IND vs ENG: കാത്തിരിപ്പ് വിഫലം!, രോഹിത് കളിക്കില്ല, ഇന്ത്യയെ ബുംറ നയിക്കും

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഇന്ത്യക്കൊപ്പമുണ്ടാവുമോ ഇല്ലെയോ എന്ന അഭ്യബഹത്തിന് അവസാനം. രോഹിത് അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിയിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. 35 വര്‍ഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യത്തെ പേസ് ബൗളറാണ് ബുംറ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താവും വൈസ് ക്യാപ്റ്റന്‍. ഔദ്യോഗികമായി ബിസിസി ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കെ എല്‍ രാഹുലിന് പിന്നാലെ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായത് കടുത്ത തിരിച്ചടി തന്നെയാണ്. ആദ്യ നാല് മത്സരങ്ങള്‍ക്ക് ശേഷം 2-1ന്റെ ലീഡ് ഇന്ത്യക്കാണ്. അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും.

രോഹിത്തിന്റെ അഭാവത്തില്‍ ബുംറ ഇന്ത്യയുടെ നായകനാവുമ്പോള്‍ എങ്ങനെയാവും ടീമിന്റെ പ്രകടനമെന്നത് കണ്ടറിയണം. ആദ്യമായാണ് ബുംറ ഇന്ത്യയുടെ നായകനാവുന്നത്. നേരത്തെ തന്നെ ഇന്ത്യയെ നയിക്കാനുള്ള താല്‍പര്യം ബുംറ വ്യക്തമാക്കിയതാണ്. ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വളര്‍ന്ന ബുംറ ഇതുവരെ ഐപിഎല്ലിലും നായകനായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നായകമികവ് എങ്ങനെയെന്നത് കണ്ട് തന്നെ അറിയണം.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ഇന്ത്യ പരീക്ഷിക്കുന്ന ഒമ്പതാമത്തെ നായകനാണ് ബുംറ. തുടര്‍ പരിക്കുകള്‍ തന്നെയാണ് സമീപകാലത്തായി ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നം. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ഇപ്പോള്‍ ബുംറയും. ഇങ്ങനെ ഏഴ് നായകന്മാരെയാണ് ഒമ്പത് മാസത്തിനിടെ ഇന്ത്യക്ക് പരിഗണിക്കേണ്ടതെന്ന് ഒരു തരത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതും മറ്റൊരു തരത്തില്‍ നിരാശപ്പെടുത്തുന്നതുമാണ്.
IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

അതേ സമയം ഇന്ത്യ ഇതുവരെ പ്ലേയിങ് 11 പ്രഖ്യാപിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തില്‍ ആരാവും ഇന്ത്യയുടെ ഓപ്പണറെന്നതാണ് പ്രസക്തമായ ചോദ്യം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ സൂചന പ്രകാരം മായങ്ക് അഗര്‍വാള്‍, കെ എസ് ഭരത്, ചേതേശ്വര്‍ പുജാര എന്നിവരിലൊരാള്‍ ഓപ്പണറായി എത്താനാണ് സാധ്യത.
മായങ്കിനെ ഇന്ത്യ രോഹിത്തിന് പകരക്കാരനായി ടീമിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റിലെ പ്രധാന ഓപ്പണര്‍മാരിലൊരാളാണ് മായങ്കെങ്കിലും വിദേശത്തെ അദ്ദേഹത്തിന്റെ പ്രകടനം വലിയ നിരാശയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ മായങ്കിന്റെ പ്രകടനത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചേക്കില്ല. ചേതേശ്വര്‍ പുജാര ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് തന്നെ പുജാരയെ ഓപ്പണറാക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നത് കണ്ടറിയണം.

സന്നാഹ മത്സരത്തില്‍ പുജാര ഡെക്കായിരുന്നു. കെ എസ് ഭരത് സന്നാഹത്തില്‍ തിളങ്ങിയിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അനുഭവസമ്പത്തിന്റെ കുറവുണ്ട്. അതുകൊണ്ട് തന്നെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഹനുമ വിഹാരിയാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. വിഹാരിയെ മാറ്റിയാല്‍ മധ്യനിര ദുര്‍ബലമാവുമെന്നതിനാല്‍ ഇന്ത്യ അത്തരമൊരു സാഹസത്തിന് മുതിര്‍ന്നേക്കില്ല.
59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

രോഹിത്തിന്റെ അഭാവം ഇന്ത്യയുടെ ടീം സംതുലിതാവസ്ഥയെയാകെ തകിടം മറിച്ചിരിക്കുകയാണ്. പ്ലേയിങ് 11 തിരഞ്ഞെടുക്കുക വലിയ കടുപ്പം തന്നെയാണ്. അജിന്‍ക്യ രഹാനെക്ക് പകരം പരിഗണിക്കുന്ന ശ്രേയസ് അയ്യരുടെ മോശം ഫോമും ഇന്ത്യക്ക് തലവേദനയാണ്. ഇതിനെയൊക്കെ എങ്ങനെയാവും ഇന്ത്യ മറികടക്കുകയെന്നത് കണ്ടറിയണം. രാഹുല്‍ ദ്രാവിഡെന്ന പരിശീലകനെയും വിലയിരുത്തപ്പെടുന്ന മത്സരമാണെന്നതില്‍ അദ്ദേഹത്തിനും അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications