For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി, ജഡേജക്ക് പരിക്ക്, നാലാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കും

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാല്‍ക്കുഴക്ക് പരിക്കേറ്റ ജഡേജയെ സ്‌കാനിങ്ങിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അവസാന രണ്ട് ടെസ്റ്റും ജഡേജക്ക് നഷ്ടമായേക്കും. പകരം ആര്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

1

ആശുപത്രിയില്‍ സ്‌കാനിങ്ങിന് പോകുന്ന ചിത്രം രവീന്ദ്ര ജഡേജ ആരാധകരുമായി പങ്കുവെച്ചിരുന്നു. അവസാന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ ജഡേജക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് തിരിച്ചടിയായേക്കും. ആദ്യ മൂന്ന് ടെസ്റ്റിലും അശ്വിനെ മറികടന്ന് ജഡേജയാണ് പ്ലേയിങ് 11 ഇടം പിടിച്ചത്. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. നാലാം ടെസ്റ്റില്‍ ജഡേജക്ക് പകരം അശ്വിന്‍ കളിക്കുമെന്ന സൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കെയാണ് ജഡേജ പരിക്കിന്റെ പിടിയിലാവുന്നത്.

ലീഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സുമാണ് രവീന്ദ്ര ജഡേജ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. സെപ്തംബര്‍ രണ്ടിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്ക് ഗുരുതരമല്ലെങ്കില്‍ പോലും ജഡേജക്ക് വിശ്രമം നല്‍കി അശ്വിനെ പ്ലേയിങ് 11ല്‍ എത്തിക്കാനാണ് സാധ്യത കൂടുതല്‍. നാല് പേസര്‍മാരുമായാണ് ഇന്ത്യ ആദ്യ മൂന്ന് മത്സരവും കളിച്ചത്.എന്നാല്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ബാറ്റിങ് കരുത്ത് ഉയര്‍ത്തി ഇന്ത്യ ഇറങ്ങാനാണ് സാധ്യത.

2

മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയ സൂചനയും ടീമില്‍ മാറ്റമുണ്ടാകുമെന്ന് തന്നെയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇഷാന്ത് ശര്‍മക്ക് പകരം ഹനുമ വിഹാരി അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവ് ഇവരിലൊരാള്‍ ടീമിലേക്കെത്തും. രവീന്ദ്ര ജഡേജക്ക് പകരം സ്പിന്‍ ഓള്‍റൗണ്ടറായി ആര്‍ അശ്വിനും കളിക്കും.

നിലവില്‍ അഞ്ച് മത്സര പരമ്പര 1-1 തുല്യമായിരിക്കുകയാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്ര ജയം നേടി. ഇതിന്റെ പകരം വീട്ടി ലീഡ്‌സില്‍ ഇന്നിങ്‌സ് ജയം ആതിഥേയരായ ഇംഗ്ലണ്ട് നേടി. നാലാം മത്സരത്തിന്റെ ഫലം നിര്‍ണ്ണായകമാവും. ഓവലില്‍ ജയിക്കാനായാല്‍ ടെസ്റ്റ് പരമ്പരയില്‍ സമനില ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

3

കൂടുതല്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാവാതെ ഇരിക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തുപോയിരുന്നു. പകരക്കാരായി സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ടീമിലേക്ക് എത്തുകയും ചെയ്തു. പേസ് നിരയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ കരുത്ത്. അതിനാല്‍ത്തന്നെ ഇവര്‍ക്ക് പൂര്‍ണ്ണ ഫിറ്റ്‌നസ് ഉണ്ടാവേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ലീഡ്‌സില്‍ ഇഷാന്ത് ശര്‍മ പൂര്‍ണ്ണ ഫിറ്റ്‌നസോടെയല്ല ഇറങ്ങിയത്. താരത്തിന്റെ പ്രകടനത്തിലും അത് വ്യക്തമായിരുന്നു.

ബാറ്റിങ് നിരയുടെ പ്രകടനമാണ് പരമ്പരയില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത്. രോഹിത് ശര്‍മ ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് സ്ഥിരത കണ്ടെത്താനാവുന്നില്ല. ആദ്യ രണ്ട് മത്സരത്തില്‍ കെ എല്‍ രാഹുല്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു. റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഓവലില്‍ ബാറ്റിങ് മെച്ചപ്പെടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

Story first published: Sunday, August 29, 2021, 12:48 [IST]
Other articles published on Aug 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+