For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ആശാന്റെ ചങ്കത്ത് തന്നെ പണി', ധോണിയുടെ 17 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് റിഷഭ്

അതിവേഗത്തില്‍ ബാറ്റുവീശിയ റിഷഭ് ടെസ്റ്റില്‍ ഏകദിന ശൈലിയിലാണ് മുന്നേറിയത്. 130ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്

1

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഹീറോയായത് ഇന്ത്യയുടെ റിഷഭ് പന്താണ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന മികച്ച നിലയിലേക്ക് ഇന്ത്യയെ എത്തിച്ചത് റിഷഭിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ്. പേരുകേട്ട ഇന്ത്യന്‍ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ 111 പന്തില്‍ 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 146 റണ്‍സ് നേടിയ റിഷഭാണ് ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ചത്.

അതിവേഗത്തില്‍ ബാറ്റുവീശിയ റിഷഭ് ടെസ്റ്റില്‍ ഏകദിന ശൈലിയിലാണ് മുന്നേറിയത്. 130ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇംഗ്ലണ്ട് സ്പിന്നറെയാണ് അദ്ദേഹം കൂടുതല്‍ കടന്നാക്രമിച്ചത്. 89 പന്തിലാണ് റിഷഭ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒരു സിക്‌സും 15 ബൗണ്ടറിയും സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം നേടിയത്. ഇംഗ്ലണ്ടിനെപ്പോലെ കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമിനെതിരേ ബാറ്റിങ് വെടിക്കെട്ട് തന്നെ തീര്‍ക്കാന്‍ യുവ വിക്കറ്റ് കീപ്പര്‍ക്കായി.

1

നിരവധി റെക്കോഡുകളും റിഷഭ് സ്വന്തമാക്കിയപ്പോള്‍ ഇതില്‍ എടുത്തുപറയേണ്ടത് എംഎസ് ധോണിയുടെ റെക്കോഡിന്റെ തകര്‍ച്ചയാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗ സെഞ്ച്വറിയെന്ന റെക്കോഡില്‍ 17 വര്‍ഷക്കാലം എംഎസ് ധോണിയായിരുന്നു തലപ്പത്ത്. ഈ റെക്കോഡിനെയാണ് റിഷഭ് എഡ്ബാസ്റ്റണിലെ പ്രകടനത്തോടെ തകര്‍ത്തത്.

2005ല്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ 93 പന്തില്‍ സെഞ്ച്വറി നേടിയാണ് ധോണി ഈ റെക്കോഡ് സ്വന്തമാക്കിയത്. 17 വര്‍ഷം ഈ റെക്കോഡിനെ തകര്‍ക്കാന്‍ മറ്റാര്‍ക്കുമായില്ലെങ്കിലും ഇപ്പോള്‍ റിഷഭ് ആ റെക്കോഡിനെ പഴങ്കഥയാക്കുകയായിരുന്നു. എംഎസ് ധോണിയുടെ വലിയ ആരാധകനായ റിഷഭ് ആശാന്റെ പല റെക്കോഡുകളെയും ഇതിനോടകം തകര്‍ത്ത് കഴിഞ്ഞു.

ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

2

ഇതേ ഫോമില്‍ തുടര്‍ന്നാല്‍ റിഷഭ് ധോണിയുടെ മാത്രമല്ല പല ഇതിഹാസങ്ങളുടേയും നിരവധി റെക്കോഡുകള്‍ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റിഷഭ്. ഏഷ്യക്ക് പുറത്ത് അദ്ദേഹം നേടുന്ന നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ്. സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡ് ഒഴികെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവടങ്ങളിലും റിഷഭ് സെഞ്ച്വറി നേടിയിട്ടുണ്ട്.

3

ഇംഗ്ലണ്ടിനെതിരേ ഒന്നാം ദിനം ഇന്ത്യക്ക് കരുത്തായത് ആറാം വിക്കറ്റിലെ റിഷഭ് പന്ത് - രവീന്ദ്ര ജഡേജ (83) കൂട്ടുകെട്ടാണ്. 222 റണ്‍സാണ് ഇവര്‍ ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 83 റണ്‍സുമായി ജഡേജ നിലവില്‍ ക്രീസിലുണ്ട്. വാലറ്റം ഭേദപ്പെട്ട പ്രകടനം നടത്തി 400 മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്തിയാല്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

കോലിയെ വിട്ടു!, വ്യാട്ടിന്റെ മനം കവര്‍ന്ന് അര്‍ജുന്‍, ചിത്രം ഇന്‍സ്റ്റ് സ്‌റ്റോറിയാക്കി, വൈറല്‍

4

2-1ന് പരമ്പരയില്‍ മുന്നിലുള്ള ഇന്ത്യക്ക് അവസാന മത്സരം തോല്‍ക്കാതെ നോക്കിയാല്‍ പോലും പരമ്പര സ്വന്തമാക്കാനാവും. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര 2007ന് ശേഷം ഇന്ത്യ നേടിയിട്ടില്ല. ഇത്തവണ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ പരമ്പര നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും പരമ്പര നേട്ടം അഭിമാന പ്രശ്‌നമാണ്.

Story first published: Saturday, July 2, 2022, 14:29 [IST]
Other articles published on Jul 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+