, 10 ദിവസങ്ങളിലായാണ് ടി20 പരമ്പര നടക്കുന്നത്. 12, 14, 17 ദിവസങ്ങളിലായാണ് ഏകദിന പരമ്പര നടക്കുന്നത്. ഇതിനോടകം ഇന്ത്യ രണ്ട് പരമ്പരക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനായി കളത്തിലിറക്കിയിട്ടുള്ളത്.
മൂന്ന് മത്സര പരമ്പരയില്‍ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളെയെല്ലാം ഇന്ത്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ പലരും ഉള്‍പ്പെട്ടെങ്കിലും ചിലര്‍ക്ക് കരക്കിരുന്ന് കളി കാണേണ്ടിവരും. ഇംഗ്ലണ്ടില്‍ പരമ്പര നേട്ടം പ്രധാനപ്പെട്ടതായതിനാല്‍ ഇന്ത്യ ശക്തമായ ടീമിനെയാവും കളത്തിലിറക്കുക. അതുകൊണ്ട് തന്നെ പ്ലേയിങ് 11 ചില താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കില്ല. തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

അര്‍ഷദീപ് സിങ്
ഇന്ത്യ പേസ് നിരയില്‍ യുവ പേസര്‍ അര്‍ഷദീപ് സിങ്ങിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടി20ക്കുള്ള ടീമില്‍ മാത്രമാണ് അര്‍ഷദീപിന് സ്ഥാനം. രണ്ടും മൂന്നും ടി20ക്കുള്ള ടീമില്‍ അര്‍ഷദീപിന് സ്ഥാനമില്ല. അതുകൊണ്ട് തന്നെ ആദ്യ ടി20യില്‍ ഇടം കൈയന്‍ പേസറെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഉമ്രാന്‍ മാലിക്കിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. പരിശീലന ടി20യില്‍ ഉമ്രാന്‍ മികവ് കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ അര്‍ഷദീപ് പുറത്തിരിക്കേണ്ടി വരും. അതേ സമയം ഏകദിനത്തില്‍ അര്‍ഷദീപിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

സഞ്ജു സാംസണ്‍
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു സാംസണിന് സ്ഥാനം. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു പരിശീലന ടി20യില്‍ 38 റണ്‍സുമായി ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. എന്നാല്‍ ആദ്യ ടി20യില്‍ സഞ്ജു പ്ലേയിങ് 11 എത്തുക കടുപ്പമാണ്. രാഹുല്‍ ത്രിപാഠിയെ ഇന്ത്യ പരിഗണിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസമാവും. ടി20 ലോകകപ്പില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ ആദ്യ ടി20യില്‍ അദ്ദേഹത്തെ പുറത്തിരുത്താനാണ് സാധ്യത.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

വെങ്കടേഷ് അയ്യര്‍
ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിച്ച ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം മീഡിയം പേസര്‍ കൂടിയാണ്. ഹര്‍ദിക് മിന്നും ഫോമില്‍ തിരിച്ചെത്തിയതോടെ വെങ്കടേഷ് അയ്യര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ടീമില്‍ മാത്രമാണ് വെങ്കടേഷിനെ ഉള്‍പ്പെടുത്തിയത്. ഹര്‍ദിക്കുള്ളതിനാല്‍ വെങ്കടേഷ് അയ്യര്‍ക്ക് പ്ലേയിങ് 11 ഇടം ലഭിക്കില്ലെന്നുറപ്പ്.

റുതുരാജ് ഗെയ്ക്‌വാദ്
രോഹിത് ശര്‍മ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ റുതുരാജ് ഗെയ്ക് വാദിന് അവസരം ലഭിക്കില്ലെന്ന് ഉറപ്പ്. ആദ്യ ടി20യില്‍ മാത്രമാണ് റുതുരാജിനെ ഇന്ത്യ പരിഗണിച്ചത്. ഓപ്പണര്‍മാരായി രോഹിത്തിനൊപ്പം ഇഷാന്‍ കിഷനുള്ളതിനാല്‍ റുതുരാജ് പുറത്തിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റുതുരാജിന് അവസരം ലഭിച്ചെങ്കിലും ഒരു അര്‍ധ സെഞ്ച്വറിയല്ലാതെ കാര്യമായ മികവ് കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. ടി20 ലോകകപ്പിലും റുതുരാജിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം പ്ലേയിങ് 11 ഉണ്ടാകില്ലെന്നുറപ്പാണ്.
'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

രവി ബിഷ്‌നോയി
മൂന്ന് മത്സരത്തിലും ഇന്ത്യയുടെ ടീമില്‍ രവി ബിഷ്‌നോയ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പ്ലേയിങ് 11 ബിഷ്‌നോയ് എത്താനുള്ള സാധ്യത കുറവാണ്. യുസ് വേന്ദ്ര ചഹാലിനൊപ്പം ഇന്ത്യ അക്ഷര്‍ പട്ടേലിനെ പ്ലേയിങ് 11 ലേക്ക് പരിഗണിക്കാനാണ് സാധ്യത. ഇംഗ്ലണ്ടില്‍ ബാറ്റിങ് കരുത്ത് പ്രധാനപ്പെട്ടതിനായതിനാല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷറെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരമെന്ന് പറയപ്പെടുമ്പോഴും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ബിഷ്‌നോയിയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലും അദ്ദേഹം കരക്കിരിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications