For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 147 വര്‍ഷത്തിനിടെ ഇതാദ്യം, ലോക റെക്കോഡിട്ട് അശ്വിന്‍! അപൂര്‍വ്വം ഈ നേട്ടം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ ആധിപത്യം കാട്ടിത്തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് തോറ്റ ഇന്ത്യ പിന്നീടുള്ള നാല് മത്സരങ്ങളും ജയിച്ച് 4-1നാണ് ടെസ്റ്റ് പരമ്പര അലമാരയിലെത്തിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വളരെ പ്രധാനപ്പെട്ടതായിരുന്നു. പ്രമുഖ സീനിയര്‍ താരങ്ങളുടെ അഭാവത്തിലും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്.

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ വീഴ്ത്തിയത്. അഞ്ചാം ടെസ്റ്റില്‍ ആര്‍ അശ്വിന്‍ ഗംഭീര ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഒമ്പത് വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് അശ്വിന്റെ ബൗളിങ് പ്രകടനമാണെന്ന് പറയാം. ഇപ്പോഴിതാ 147 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

അരങ്ങേറ്റ ടെസ്റ്റിലും 100ാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡിലേക്കാണ് അശ്വിന്‍ പേരുചേര്‍ത്തിരിക്കുന്നത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് കളിച്ചാണ് അശ്വിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് വീഴ്ത്തിയത്. 100ാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമാണ് വീഴ്ത്തിയത്.

അരങ്ങേറ്റ ടെസ്റ്റിലും 100ാം ടെസ്റ്റിലും അശ്വിന്‍ ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയതെന്നതാണ് മറ്റൊരു കൗതുകം. 100ാം ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനത്തെക്കുറിച്ച് അശ്വിന്‍ പ്രതികരിച്ചിരുന്നു. 'ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് എത്രത്തോളം വലുതാണെന്ന് ഇപ്പോള്‍ വിവരിക്കാനാവില്ല. പലരും 100ാം ടെസ്റ്റിന് മുന്നോടിയായി ആശംസകള്‍ നേര്‍ന്ന് വിളിച്ചിരുന്നു. ഈ പരമ്പരയില്‍ തികച്ചും വ്യത്യസ്തമായ ആക്ഷനാണ് ഞാന്‍ ഉപയോഗിച്ചിരുന്നു.

r ashwin

വേഗതയിലും പന്ത് റിലീസ് ചെയ്യുന്നതിലും വ്യത്യസ്തത ഉണ്ടായിരുന്നു. ഇന്ത്യയിലെ പിച്ചുകള്‍ വളരെ വ്യത്യസ്തമാണ്. ഓരോ ഗ്രൗണ്ടിനും ഓരോ സ്വഭാവമാണുള്ളത്. റാഞ്ചിയില്‍ രണ്ടാം ഇന്നിങ്‌സില്‍ നടത്തിയ പ്രകടനങ്ങള്‍ വളരെ മികച്ചതായിരുന്നു' അശ്വിന്‍ പറഞ്ഞു. ധരംശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഐപിഎല്ലിലെ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനങ്ങളുടെ എണ്ണം 36 ആയി. ഇതോടെ അനില്‍ കുംബ്ലയേയും മറികടക്കാന്‍ അശ്വിനായി.

കൂടാതെ 100ാം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ മുത്തയ്യ മുരളീധരനോടൊപ്പം തലപ്പത്തേക്കെത്താനും അശ്വിനായി. രണ്ട് പേരും 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷെയ്ന്‍ വോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കപില്‍ ദേവും അനില്‍ കുംബ്ലെയും 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബെന്‍ സ്റ്റോക്‌സിനെയാണ് പരമ്പരയില്‍ അശ്വിന്‍ ഏറ്റവും പ്രയാസപ്പെടുത്തിയതത്.

17 തവണയാണ് ആര്‍ അശ്വിന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റ് നേടിയത്. സ്റ്റോക്‌സിന് ഉത്തരമില്ലാത്ത ബൗളറായി അശ്വിന്‍ മാറിയെന്നതാണ് വസ്തുത. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബൗളറായിത്തന്നെ അശ്വിനെ വിശേഷിപ്പിക്കാം. നാല് വര്‍ഷം കൂടിയെങ്കിലും കരിയര്‍ തുടരാനായാല്‍ 700 വിക്കറ്റ് ക്ലബ്ബിലേക്കെത്താന്‍ അശ്വിന് സാധിച്ചേക്കും. ഏത് മൈതാനത്തും തിളങ്ങാനാവുമെങ്കിലും ഇന്ത്യന്‍ പിച്ചിലാണ് അശ്വിനെ കൂടുതല്‍ പരിഗണിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ നാണംകെടുത്തി മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന ടെസ്റ്റ് പരമ്പര നേട്ടമാണിത്. വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ മത്സരം തോറ്റപ്പോള്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് മത്സരത്തിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനായിരുന്നു.

Story first published: Saturday, March 9, 2024, 17:42 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+