Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലല്ല, പ്ലെയര്‍ ഓഫ് ദി സീരീസാവേണ്ടത് അവന്‍!! മക്കെല്ലം അവസാനം തീരുമാനം മാറ്റിയെന്നു ഡിക്കെ

ആന്‍ഡേഴ്‌സന്‍ ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2-2നു സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. ഇരുടീമുകളെയും സംബന്ധിച്ച് ഏറെ സന്തോഷിക്കാനും അതോടൊപ്പം അഭിമാനിക്കാനും വക നല്‍കുന്ന ഫലം കൂടിയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു പേരാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരാള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ബാറ്റര്‍ ഹാരി ബ്രുക്കുമാണ്.

10 ഇന്നിങ്‌സുകളിലായി 750ന് മുകളില്‍ റണ്‍സ് അടിച്ചെടുക്കുന്നതിനൊപ്പം മികച്ച ക്യാപ്റ്റന്‍സിയുമാണ് ഗില്ലിനെ പുരസ്‌കാര വിജയിയാക്കിയത്. പക്ഷെ ഗില്ലിനു പകരം ബൗളിങില്‍ ഇന്ത്യയുടെ കുന്തമുനയായി മാറിയ മുഹമ്മദ് സിറാജിനെ ഈ അവാര്‍ഡിനായിതിരഞ്ഞെടുക്കാന്‍ അന്തിമ ഘട്ടത്തില്‍ ഇംഗ്ലണ്ട് കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം ആഗ്രഹിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

Brendon McCullum

തീരുമാനം മാറ്റി മക്കെല്ലം

ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ ആദ്യത്തെ ചോയ്‌സ് ശുഭ്മന്‍ ഗില്‍ തന്നെയായിരുന്നുവെന്നും പക്ഷെ പിന്നീട് ഇതു മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. ക്രിക്ക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് നാലാം ദിനം തന്നെ കഴിഞ്ഞിരുന്നെങ്കില്‍ ശുഭ്മന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദി സീരീസ്. അദ്ദേഹത്തിന്റെ പേര് തന്നെയാണ് ബ്രെന്‍ഡന്‍ മക്കെല്ലവും പറഞ്ഞത്. പുരസ്‌കാരം നല്‍കിയത് അതേര്‍ട്ടനുമായിരുന്നു (മൈക്ക് അതേര്‍ട്ടന്‍). എല്ലാ ചോദ്യങ്ങളും അദ്ദേഹം തയ്യാറാക്കിയും വച്ചിരുന്നു. ഇവയെല്ലാം ഗില്ലിനു വേണ്ടിയുള്ളതു തന്നെയായിരുന്നുവെന്നും ഡിക്കെ വ്യക്തമാക്കി.

ഇന്ത്യ നന്ദി പറയേണ്ടത് സിറാജിനോടു മാത്രമല്ല, 'സഹായിച്ച്' ഇംഗ്ലീഷ് സൂപ്പര്‍ താരവും!! സംഭവമറിയാം
മഴയെ തുടര്‍ന്നു കളി അഞ്ചാം ദിവസത്തിലേക്കു കടക്കുകയും തീപ്പൊരി ബൗളിങിലൂടെ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്റെ ശേഷിച്ച നാലു വിക്കറ്റില്‍ മൂന്നും സ്വന്തമാക്കുകയും ചെയ്തു. ഇതാണ് ഇന്ത്യ ആറു റണ്‍സിന്റെ ത്രില്ലിങ് വിജയവും നേടിത്തന്നത്.

ഏകദേശം 40 മിനിറ്റ് കൊണ്ടാണ് പ്ലെയര്‍ ദി സീരീസ് വിജയിയായി മുഹമ്മദ് സിറാജിലേക്കു മക്കെല്ലം മാറിയത്. മല്‍സരശേഷം സ്‌കൈ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ അദ്ദേഹം ഇതേക്കുറിച്ചു പറയുകയും ചെയ്തിരുന്നു. സിറാജിന്റെ ബൗളിങ് കാണുന്നത് താന്‍ ഏറെ ആസ്വദിച്ചെന്നു തുറന്നു പറഞ്ഞ അദ്ദേഹം വാചാലനായി വേറെയും പലതും സംസാരിച്ചതായും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

mohammed siraj

ഇംഗ്ലണ്ടില്‍ നടക്കാറുള്ള ടെസ്റ്റ് പരമ്പരകളില്‍ എതിര്‍ ടീം കോച്ചുമാരാണ് പ്ലെയര്‍ ഓഫ് ദി സീരീസായി രണ്ടു താരങ്ങളെ തിരഞ്ഞെടുക്കാറുള്ളത്. ഈ പരമ്പരയിലും ഇതു തന്നെയാണ് കണ്ടത്. ബ്രൂക്കിനെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തപ്പോള്‍ മക്കെല്ലം ഗില്ലിന്റെയും പേര് നിര്‍ദേശിക്കുകയായിരുന്നു.

ഓവല്‍ ടെസ്റ്റ് നാലാം ദിനം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ പ്ലെയര്‍ ഓഫ് ദി സീരീസിന്റെ കാര്യത്തില്‍ ഗംഭീറിന്റെയും മക്കെല്ലത്തിന്റെയും അഭിപ്രായം തേടിയത്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറിയുമടക്കം 754 റണ്‍സ് വാരിക്കൂട്ടിയ ഗില്ലിനായിരുന്നു മക്കെല്ലത്തിന്റെ വോട്ടെങ്കില്‍ ഓവലില്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ ജയത്തിനു അരികെയെത്തിച്ച ബ്രൂക്കിനെ ഗംഭീറും വിജയിയായി തിരഞ്ഞെടുത്തു.

അതേസമയം, ഓവല്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിയിരുന്നു. 23 വിക്കറ്റുകളുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയാണ്.

Story first published: Tuesday, August 5, 2025, 16:16 [IST]
Other articles published on Aug 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+