For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബുംറയ്ക്കു വിലയില്ലേ? അക്ഷറിനെ 'സഹായിച്ച്' രോഹിത്! മുട്ടന്‍ പണിയും കിട്ടി

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ റിവ്യു എടുക്കുന്ന കാര്യത്തില്‍ ഏറെ മികവ് പുലര്‍ത്തുന്നയാളാണ് രോഹിത് ശര്‍മ. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിനു ഇക്കാര്യത്തില്‍ പിഴവ് സംഭവിക്കാറുള്ളൂ. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രോഹിത്തിനു അത്തരമൊരു വലിയ അബദ്ധം സംഭവിച്ചിരിക്കുകയാണ്. ഒരുപക്ഷെ മറ്റൊരു ക്യാപ്റ്റനും കാണിക്കാത്ത മണ്ടത്തരമാണ് ഹിറ്റ്മാന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പറയേണ്ടി വരും. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടു കൊണ്ടിരിക്കുകയാണ് അദ്ദേഹം.

രോഹിത്തിന്റെ വലിയ പിഴവ് കാരണം നിര്‍ണായകമായ ഒരു റിവ്യു ഇന്ത്യ കളഞ്ഞു കുളിക്കുകയും ചെയ്തു. ബൗളറോ, മറ്റു ടീമംഗങ്ങളോ പോലും വിക്കറ്റിനായി അപ്പീല്‍ ചെയ്യാതിരുന്നിട്ടും രോഹിത് അനാവശ്യമായി റിവ്യു എടുക്കുകയായിരുന്നു. നേരത്തേ ജസ്പ്രീത് ബുംറയ്ക്കു രോഹിത്തിന്റെ മണ്ടത്തരം കാരണം അര്‍ഹിച്ച വിക്കറ്റ് നഷ്ടമായിരുന്നു. അദ്ദേഹം റിവ്യു എടുത്തിരുന്നെങ്കില്‍ ഉറപ്പായും വിക്കറ്റ് ലഭിക്കേണ്ടിയിരുന്നതായിരുന്നു.

ROHIT SHARMA

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 47ാമത്തെ ഓവറിലായിരുന്നു രോഹിത്തിന്റെ ഭാഗത്തു നിന്നും വലിയൊരു പിഴവുണ്ടായത്. അക്ഷര്‍ പട്ടേലായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. 74 റണ്‍സുമായി ഓലി പോപ്പും ഒമ്പതു റണ്‍സോടെ ബെന്‍ ഫോക്‌സുമായിരുന്നു ക്രീസില്‍. ആദ്യത്തെ ബോള്‍ മിഡ് വിക്കറ്റിലേക്കു കളിച്ച് പോപ്പ് ഡബിളെടുത്തു. അടുത്ത മൂന്നു ബോളുകളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടക്കാനായില്ല.

അഞ്ചാമത്തെ ബോളില്‍ പോപ്പ് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. താരത്തിന്റെ പാഡില്‍ തട്ടിയുയര്‍ന്ന ബോള്‍ വിക്കറ്റ് പിന്നിലേക്കുയര്‍ന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത രോഹിത് വലതു വശത്തേക്കു ഡൈവ് ചെയ്ത് ബോള്‍ കൈയ്ക്കുള്ളിലാക്കി നേരെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു ത്രോയും ചെയ്തു. ഓഫ് സ്റ്റംപിന് ഏറെ പുറത്തേക്കു പോയ ബോളായിരുന്നു ഇത്. അതുകൊണ്ടു തന്നെ അക്ഷറോ, ഭരതോ എല്‍ബിഡബ്ല്യു വിക്കറ്റിനായി അപ്പീല്‍ ചെയ്തതുമില്ല.

പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രോഹിത് തികച്ചും അപ്രതീക്ഷിതമായി റിവ്യു എടുക്കുകയായിരുന്നു. ഭരതിനോടോ, അക്ഷറിനോടോ പോലും അഭിപ്രായം ചോദിക്കാതെയായിരുന്നു രോഹിത്തിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. ഇതു വലിയ മണ്ടത്തരമായെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. ബാറ്റില്‍ എഡ്ജുണ്ടോയെന്നാണ് തേര്‍ഡ് അംപയര്‍ ആദ്യം പരിശോധിച്ചത്. പക്ഷെ ബാറ്റിലോ, ഗ്ലൗസിലോ തട്ടിയില്ലെന്നു അള്‍ട്രാ എഡ്ജില്‍ വ്യക്തമാവുകയായിരുന്നു.

തുടര്‍ന്നു എല്‍ബിഡബ്ല്യു സാധ്യതയാണ് തേര്‍ഡ് അംപയര്‍ പരിശോധിച്ചത്. അവിടെയും തീരുമാനം ഇന്ത്യക്കു എതിരായിരുന്നു. ഓഫ്സ്റ്റംപിന് ഏറെ പുറത്ത് വച്ചാണ് പോപ്പിന്റെ പാഡില്‍ ബോള്‍ തട്ടിയതെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിളിക്കുകയായിരുന്നു.

ROHIT STOKES

ഈ സമയത്തു ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്തിരുന്ന ബുംറയെ ക്യാമറയില്‍ കാണിച്ചപ്പോള്‍ അദ്ദേഹം നിരാശനായാണ് കാണപ്പെട്ടത്. കാരണം തനിക്കു റിവ്യു നിഷേധിച്ച രോഹിത് ബൗളറായ അക്ഷര്‍ അപ്പീല്‍ ചെയ്യാതിരുന്നിട്ടു പോലും റിവ്യു എടുത്തതിന്റെ അതൃപ്തി മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

ഇംഗ്ലണ്ടിനു ലീഡ്

ഹൈദരാബാദ് ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങ്ങിനു ഇറങ്ങിയ ഇംഗ്ലണ്ട് ടീം ഇപ്പോള്‍ മികച്ച ലീഡ് പിടിച്ചെടുത്തിരിക്കുകയാണ്. 190 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. മറുപടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് ആറു വിക്കറ്റിനു 316 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനത്തിലെ കളി അവസാനിപ്പിച്ചത്.

നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു 126 റണ്‍സിന്റെ ലീഡുണ്ട്. ഓലി പോപ്പിന്റെ (148*) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 208 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 17 ഫോറുകളുണ്ടായിരുന്നു. പോപ്പിനോടൊാെപ്പം 16 റണ്‍സോടെ രെഹാന്‍ അഹമ്മദാണ് ക്രീസിലുള്ളത്.

Story first published: Saturday, January 27, 2024, 16:59 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+