Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്യാപ്റ്റന്‍ 'ഹിറ്റാണ്', ലോക റെക്കോഡുമായി രോഹിത്, മറ്റൊരു നായകനുമില്ലാത്ത നേട്ടം

1

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 50 റണ്‍സിന്റെ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. നായകനായി രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ തലവര മാറിയെന്ന് പറയാം. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയരെ 19.3 ഓവറില്‍ 148 എന്ന സ്‌കോറില്‍ തളച്ചിടാനും ഇന്ത്യക്കായി.

Rohit Sharma എന്ന ലോകം വിറപ്പിക്കുന്ന നായകൻ | ENG vs IND | *Cricket

രോഹിത് ശര്‍മ ഇന്ത്യയുടെ സ്ഥിരം നായകനായ ശേഷം ഇന്ത്യ ടി20യില്‍ നേടുന്ന തുടര്‍ച്ചയായ 13ാം ജയമാണിത്. പുരുഷ ടി20യില്‍ തുടര്‍ച്ചയായി 13 ജയം നേടുന്ന ആദ്യത്തെ നായകനാണ് രോഹിത്. എംഎസ് ധോണിക്കോ വിരാട് കോലിക്കോ ഒന്നും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 2022ല്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ കളിച്ച 12 മത്സരവും ജയിച്ചപ്പോള്‍ മറ്റ് ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ നാല് ജയവും എട്ട് തോല്‍വിയുമാണ് ഇന്ത്യ വഴങ്ങിയത്.

1

കോലിയില്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയെ നയിച്ച 15 മത്സരത്തിലും രോഹിത്തിന് ജയം നേടിക്കൊടുക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കണക്കുകളാണിത്. ആദ്യ മത്സരത്തില്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും ഇന്ത്യക്കൊപ്പമില്ലായിരുന്നു. എന്നിട്ടും ഇന്ത്യക്ക് ജയം നേടാനായി എന്നതാണ് എടുത്തു പറയേണ്ടത്.

2

ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് കരുത്തായത്. 51 റണ്‍സും നാല് വിക്കറ്റുമാണ് ഹര്‍ദിക് മത്സരത്തില്‍ നേടിയത്. ഒരു ടി20 മത്സരത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍ദിക്. അന്താരാഷ്ട്ര ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് ഹര്‍ദിക്. 2009ല്‍ ഡ്വെയ്ന്‍ ബ്രാവോ, 2011ല്‍ ഷെയ്ന്‍ വാട്‌സണ്‍, 2011ല്‍ മുഹമ്മദ് ഹഫീസ് എന്നിവരാണ് ഹര്‍ദിക്കിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

3

അരങ്ങേറ്റ ടി20 മത്സരം അര്‍ഷദീപ് സിങ് ഗംഭീരമാക്കി. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന താരത്തിനെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളത്തിലിറക്കിയപ്പോള്‍ പ്രതീക്ഷ തെറ്റിയില്ല. 3.3 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അര്‍ഷദീപ് സിങ് വീഴ്ത്തിയത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറുമുണ്ട്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തരായ ടീമിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ് ഞെട്ടിക്കാന്‍ അര്‍ഷദീപിനായി.

4

അരങ്ങേറ്റ ടി20യില്‍ ഇന്ത്യക്കായി മെയ്ഡന്‍ ഓവര്‍ എറിയുന്ന നാലാമത്തെ ബൗളറാണ് അര്‍ഷദീപ്. നേരത്തെ അജിത് അഗാര്‍ക്കര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. അച്ചടക്കമുള്ള ബൗളിങ് പ്രകടനമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കാഴ്ചവെച്ചത്. വെയില്‍ പോയാല്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് വിലയിരുത്തി ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനവും നിര്‍ണ്ണായകമായി.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

5

ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെയെല്ലാം നിലയുറപ്പിക്കും മുമ്പ് ഇന്ത്യ മടക്കി. ഇതില്‍ എടുത്തു പറയേണ്ടത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുടെ പുറത്താവലാണ്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ടീം തോറ്റു എന്നതിലുപരിയായി ബട്‌ലര്‍ ഗോള്‍ഡന്‍ ഡെക്കായി. ഭുവനേശ്വര്‍ കുമാറിന്റെ ഗംഭീര സ്വിങ്ങില്‍ ബട്‌ലര്‍ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു.

6

ജേസണ്‍ റോയ് (4), ജോസ് ബട്‌ലര്‍ (0), ലിയാം ലിവിങ്‌സ്റ്റണ്‍ (0) എന്നിവരെ ചെറിയ സ്‌കോറിന് മടക്കാനായത് ഇന്ത്യക്ക് കരുത്തായി. ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് വെടിക്കെട്ടിന് ശേഷം പന്തുകൊണ്ടും കസറുകയായിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാല് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ഓവറില്‍ 23 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ പോയ അക്ഷര്‍ പട്ടേല്‍ ഒഴികെ മറ്റെല്ലാവരും ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങി.

Story first published: Friday, July 8, 2022, 7:56 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+