Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത് ഔട്ട്!! രാഹുല്‍-ജയ്‌സ്വാള്‍ ഓപ്പണിങ്, ബുംറ നയിക്കും; ടെസ്റ്റ് ടീം ഇങ്ങനെ

ഐസിസി ചാംപ്യന്‍സ് ട്രോഫി കലാശപ്പോര് കഴിയുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു ചെറിയൊരു ബ്രേക്കാണ്. ഐപിഎല്ലിനു ശേഷം ജൂണിലാണ് ടീം വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു മടങ്ങിയെത്തുക. ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയും ഇതു തന്നെയാണ്,

കഴിഞ്ഞ ഡബ്വ്യുടിസി ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത എഡിഷനില്‍ ശക്തമായ തിരിച്ചുവരവായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക. ഇംഗ്ലണ്ടിനെിരായ പരമ്പര ജയിച്ച് പോസിറ്റീവായി തന്നെ തുടങ്ങാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് എങ്ങനെയാവുമെന്നു നോക്കാം.

ROHIT SHARMA

രോഹിത്തിന് ഇടമില്ല?

നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുന്ന കാര്യം സംശയമാണ്. പകരം കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഈ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഭേദപ്പെട്ട ചില തുടക്കങ്ങള്‍ ഇരുവരും ടീമിനു നല്‍കുകയും ചെയ്കു. ഇംഗ്ലണ്ടിനെതിരേയും രാഹുല്‍-ജയസ്വാള്‍ സഖ്യം തന്നെ ഓപ്പണിങില്‍ തുടരാനാണ് സാധ്യത.

മൂന്നാം നമ്പറില്‍ പതിവുപോലെ യുവതാരം ശുഭ്മന്‍ ഗില്‍ തന്നെയാവും കളിക്കുക. ഓസ്‌ട്രേലിയയില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം അദ്ദേഹം ഇംഗ്ലണ്ടില്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. നാലാം നമ്പര്‍ ഇതിഹാസ ബാറ്ററായ വിരാട് കോലിക്കു തന്നെ അവകാശപ്പെട്ടതാവും. ചാംപ്യന്‍സ് ട്രോഫിയിലൂടെ അദ്ദേഹം ഫോം വീണ്ടെടുത്തത് ഇന്ത്യക്കു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

മധ്യനിര, ബൗളിങ്

ഇന്ത്യന്‍ മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഊഴമായിരിക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹത്തെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുക യുവതാരം ധ്രുവ് ജുറേലായിരിക്കും. എന്നാല്‍ സര്‍ഫറാസ് ഖാനു ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. പകരം തിലക് വര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാളെ ടെസ്റ്റ് ടീമിലേക്കു ഇന്ത്യ കൊണ്ടുവന്നേക്കും.

JASPRIT BUMRAH

യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഉറപ്പായും ടീമിലുണ്ടാവും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കസറിയ താരമാണ് അദ്ദേഹം. സ്പിന്നര്‍മാരായി ടീമിലുണ്ടാവുക രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാവും. കൂടാതെ വരുണ്‍ ചക്രവര്‍ത്തിക്കും ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം കിട്ടിയേക്കും.

പേസ് ബൗളിങെടുത്താല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമായിരിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരായിരിക്കും പേസ് നിരയിലെ മറ്റുള്ളവര്‍.

ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ധുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

Story first published: Friday, March 7, 2025, 17:52 [IST]
Other articles published on Mar 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+