For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് പുറത്ത്, ബുംറ ക്യാപ്റ്റന്‍; സഞ്ജു പരിഗണനയില്‍! ഇന്ത്യയുടെ സാധ്യതാ ടീമിതാ

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിന്റെ തിരക്കിലേക്ക് കടക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22നാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഐപിഎല്ലിനായുള്ള ക്യാംപുകള്‍ ഇതിനോടകം മിക്ക ടീമുകളും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഐപിഎല്ലിലെ തിരക്കുകള്‍ക്കിടയിലും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യ കടക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ട് പുറത്തെത്തുകയാണ്.

ഐപിഎല്ലിന് മുമ്പായി തിരഞ്ഞെടുക്കപ്പെടുന്ന ചില താരങ്ങളെ ഇന്ത്യ ടെസ്റ്റ് പരിശീലക ക്യാംപില്‍ പങ്കെടുപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയുടെ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓസ്‌ട്രേലിയയോട് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി തോറ്റതും ന്യൂസീലന്‍ഡിനോട് നാട്ടില്‍ തോറ്റതുമെല്ലാം ഇന്ത്യയുടെ ഫൈനല്‍ സീറ്റെന്ന മോഹം നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ ഉടച്ചുവാര്‍ക്കലാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ ചില യുവതാരങ്ങളെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഐപിഎല്ലിന് മുമ്പ് തന്നെ ടെസ്റ്റ് പടയൊരുക്കം നടത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനെ പരിശോധിക്കാം.

രോഹിത് ശര്‍മക്ക് സീറ്റുണ്ടാവില്ല

ഇന്ത്യ ടീമില്‍ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റം ഓപ്പണിങ്ങിലാണ്. രോഹിത് ശര്‍മയാണ് നിലവില്‍ ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ ഇന്ത്യക്കായി ഭേദപ്പെട്ട് നില്‍ക്കുമ്പോഴും താരത്തിന്റെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ രോഹിത്തിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. യശ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലിനെ ഓപ്പണറായി ഇറക്കാനാണ് സാധ്യതകള്‍.

ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. രോഹിത് ശര്‍മയെ പുറത്താക്കുമ്പോള്‍ പുതിയ നായകന്‍ ആരാണെന്നതാണ് പ്രധാന ചോദ്യം. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ജസ്പ്രീത് ബുംറക്ക് കീഴിലാവും ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കുക. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ നയിക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യാന്‍ ബുംറക്ക് സാധിച്ചിരുന്നു. സ്റ്റാര്‍ പേസറുടെ നായക മികവില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.

ind vs eng

ശാര്‍ദ്ദുല്‍ ഠാക്കൂര്‍ തിരിച്ചെത്തും

ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. നിതീഷ് കുമാര്‍ റെഡ്ഡി പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് നിതീഷ് കുമാര്‍. എന്നാല്‍ നിതീഷിനൊപ്പം മറ്റൊരു പേസ് ഓള്‍റൗണ്ടറെക്കൂടി ഇന്ത്യക്ക് ആവശ്യമാണ്. മുംബൈക്കൊപ്പം തകര്‍ത്തുകളിച്ച ശാര്‍ദ്ദുല്‍ ഠാക്കൂറിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. ആരാധകര്‍ ലോര്‍ഡ് ശാര്‍ദ്ദുലെന്ന് വിളിക്കുന്ന താരം മടങ്ങിവരവ് അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

പേസ് നിരയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ കൂട്ടുകെട്ടാവും ഇന്ത്യ പരിഗണിക്കുക. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് പരിഗണിക്കപ്പെട്ടേക്കില്ല. രവീന്ദ്ര ജഡേജക്കൊപ്പം വാഷിങ്ടണ്‍ സുന്ദറിനെയാവും ഇന്ത്യ ടീമിലേക്ക് കൊണ്ടുവരിക. ഇന്ത്യ അക്ഷര്‍ പട്ടേലിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പേസര്‍മാരുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക.

സഞ്ജുവും പരിഗണനയില്‍

ഇന്ത്യ നിലവില്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനൊപ്പം ദ്രുവ് ജുറേലിനെയാണ് പരിഗണിക്കുന്നത്. ജുറേലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ഇന്ത്യന്‍ പിച്ചില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും വിദേശ പിച്ചുകളില്‍ കാര്യമായ മികവ് കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായാണ് വിവരം. എന്തായാലും ഇത് കണ്ടറിയണം.

ഇന്ത്യയുടെ സാധ്യതാ ടീം

കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ്, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (c), മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ

Story first published: Wednesday, February 26, 2025, 7:50 [IST]
Other articles published on Feb 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+