IND vs ENG: രോഹിത്തില്ല, പകരം ആര് ക്യാപ്റ്റനാവും? കോലി വേണ്ട, ഇൗ രണ്ട് പേരിലൊരാള്‍

ലണ്ടന്‍: ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് ജൂണ്‍ 1ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കളിക്കാനാവില്ലെന്ന് കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്നത് പ്രധാന ചോദ്യമായി ഇന്ത്യക്ക് മുന്നില്‍ ഉയര്‍ന്നിരിക്കുന്നു. നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിയാണ് ഇന്ത്യക്ക് പരിഗണിക്കാവുന്ന മുഖ്യ നായകന്‍. ഇംഗ്ലണ്ട് പര്യടനത്തിലെ കഴിഞ്ഞ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചത് കോലിയായിരുന്നു.
അഞ്ച് മത്സര പരമ്പരയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയെ 2-1ന് മുന്നിലെത്തിക്കാനും കോലിക്കായിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിഞ്ഞുകൊടുത്ത കോലി ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ വീണ്ടും നായകനാവാനുള്ള സാധ്യത വളരെ കുറവാണ്. ബിസിസി ഐയുമായുള്ള അഭിപ്രായ ഭിന്നതയാണ് അതിന് കാരണം.

കോലി നായകനാവില്ല
സൗരവ് ഗാംഗുലിയുമായി ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് മൂന്ന് ഫോര്‍മാറ്റില്‍ നിന്നും നായകസ്ഥാനം ഒഴിഞ്ഞ കോലി അവസാന ടെസ്റ്റില്‍ ടീമിനെ നയിക്കാന്‍ ആവിശ്യപ്പെട്ടാലും അതിന് സമ്മതിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഇന്ത്യ ആരെ നായകനാക്കും?. കെ എല്‍ രാഹുലിന്റെയും അഭാവത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് രണ്ട് പേരെയാണ്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍. ഇന്ത്യയുടെ പേസ് നിരയിലെ മുഖ്യ താരമായ ബുംറ ഭാവിയിലെ നായകന്മാരിലൊരാളായി പരിഗണിക്കാവുന്നവരിലൊരാളാണ്. അതുകൊണ്ട് തന്നെ ബുംറക്ക് ഇന്ത്യയെ നയിക്കാനുള്ള അവസരം നല്‍കേണ്ടതായുണ്ട്. ഇന്ത്യയുടെ മാച്ച് വിന്നറായ ബുംറ തനിക്ക് ഇന്ത്യയെ നയിക്കാന്‍ ആഗ്രഹമുള്ളതായി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

28കാരനായ താരം 29 ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിലിറങ്ങുമ്പോഴും പ്രധാനമായും ഉറ്റുനോക്കുന്നത് ബുംറയുടെ ബൗളിങ്ങിലേക്കാണ്. ഈ സാഹചര്യത്തില്‍ ബുംറയെ ഇന്ത്യക്ക് നായകനായി പരിഗണിക്കാവുന്നതാണ്. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള നായകനെന്ന നിലയില്‍ ബുംറക്ക് തന്നെ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നതാവും നന്നാവുക.
ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

റിഷഭ് പന്ത്
ഇന്ത്യയുടെ ഭാവി നായകനായി വിശേഷിപ്പിക്കപ്പെടുന്ന യുവതാരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പരയിലൂടെ ഇന്ത്യയുടെ നായകനായി റിഷഭ് അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി റിഷഭിനെ വളര്‍ത്തിക്കൊണ്ടു വരേണ്ടതായുണ്ട്. പരിമിത ഓവറിലെ റിഷഭിന്റെ പ്രകടനം മോശമാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യയുടെ വിശ്വസ്തനാണ്.

ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയത് തന്നെ റിഷഭിന്റെ പ്രകടനത്തിന്റെ കരുത്തിലാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. സെന രാജ്യങ്ങളില്‍ മൂന്ന് വേദികളില്‍ ഇതിനോടകം സെഞ്ച്വറി പ്രകടനം നടത്താന്‍ റിഷഭിനായിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത താരമെന്ന നിലയില്‍ റിഷഭിനെ ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications