ഓവല്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയഭീതിയില്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസവും ഓള്‍റൗണ്ടറുമായിരുന്ന ആര്‍ അശ്വിന്‍. നായകനെന്ന നിലയില്‍ ചില അബദ്ധങ്ങള്‍ ഗില്‍ വരുത്തിയതായും ഈ കാരണത്താലാണ് ഓവലില്‍ ഇന്ത്യ ഇപ്പോള്‍ പരാജയത്തിന്റെ വക്കിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
374 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കിയപ്പോള്‍ ഇന്ത്യ വളരെ അനായാസം ജയിച്ചു കയറുമെന്നായിരുന്നു പ്രതീക്ഷിക്കെപ്പിട്ടിരുന്നത്. കാരണം ഓവലിലെ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ 265 റണ്‍സ് പോലും ഇതുവരെ ഇവിടെ വിജയതരമായി ചേസ് ചെയ്യപ്പെട്ടിട്ടില്ല.
പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഇപ്പോള്‍ ജയത്തിനു അരികെയാണ് ഇംഗ്ലണ്ടുള്ളത്. ആറു വിക്കറ്റിനു 339 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റുകള്‍ കൈയിലിരിക്കെ വെറും 35 റണ്‍സ് മാത്രമേ അവര്‍ക്കു ജയത്തിനായി ആവശ്യമുള്ളൂ.

ഗില്ലിനെ കുറ്റപ്പെടുത്തി അശ്വിന്‍
ഓവലിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ ആര്‍ അശ്വിന്‍ വിമര്‍ശിച്ചത്. സ്പിന്നര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ ക്യാപ്റ്റനും കോച്ച് ഗൗതം ഗംഭീറുമടക്കമുള്ളവര്‍ വീഴ്ച വരുത്തിയതില്‍ അദ്ദേഹം വളരെ നിരാശനും ക്ഷുഭിതനുമാണ്.
സ്പിന്നര്‍മാരെ ഈ പരമ്പരയില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്ന ടോപ്പിലേക്കു വരികയാണെങ്കില്‍ ഈ പരമ്പരയില്‍ പല തരത്തലിും കളിയെക്കുറിച്ചുള്ള അവബോധത്തിന്റെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
കളിക്കളത്തിനു അകത്തും പുറത്തും തന്ത്രപരമായ മിടുക്കു കുറവായിരുന്നുവെന്നും ഞാന്‍ കരുന്നു. ഈ പരമ്പരയില്‍ ഇംഗ്ലണ്ട് (2-1) എത്താനുള്ള പ്രധാനപ്പെട്ട കാരണവും ഇന്ത്യ പിറകിലായിപ്പോയതിനു പിന്നിലും ഇതു തന്നെയാണെന്നും അശ്വിന്‍ വിലയിരുത്തി.
ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് എന്നീ പേസ് ത്രയത്തെയാണ് നാലാംദിനം ക്യാപ്റ്റന്‍ ഗില്‍ പരീക്ഷിച്ചത്. ഇവര്‍ക്കു മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കാന്‍ കഴിയാതിരുന്നിട്ടും തന്റെ സ്പിന്‍ ജോടികളായ രവീന്ദ്ര ജഡേജ എന്നിവരെ ബൗളിങില്‍ പരീക്ഷിക്കാന്‍ ഗില്‍ തയ്യാറായില്ല.
മല്‍സരം ഏറെക്കുറെ കൈവിടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇരുവരെയും ബൗളിങില്‍ അദ്ദേഹം പരീക്ഷിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ വെറും എട്ടോവറുകള്‍ മാത്രമേ സ്പിന്നര്‍മാക്കു ലഭിച്ചുള്ളൂ. ജഡേജയും നാലു വീതം ഓവറുകള്‍ പങ്കിട്ടു. നാലോവറില്‍ 4.8 ഇക്കോണി റേറ്റില്‍ വാഷിങ്ടണ്‍ 19 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ജഡ്ഡു 5.5 ഇക്കോണമി റേറ്റില്‍ 22 റണ്‍സും വഴങ്ങി. ഇരുവര്‍ക്കും വിക്കറ്റുകളൊന്നും ലഭിച്ചില്ല.

അഞ്ചു ബൗളര്‍മാരെയാണ് രണ്ടാമിന്നിങ്‌സില്‍ ഗില്‍ ഇതിനകം പരീക്ഷിച്ചത്. ഇവരില്‍ കൂടുതല്‍ ഓവറുകളെറിഞ്ഞത് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് സിറാജാണ്. 26 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം അഞ്ചു മെയ്ഡനുള്‍പ്പെടെ 95 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തിട്ടുണ്ട്.
പ്രസിദ്ധ് 22.2 ഓവറില്‍ മൂന്നു മെയ്ഡന്ടക്കം 4.9 ഇക്കോണമി റേറ്റില്‍ 109 റണ്‍സിനു മൂന്നു വിക്കറ്റും നേടി. ആകാശ്ദീപിനു 20 ഓവറുകളാണ് ലഭിച്ചത്. നാലു മെയ്ഡനുള്‍പ്പെടെ 85 റണ്‍സിനു ഒരു വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കി.
റണ്ണൊഴുക്ക് തടഞ്ഞില്ല
ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ വളരെ അഗ്രസീവായി ബാറ്റ് ചെയ്തു കൊണ്ടിരിക്കവെ റണ്ണൊഴുക്ക് തടയാന്‍ ശുഭ്മന്‍ ഗില്‍ സ്പിന്നര്‍മാരെ കൊണ്ടു വരേണ്ടയിരുന്നുവെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു.
ഈ തരത്തിലുള്ള പിഴവുകള്‍ ഒരു കളിയില്‍ വരുത്തുന്നത് തീര്‍ച്ചയായും വലിയ ഗ്യാപ്പ് തന്നെയാണ്. സ്പിന്നര്‍മാരെ പൂര്‍ണമായി മാറ്റി നിര്‍ത്തി ഫാസ്റ്റ് ബൗളര്‍മാരുമായി തന്നെ മുന്നോട്ടു പോവാനുള്ള നിര്‍ദ്ദേശം പുറത്തു നിന്ന് (ഗൗതം ഗംഭീര്‍) നിന്നു വന്നതാണോയെന്നു നമുക്കറിയില്ല. പക്ഷെ ഈ കാലത്തു ഇതു പോലെയുള്ള പിഴവുകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടു തന്നൊയായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.