IND vs ENG: ജഡ്ഡു ദി സ്റ്റാര്‍, എഡ്ബാസ്റ്റണില്‍ ഗംഭീര സെഞ്ച്വറി, വമ്പന്‍ റെക്കോഡ്

എഡ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജക്കും സെഞ്ച്വറി. ഏഴാമനായി ക്രീസിലെത്തി രവീന്ദ്ര ജഡേജ ഇന്ത്യയുടെ രക്ഷകനായിരിക്കുകയാണ്. 194 പന്തില്‍ 104 റണ്‍സാണ് ജഡേജ നേടിയത്. 13 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. 2015ന് ശേഷം ഏഴാം നമ്പറില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ ക്വിന്റന്‍ ഡീകോക്കിനൊപ്പമെത്താനും ജഡേജക്കായി. രണ്ട് പേരും അഞ്ച് സെഞ്ച്വറികളാണ് ഇക്കാലയളവില്‍ നേടിയത്.
ജോണി ബെയര്‍സ്റ്റോ, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ മൂന്ന് സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്. വന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ രക്ഷിച്ചത് ജഡേജയും റിഷഭ് പന്തും ചേര്‍ന്നാണ്. 98 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ ആറാം വിക്കറ്റിലെ 222 റണ്‍സ് കൂട്ടുകെട്ടോടെ റിഷഭും ജഡേജയും ചേര്‍ന്ന് രക്ഷിച്ചെടുക്കുകയായിരുന്നു.

111 പന്തില്‍ 146 റണ്‍സുമായി തിളങ്ങിയ റിഷഭ് മടങ്ങിയ ശേഷവും ജഡേജ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് ഉയര്‍ത്തുകയായിരുന്നു. 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ റിഷഭ് ഇംഗ്ലണ്ട് ബൗളിങ് നിരയെ കശാപ്പ് ചെയ്തപ്പോള്‍ ജഡേജ മികച്ച പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ റിഷഭ് മടങ്ങിയ ശേഷം ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോയ ജഡേജ ജെയിംസ് ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങുമ്പോള്‍ 375 എന്ന മികച്ച നിലയിലേക്ക് സ്‌കോര്‍ബോര്‍ഡ് എത്തിക്കാന്‍ ജഡേജയ്ക്കായിരുന്നു.

ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായ ജഡേജ എന്തുകൊണ്ടാണ് താന്‍ ഈ സ്ഥാനത്ത് നില്‍ക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം. വിദേശ മൈതാനങ്ങളില്‍ ഇന്ത്യയുടെ പ്രമുഖര്‍ തകര്‍ന്ന പല സമയത്തും രക്ഷകനാവാന്‍ ജഡേജയ്ക്കായിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. എന്തായാലും ഇന്ത്യയുടെ മത്സരഫലത്തെ വളരെയധികം സ്വാധീനിക്കുന്ന പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്.
ആര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത് എത്രത്തോളം മികച്ച തീരുമാനമാണെന്ന് പ്രകടനംകൊണ്ട് തന്നെ അദ്ദേഹം കാട്ടിക്കൊടുത്തു. 400 മുകളിലേക്ക് ടീം ടോട്ടല്‍ എത്തിക്കാന്‍ ഇന്ത്യക്കായതോടെ പോരാട്ടം കടുക്കുമെന്നുറപ്പ്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു.
ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 എന്ന മികച്ച ടോട്ടലോടെയാണ് കൂടാരം കയറിയത്. വാലറ്റത്ത് നായകന്‍ ജസ്പ്രീത് ബുംറ (31*), പേസര്‍ മുഹമ്മദ് ഷമി (16) എന്നിവര്‍ നിര്‍ണ്ണായക റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യക്ക് 400 എന്ന കടമ്പ പിന്നിടാനായി. റിഷഭ് പന്ത് കടന്നാക്രമിച്ച് മുന്നേറിയപ്പോഴും ജഡേജ ക്ഷമയോടെ ക്രീസില്‍ നിന്ന് വാലറ്റത്തെയും കൂട്ടുപിടിച്ച് നിര്‍ണ്ണായക ചെറുത്തുനില്‍പ്പാണ് നടത്തിയത്.
കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ശുബ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ എത്ര റണ്‍സിന് പിടിച്ചുകെട്ടാനാവുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാം ദിനം മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications