For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തില്ല, ഓപ്പണിങ്ങില്‍ ഗില്ലിനൊപ്പം ആര്?, അവന്‍ വരണമെന്ന് അഗാര്‍ക്കര്‍

രോഹിത് ശര്‍മയും അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്നുറപ്പായതോടെ ഓപ്പണിങ്ങില്‍ ആരൊക്കെയെന്നത് ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയായിരിക്കുകയാണ്

1

മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റ് നാളെ എഡ്ജ്ബാസ്റ്റണില്‍ നടക്കാന്‍ പോവുകയാണ്. ആദ്യത്തെ നാല് മത്സരത്തില്‍ 2-1ന്റെ ലീഡ് നേടിയ ഇന്ത്യക്ക് അഞ്ചാം മത്സരം തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ നിന്ന് വലിയ വ്യത്യാസമാണ് ഇന്നുള്ളത്. രണ്ട് ടീമിന്റെയും നായകന്മാരും പരിശീലകരും മാറിയതടക്കം വലിയ മാറ്റങ്ങളാണ് നാലാം ടെസ്റ്റിന് ശേഷം സംഭവിച്ചിട്ടുള്ളത്.

1

ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരി മിന്നും ഫോമിലാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇന്ത്യയെ സംബന്ധിച്ച് പരിക്ക് വലിയ വെല്ലുവിളിയായി നില്‍ക്കുന്നു. കെ എല്‍ രാഹുലിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മയും അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്നുറപ്പായതോടെ ഓപ്പണിങ്ങില്‍ ആരൊക്കെയെന്നത് ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയായിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചെങ്കിലും പങ്കാളിയാരാണ്?. മായങ്ക് അഗര്‍വാളിനെ ബാക്കപ്പ് ഓപ്പണറായി ഇന്ത്യ ടീമിലെത്തിച്ചെങ്കിലും പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യതയില്ല.

1

മായങ്കിന്റെ വിദേശത്തെ കണക്കുകള്‍ മോശമാണെന്നിരിക്കെ ഇന്ത്യ ആരെ ഓപ്പണറാക്കുമെന്നതിന് ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും കമന്റേറ്ററുമായ അജിത് അഗാര്‍ക്കര്‍. ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി എന്നിവരിലൊരാള്‍ ഓപ്പണറാവണമെന്നാണ് അഗാര്‍ക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ പുജാര ഇന്ത്യയുടെ മൂന്നാം നമ്പറും വിഹാരി ആറാം നമ്പറുമാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബാറ്റിങ് ഓഡര്‍ മാറിയാന്‍ ടീമിന്റെ സംതുലിതാവസ്ഥയെ അത് ബാധിക്കാനും സാധ്യതയുണ്ട്.

2

'സന്നാഹ മത്സരത്തില്‍ കെ എസ് ഭരത് റണ്‍സ് നേടിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. മായങ്ക് അഗര്‍വാളിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ടീം മാനേജ്‌മെന്റ് ഭരതിന്റെ കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നുണ്ടാവും. ഒറ്റ ടെസ്റ്റിന് മുന്നോടിയായി അവന് കാര്യങ്ങള്‍ മനസിലാക്കാന്‍ അവന് ആവിശ്യത്തിന് സമയം ലഭിച്ചോയെന്നത് എനിക്ക് സംശയമുണ്ടാക്കുന്ന കാര്യമാണ്. രോഹിത്തിന്റെ അഭാവത്തില്‍ അനുഭവസമ്പന്നനായ ഓപ്പണര്‍ വരണമെന്നാണ് കരുതുന്നത്. അതുകൊണ്ട് പുജാര, വിഹാരി ഇവരിലൊരാള്‍ വരണം'- സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ അഗാര്‍ക്കര്‍ പറഞ്ഞു.

3

പുജാര ഓപ്പണറായി നേരത്തെയും ഇറങ്ങിയിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റില്‍ തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയാണ് പുജാര ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ സന്നാഹ മത്സരത്തില്‍ പൂജ്യത്തിനാണ് പുറത്തായത്. രോഹിത്തിന്റെ അഭാവത്തില്‍ പുജാരയെത്തുകയും പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ അത് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിടാനാണ് സാധ്യത.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

4

വിഹാരി മധ്യനിരയിലെ വിശ്വസ്തനാണ്. റിഷഭ് പന്തിന് മുന്നോ ശേഷമോ ക്രീസിലെത്താന്‍ സാധ്യതയുള്ള വിഹാരി കൗണ്ടിയിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഓപ്പണറായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ മാത്രം പരിഗണിക്കാന്‍ സാധ്യതയുള്ളപ്പോള്‍ വിഹാരി ഓപ്പണിങ്ങിലേക്ക് മാറിയാല്‍ മധ്യനിര ബാറ്റിങ്ങിനെ അത് ദുര്‍ബലപ്പെടുത്താനാണ് സാധ്യത കൂടുതല്‍. അതുകൊണ്ട് ആ സാഹസത്തിന് ഇന്ത്യ മുതിരാന്‍ സാധ്യതയില്ല.

4

നിലവിലെ സാഹചര്യത്തില്‍ പുജാരയെ ഇന്ത്യ ഓപ്പണറാക്കി പരീക്ഷിക്കാനാണ് സാധ്യത. പുജാര നിലയുറപ്പിച്ച് അടിത്തറ പാകുമ്പോള്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള ഗില്ലിന് റണ്‍സുയര്‍ത്താന്‍ സാധിക്കും എന്നാവും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. മൂന്നാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ എത്താനാണ് സാധ്യത. സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടോപ് ഓഡറില്‍ മികവ് കാട്ടാനുള്ള പ്രതിഭ ശ്രേയസിനുണ്ട്.

മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരം മായങ്കിനെയോ ഭരത്തിനെയോ പരിഗണിച്ചേക്കും. ഭരത് ലഭിക്കുന്ന അവസരങ്ങളെ നന്നായി ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവുണ്ടെങ്കിലും പ്രതിഭകൊണ്ട് അതിനെ മറികടക്കാന്‍ ഭരത്തിന് കഴിവുണ്ട്. വളര്‍ത്തിക്കൊണ്ടുവരേണ്ട താരമായതിനാല്‍ ഇന്ത്യ ഭരത്തിനെ പ്ലേയിങ് 11 പരിഗണിക്കാനാണ് സാധ്യത.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

6

എന്നാല്‍ അന്തിമ തീരുമാനം രാഹുല്‍ ദ്രാവിഡിന്റേതാണ്. കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. സമനില നേടിയാല്‍ പോലും പരമ്പര നേടാം എന്നതിനാല്‍ തോറ്റാല്‍ ദ്രാവിഡിന് അത് വലിയ ക്ഷീണമാവും. എന്തായാലും വലിയ പരീക്ഷണം തന്നെയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Story first published: Thursday, June 30, 2022, 13:00 [IST]
Other articles published on Jun 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+