Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വമ്പന്‍ നേട്ടത്തില്‍ അശ്വിന്‍, ഇതിഹാസങ്ങളെ പിന്നിലാക്കി! ഇംഗ്ലണ്ടിന്റെ അന്തകന്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയം അഭിമാന പ്രശ്‌നമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 292 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും നേടാനാവാത്ത അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റുമായി തിളങ്ങി.

ഒരു വിക്കറ്റ് അകലെ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ അശ്വിന് സാധിക്കാതെ പോയി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലെ പ്രകടനത്തോടെ മറ്റൊരു വമ്പന്‍ നേട്ടത്തിലേക്ക് അശ്വിനെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരേ അശ്വിന് നിലവില്‍ 96 വിക്കറ്റാണുള്ളത്. 23 മത്സരത്തില്‍ നിന്ന് 95 വിക്കറ്റ് നേടിയ ഭഗവത് ചന്ദ്രശേഖറുടെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

അനില്‍ കുംബ്ലെയുടെ 92 വിക്കറ്റാണ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ നേടിയത്. കപില്‍ ദേവും ബിഷന്‍ സിങ് ബേദിയും 87 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ 67 വിക്കറ്റാണ് നേടിയത്. ഇവരെയെല്ലാം മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ അശ്വിന്‍ ഇംഗ്ലണ്ടിനെതിരേ 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുമെന്നുറപ്പ്. ഇതോടൊപ്പം ടെസ്റ്റിലെ 500 വിക്കറ്റ് ക്ലബ്ബിലേക്കും അശ്വിനെത്താനാവും.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും രണ്ടാം മത്സരത്തില്‍ ഇന്ത്യയും ജയിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും നിലവില്‍ 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതി ജയം നേടുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 399 റണ്‍സ്് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ബാസ്‌ബോള്‍ ശൈലിയില്‍ കളിച്ച ഇംഗ്ലണ്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചത് ഇന്ത്യക്ക് കരുത്തായി.

r ashwin

ജസ്പ്രീത് ബുംറയുടെ ബൗളിങ്ങാണ് ഇന്ത്യക്ക് കരുത്തായി മാറിയത്. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി (73) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ക്രോളിയെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കിയത് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചു. വാലറ്റത്ത് ടോം ഹാര്‍ട്ട്‌ലിയും (36) ബെന്‍ ഫോക്‌സും (36) നിര്‍ണ്ണായക പ്രകടനത്തോടെ കസറി. ഇരുവരും ഇന്ത്യയെ നന്നായി പ്രയാസപ്പെടുത്തിയെങ്കിലും രണ്ട് പേരേയും പുറത്താക്കി ജസ്പ്രീത് ബുംറ കളി ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനൊടുവില്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ മികച്ച ബാറ്റിങ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സാണ് ഇന്ത്യ നേടിയത്. 209 റണ്‍സുമായി തിളങ്ങിയ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. 34 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ രണ്ടാമത്തെ ടോപ് സ്‌കോററെന്നതാണ് എടുത്തു പറയേണ്ടത്.

മൂന്നാം ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ കരുത്തുയരും. കോലിയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റിങ് ശക്തപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. കെ എസ് ഭരത്തിന്റെ ടീമിലെ സ്ഥാനം തെറിച്ചേക്കും. മൂന്നാം ടെസ്റ്റില്‍ ദ്രുവ് ജുറേല്‍ ടീമിലേക്കെത്താനാണ് സാധ്യത കൂടുതല്‍. ഇംഗ്ലണ്ടിനെതിരേ ഏറ്റവും ശക്തമായ താരനിരയെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്.

Story first published: Monday, February 5, 2024, 18:28 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+