For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലും റിഷഭുമല്ല, ഇന്ത്യയെ നയിക്കേണ്ടത് അവന്‍!! ക്യാപ്റ്റനെ തിരഞ്ഞെടുത്ത് കുംബ്ലെ

ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ ചാലഞ്ച് അടുത്തമാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ്. അഞ്ചു ടെസ്റ്റുകളടങ്ങിയ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ പരമ്പരയില്‍ ആരാവും ടീമിനെ നയിക്കുകയെന്നു ഇനിയും വ്യക്തമായിട്ടില്ല. രോഹിത് ശര്‍മയുടെ പെട്ടെന്നുള്ള വിരമിക്കലോടെയാണ് പുതിയൊരു നായകനെ ഇന്ത്യക്കു തിരയേണ്ടതായി വന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നത്. ഇവരില്‍ ഗില്ലിനാണ് കൂടുതല്‍ മുന്‍തൂക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഗില്ലോ, റിഷഭോയല്ല ടീമിനെ നയിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസവും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ. ആരാണ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

JASPRIT BUMRAH

ബുംറ നയിക്കട്ടെ

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറ നയിക്കട്ടെയെന്നാണ് അനില്‍ കുംബ്ലെയുടെ അഭിപ്രായം. യഥാര്‍ഥത്തില്‍ രോഹിത് ശര്‍മയില്ലെങ്കില്‍ സ്വാഭാവികമായും നായകസ്ഥാനം ലഭിക്കേണ്ടത് ബുംറയാണ്.

നേരത്തേ രോഹിത്തിനു പരിക്കു കാരണം ചില ടെസ്റ്റുകളില്‍ നഷ്ടമായപ്പോള്‍ ടീമിന നയിച്ചതും അദ്ദേഹമാണ് ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ ബുംറ ക്യാപ്റ്റനാവുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയിലെങ്കിലും ജസ്പ്രീത് ബുംറയ്ക്കുക്യാപ്റ്റന്‍സി നല്‍കാമെന്നാണ് എന്റെ അഭിപ്രായം. അതിനു ശേഷം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് എങ്ങനെയുണ്ടെന്നു നമുക്കു നോക്കുകയും ചെയ്യാം. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ബുംറയ്ക്കു എളുപ്പായിരിക്കില്ലെന്നു എനിക്കറിയാം.

അദ്ദേഹത്തിനു പരിക്കുകളുണ്ടായിട്ടുണ്ട്, ഓസ്‌ട്രേലിയയുമായുള്ള അവസാനത്തെ പരമ്പരയ്ക്കു ശേഷം ബുംറ ബ്രേക്കിലുമായിരുന്നു. അതിനു ശേഷം ഐപിഎല്ലിലേക്കു മാത്രമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

എങ്കിലും ഇംഗ്ലണ്ടില്‍ ക്യാപ്റ്റനായി ഞാന്‍ ബുംറയെ തന്നെയാണ് തിരഞ്ഞെടുക്കുക. ഈ പരമ്പരയ്ക്കിടെ അദ്ദേഹത്തിനു പരിക്കേറ്റാല്‍ വൈസ് ക്യാപ്റ്റന് മുന്നോട്ടു വരികയും ചുമതല ഏറ്റെടുക്കുകയും ചെയ്യാമെന്നും ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കവെ കുംബ്ലെ പറഞ്ഞു.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് രോഹിത്തിനു നഷ്ടമാപ്പോള്‍ ടീമിനെ നയിച്ചത് ബുംറയാണ്. അദ്ദേഹത്തിനു കീഴില്‍ ഓസീസിനെ 295 റണ്‍സിനു മുക്കി തുടക്കം ഇന്ത്യ ഗംഭീരമാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനു ഓള്‍ഔട്ടായിട്ടും ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യക്കു ആധികാരിക ജയം കൊയ്യാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

JASPRIT BUMRAH

ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏക ജയവും ഇതു തന്നെയാണ്. രണ്ടാം ടെസ്റ്റില്‍ രോഹിത് നായകനായി മടങ്ങിയെത്തിയതോടെ ഇന്ത്യ തോല്‍വികളിലേക്കു വീഴുകയും ഒടുവില്‍ പരമ്പര കൈവിടുകയും ചെയ്തു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 32 വിക്കറ്റുകളാണ് ബുംറ കൊയ്തത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

അതേസമയം, ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മന്‍ ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നു കാണാം.

ജിടി ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ വിജയശതമാനം 56.52 ആണ്്. കഴിഞ്ഞ സീസണിലും ഇത്തവണയുമായി 23 മല്‍സരങ്ങൡലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയില്‍ 13 കളിയില്‍ ജിടി ജയിക്കുകയും ചെയ്തു.

Story first published: Sunday, May 11, 2025, 10:46 [IST]
Other articles published on May 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+