Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലല്ല ഫസ്റ്റ് ചോയ്‌സ്, ക്യാപ്റ്റനാവാനിരുന്നത് ഞാന്‍!! എല്ലാം പറഞ്ഞ് ബുംറ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശുഭ്മന്‍ ഗില്ലിനു കീഴില്‍ ടെസ്റ്റില്‍ പുതിയൊരൂ തുടക്കത്തിനു തയ്യാറെടുക്കവെ വമ്പന്‍ വെളിപ്പെടുത്തലുമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം ക്യാപ്റ്റനായി വരേണ്ടിയിരുന്നത് ഗില്ലല്ല, താനായിരുന്നുവെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പിന്നീട് എന്തു കൊണ്ട് ഈ റോള്‍ ഗില്ലിലേക്കു പോയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐപിഎല്ലിനിടെ കഴിഞ്ഞ മാസമാണ് തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രോഹിത് അറിയിച്ചത്. ഇംഗ്ലണ്ട് പര്യടനം അടുത്തെത്തി നില്‍ക്കെ ഇത്തരമൊരു തീരുമാനം അദ്ദേഹമെടുക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. തുടര്‍ന്നാണ് ടെസ്റ്റില്‍ പുതിയൊരു ടെസ്റ്റ് ക്യാപ്റ്റനെ ബിസിസഐയ്ക്കു കണ്ടെത്തേണ്ടതായി വന്നത്.

JASPRIT BUMRAH

ആ റോള്‍ എന്നെ തേടിയെത്തി

ശുഭ്മന്‍ ഗില്ലായിരുന്നില്ല, ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്കു താനായിരുന്നു ഫേവറിറ്റെന്നു ജസ്പ്രീത് ബുംറ വ്യക്തമാക്കി. സ്‌കൈ സ്‌പോര്‍ട്‌സില്‍ മുന്‍ ടീമംഗം കൂടിയായ ദിനേശ് കാര്‍ത്തിക്കുമായി സംസാരിക്കവെയാണ് അദ്ദേഹം മനസ്സ്തുറന്നത്.

രോഹിത് ശര്‍മയും വിരാട് കോലിയും ഐപിഎല്ലിനിടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളിലെ ജോലിഭാരത്തെ കുറിച്ച് ഞാന്‍ ബിസിസിഐയുമായി സംസാരിച്ചിരുന്നു. എന്റെ പുറംഭാഗത്തിന്റെ പരിക്ക് മാനേജ് ചെയ്തിരുന്നവരുമായും ഞാന്‍ സംസാരിച്ചു.

കൂടാതെ സര്‍ജനുമായും ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. ജോലിഭാരത്തിന്റെ കാര്യത്തില്‍ എങ്ങനെ സ്മാര്‍ട്ടാവാമെന്നു എന്നോടു എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. അതിനു ശേഷമാണ് ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ സ്മാര്‍ട്ടാവേണ്ടത് ആവശ്യമാണെന്ന അന്തിമ തീരുമാനത്തിലേക്കും എത്തിയത്.

അതിനു ശേഷം ഞാന്‍ വീണ്ടും ബിസിസിഐയെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ തനിക്കു മുഴുവനായി നല്‍കാന്‍ കഴിയില്ലെന്നും അതിനാല്‍ ലീഡര്‍ഷിപ്പ് റോളിലേക്കു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരെ അറിയിക്കുകയായിരുന്നുവെന്നു ബുംറ വെളിപ്പെടുത്തി.

ടീമിന്റെ ലീഡര്‍ഷിപ്പ് റോളിലേക്കു ബിസിസിഐ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ എനിക്കു നോ പറയേണ്ടതായി വന്നു, അതു ടീമിനു നല്ലതായിരിക്കില്ല. അതായത് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ ഒരാള്‍ നയിക്കുന്നു, അടുത്ത രണ്ടെണ്ണത്തില്‍ മറ്റൊരാള്‍ ക്യാപ്റ്റനാവുന്നു. ഇതു ടീമിനെ സംബന്ധിച്ച് ഉചിതമായിരിക്കില്ല. ഞാന്‍ എല്ലായ്‌പ്പോഴും ടീമിനു പ്രഥമ പരിഗണന നല്‍കുന്നയാളാണെന്നും അദ്ദേഹം വിശദമാക്കി.

വൈസ് ക്യാപ്റ്റന്‍സി

രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായിരിക്കവെ വൈസ് ക്യാപ്റ്റന്റെ ചുമതല ജസ്പ്രീത് ബുംറയ്ക്കായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ ചില ടെസ്റ്റുകളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു. ഏറ്റവു അവസാനമായി ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായത് ബുംറയാണ്.

JASPRIT BUMRAH

ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു കീഴില്‍ ടീം തകര്‍പ്പന്‍ വിജയവും കൊയ്തിരുന്നു. പരിക്കു കാരണം രോഹിത്ത് വിട്ടുനിന്നത് കാകരണമാണ് ബുംറയ്ക്കു ക്യാപ്റ്റന്‍സി ലഭിച്ചത്. അതിനു ശേഷം ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനം കാരണം അവസാന ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം പിന്‍മാറിയപ്പോള്‍ വീണ്ടും നായകസ്ഥാനം ബുംറയ്ക്കു ലഭിക്കുകയും ചെയ്തു.

വരാനിരിക്കുന്ന പരമ്പരയില്‍ അഗ്രസീവ് ശൈലിയിലുള്ള ബാസ്‌ബോള്‍ ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുകയെങ്കിലും തന്റെ തയ്യാറെടുപ്പില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നു ബംറ വ്യക്തമാക്കി. എന്നെ സംബന്ധിച്ച് ഒരു കാര്യത്തിലും മാറ്റം സംഭവിച്ചിട്ടില്ല.

ഏതു ടൂര്‍ണമെന്റിനെയും സാഹചര്യത്തെയും ഞാന്‍ ഒരുപോലെയാണ് കാണുന്നത്. ഇപ്പോള്‍ എനിക്കു കൂടുതല്‍ അനുഭവസമ്പത്തും ലഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ഞാന്‍ പല തവണ വരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 18, 2025, 7:29 [IST]
Other articles published on Jun 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+