For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയ്‌സ്വാള്‍ 'വാട്ടര്‍ബോയ്'!!, സഞ്ജു- അഭിഷേക് ഓപ്പണിങ്, ബാംഗറുടെ ഇന്ത്യന്‍ ടി20 11

ഇംഗ്ലണ്ടുമായി ഈ മാസം തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെയും ഏറ്റവും മികച്ച പ്ലെയിങ് ഇലവനെയും തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം സഞ്ജയ് ബാംഗര്‍. യുവ ബാറ്റിങ് സെന്‍സേഷനും അഗ്രസീവ് ഓപ്പണറുമായ യശസ്വി ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പകരം ബാക്കപ്പ് ഓപ്പണറായാണ് താരം ടീമിലുള്ളത്.

22നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ ടി20 പോരാട്ടം. അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രലേിയ എന്നിവരോടു തോറ്റ ഇന്ത്യ അതിന്റെ ക്ഷീണം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ (Star Sports) ഫോളോ ദി ബ്ലൂസെന്ന ഷോയില്‍ വന്നപ്പോഴാണ് ഇന്ത്യന്‍ ടി20 ടീമിനെക്കുറിച്ച് ബാംഗര്‍ സംസാരിച്ചത്.

SANJU SAMSON ABHISHEK SHARMA

ടോപ്പ് ഫോറില്‍ ആരെല്ലാം?

ഇന്ത്യയുടെ ടോപ്പ് ഫോര്‍ കഴിഞ്ഞ പരമ്പരകളിലേതു തന്നെ മതിയെന്നാണ് സഞ്ജയ് ബാംഗറുടെ അഭിപ്രായം. സഞ്ജു സാംസണും അഭിഷേക് വര്‍മയും തന്നെയാവണം ഓപ്പണര്‍മാര്‍. തുടര്‍ന്നു തിലക് വര്‍മയും സൂര്യകുമാര്‍ യാദവും തന്നെ കളിക്കുകയും വേണം. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ വേണ്ടത് റിങ്കു സിങും ശിവം ദുബെയുമാണെന്നും ബാംഗര്‍ വ്യക്തമാക്കി.

മുന്‍നിര റിസര്‍വ് ബാറ്ററായി യശസ്വി ജയ്‌സ്വാളിനെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. അവന്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പരമ്പരയിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ തമ്മിലാണ് മല്‍സരമെന്നും ബാംഗര്‍ പറയുന്നു.

ടോപ്പ് ഫോറിലേക്കുള്ള ബാറ്ററെയാണ് ആവശ്യമെങ്കില്‍ കെഎല്‍ രാഹുലിനെ പിന്തള്ളി റിഷഭ് പന്ത് മുന്നിലെത്തും. ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷന്‍ നോക്കിയാല്‍ റിഷഭിനാണ് മുന്‍തൂക്കം ലഭിക്കേണ്ടത്. സഞ്ജു സാംസണ്‍ ഫിറ്റല്ലെങ്കില്‍ യശസ്വി ജയ്‌സ്വാളിനെ പകരക്കാരനായി മുന്‍നിരയില്‍ കളിപ്പിക്കാം. രണ്ടിലൊരു ഇടംകൈയന്‍ ബാറ്ററെ (അഭിഷേക്, തിലക്) ഒഴിവാക്കി അഞ്ചാം നമ്പറില്‍ റിഷഭിനെ അഞ്ചാം നമ്പറിലും കളിപ്പിക്കാമെന്നും ബാംഗര്‍ വിശദമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളിലും റിഷഭ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ഫൈനലിലടക്കം ഫ്‌ളോപ്പായ താരത്തിനു ഒരു ഫിഫ്റ്റി പോലും കുറിക്കാനുമായില്ല. രാഹുലാവട്ടെ 2022ലെ ടി20 ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ തോറ്റു പുറത്തായ ശേഷം ഈ ഫോര്‍മാറ്റില്‍ ഒരു മല്‍സരം പോലും കളിക്കുകയും ചെയ്തിട്ടില്ല.

ARSHDEEP SINGH

ബൗളിങ് ലൈനപ്പ്

ദീര്‍ഘകാലമായി ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ലാത്ത യുവ സീമര്‍ പ്രസിദ്ധ് കൃഷ്ണയെ തന്റെ ബൗളിങ് ലൈനപ്പില്‍ സഞ്ജയ് ബാംഗര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഷ്ദീപ് സിങും ടീമിന്റെ ഭാഗമാണ്. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് കളിക്കുക. ഒമ്പതാം നമ്പറില്‍ വേണ്ടത് കുല്‍ദീപ് യാദവാണ്. 10, 11 സ്ഥാനങ്ങളില്‍ അര്‍ഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയുമുണ്ടാവും.

ന്യൂബോളിലും മധ്യ ഓവറുകളിലും വളരെ നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് പ്രസിദ്ധ് കൃഷ്ണയെന്നു ഞാന്‍ കരുതുന്നു. ടീമിലെ ബാക്കപ്പ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ബാക്കപ്പ് പേസറായി ഖലീല്‍ അഹമ്മദിനെയും ടീമിലുള്‍പ്പെടുത്തിയെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

ബാംഗറുടെ ഇന്ത്യന്‍ പ്ലെയിങ് 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്‌സ പ്രസിദ്ധ് കൃഷ്ണ.

ബാംഗര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ഖലീല്‍ അഹമ്മദ്.

Story first published: Wednesday, January 8, 2025, 22:22 [IST]
Other articles published on Jan 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+