Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കരിയറില്‍ വഴിത്തിരിവായത് എന്ത്? ഇഷ്ട പ്രകടനം ഏത്? വെളിപ്പെടുത്തി അശ്വിന്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ 28 റണ്‍സിന് തോറ്റു. പിന്നീടുള്ള നാല് മത്സരങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്കായി. പല പ്രമുഖ സീനിയര്‍ താരങ്ങളുടെ അഭാവത്തിലും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. അഞ്ചാം ടെസ്റ്റിലൂടെ ആര്‍ അശ്വിന്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 9 വിക്കറ്റുകളുമായി 100ാം ടെസ്റ്റ് അവിസ്മരണീയമാക്കാന്‍ അശ്വിന് സാധിച്ചു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് ആര്‍ അശ്വിനെന്ന് നിസംശയം പറയാം. ഇപ്പോഴിതാ തന്റെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ചും ഇഷ്ട ബൗളിങ് പ്രകടനത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍. 2012ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയാണ് കരിയറിലെ വഴിത്തിരിവെന്നാണ് അശ്വിന്‍ പറയുന്നത്. 'ഇംഗ്ലണ്ടിനെതിരേ 2012ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയാണ് കരിയറിലെ വഴിത്തിരിവ്. കുക്കും പീറ്റേഴ്‌സണും അന്ന് നിരവധി റണ്‍സ് നേടി.

ഈ മത്സരമാണ് എന്റെ കരിയര്‍ മാറ്റിയത്. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നടക്കം ആ സമയത്ത് റിപ്പോര്‍ട്ടുകളുണ്ടായി. അത് എന്നെ സംബന്ധിച്ച് വലിയ പാഠമായിരുന്നു. എനിക്ക് പിഴവുകള്‍ പറ്റിയെന്ന തിരിച്ചറിവ് തന്നു' അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ പിച്ചില്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ ബൗളറാണ്. ടേണുള്ള പിച്ചില്‍ അശ്വിന്റെ പന്ത് നേരിടുക വളരെ പ്രയാസമാണ്. വ്യത്യസ്തതയുള്ള ബൗളറാണ് അശ്വിന്‍. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുണ്ട്.

ക്യാരം ബോളടക്കം അശ്വിന്റെ പന്തുകള്‍ മറ്റാര്‍ക്കും വേഗത്തില്‍ അനുകരിക്കാന്‍ സാധിക്കാത്തതാണ്. തന്ത്രശാലിയായ ബൗളറാണ് അശ്വിന്‍. ഇത് തെളിയിക്കുന്നതാണ് അദ്ദേഹം സ്വന്തമാക്കിയ 36 അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അനില്‍ കുംബ്ലെക്ക് പോലും നേടാനാവാത്ത നേട്ടമാണ് അശ്വിന്‍ അടിച്ചെടുത്തത്. എന്നാല്‍ വിദേശ പിച്ചുകളില്‍ അശ്വിന് കാര്യമായ പരിഗണനയില്ല. ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് വിദേശ പിച്ചുകളില്‍ കൂടുതല്‍ പരിഗണിക്കുന്നത്.

r ashwin

തന്റെ കരിയറിലെ ഇഷ്ട ബൗളിങ് പ്രകടനം 2018ലാണെന്നാണ് അശ്വിന്‍ പറയുന്നത്. '2018ല്‍ ബ്രിമ്മിങ്ഹാമിലെ ബൗളിങ് പ്രകടനമാണ് കരിയറില്‍ ഏറ്റവും പ്രിയപ്പെട്ടത്. ആ മത്സരത്തില്‍ 7 വിക്കറ്റുകള്‍ ഞാന്‍ വീഴ്ത്തി. എന്റെ ബൗളിങ്ങിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാമെന്ന് കരുതിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി' അശ്വിന്‍ പറഞ്ഞു. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ അശ്വിന് പ്രത്യേക കഴിവുണ്ട്. പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ കസറാന്‍ അശ്വിന് സവിശേഷ മികവാണുള്ളത്.

ഇത്തവണത്തെ ഇംഗ്ലണ്ട് പരമ്പരയിലൂടെ നിരവധി റെക്കോഡുകളാണ് അശ്വിന്‍ നേടിയത്. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ 25 പ്ലസ് വിക്കറ്റ് നേടുന്ന ബൗളറായി മാറാന്‍ അശ്വിന് സാധിച്ചു. ഇത് 7ാം തവണയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തുന്നത്. ഇതിഹാസ സ്പിന്നര്‍മാരായ ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും ആറ് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. 100ാം ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കി.

128 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം 9 വിക്കറ്റുകള്‍ വീഴ്ത്തിയത്. മുത്തയ്യ മുരളീധരന്‍ 141 റണ്‍സ് വഴങ്ങിയാണ് 100ാം ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ ടെസ്റ്റിലും 100ാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ബൗളറായി മാറാനും അശ്വിന് സാധിച്ചു.

ബെന്‍ സ്റ്റോക്‌സിനെ 17 തവണ പുറത്താക്കി ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറാകാനും അശ്വിനായി. വിരമിക്കുന്നതിന് മുമ്പ് അനില്‍ കുംബ്ലെയെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ പിന്നിലാക്കാന്‍ അശ്വിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, March 10, 2024, 11:37 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+