
'അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവമാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. ടീമിന്റെ നായകനാണവന്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന്റെ അഭിവാജ്യ ഘടകമാണവന്‍. ആദ്യ നാല് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനും അവന് സാധിച്ചിരുന്നു. കെ എല്‍ രാഹുലും രോഹിത്തുമായിരുന്നു ആദ്യ നാല് മത്സരത്തിലും ബാറ്റിങ്ങിലെ ഇന്ത്യയുടെ പ്രധാന ആശ്രയം. മികച്ച തുടക്കം നല്‍കി മധ്യനിരക്ക് അടിത്തറ പാകാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു. കെ എല്‍ രാഹുലും മത്സരത്തിനില്ല. അവനെ ഇന്ത്യ ശരിക്കും മിസ് ചെയ്യും.
രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യ ആരെ നായകനാക്കുമെന്നതാണ് പ്രധാന ചോദ്യം. നിലവിലെ ടീമില്‍ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെയാണ് ഇന്ത്യക്ക് നായകന്മാരായി പരിഗണിക്കാന്‍ സാധിക്കുന്നത്. ഇതില്‍ ബുംറയെ നായകനാക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിര്‍ണ്ണായ തീരുമാനം രാത്രി എട്ട് മണിയോടെയാവും ഇന്ത്യ പ്രഖ്യാപിക്കുക.
IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ബുംറ നായകനായാല്‍ അത് ചരിത്രമാവും. 35 വര്‍ഷത്തിന് ശേഷമാവും ഒരു പേസര്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുന്നത്. ബുംറ നായകനാവുന്നത് മികച്ച തീരുമാനമായിരിക്കുമെന്നാണ് സഹീറും അഭിപ്രായപ്പെട്ടത്. 'രോഹിത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുംറ ആദ്യമായി ഇന്ത്യയുടെ നായകനാവും.
അവനെക്കുറിച്ച് ചോദിച്ചാല്‍ അഞ്ചാം ടെസ്റ്റില്‍ ഏറ്റവും കരുതിയിരിക്കേണ്ട താരമെന്നാണ് പറയാനുള്ളത്. രോഹിത്തിന്റെ അഭാവം മുന്നില്‍ക്കണ്ട് നായകനാവുന്നതിനെപ്പറ്റി ബുംറ ചിന്തിച്ചിട്ടുണ്ടാവണം. നായകസ്ഥാനം വലിയ ഉത്തരവാദിത്തമാണ്. അങ്ങനെ നോക്കിയാലും ബുംറയുടെ പ്രകടനമാണ് ഏറ്റവും കരുതിയിരിക്കേണ്ടത്'- സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ പേസ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യ മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം രവീന്ദ്ര ജഡേജയെയാവും ഇന്ത്യ സ്പിന്നറായി പരിഗണിക്കാന്‍ സാധ്യത. ബാറ്റിങ് കരുത്ത് വിലയിരുത്തി ആര്‍ അശ്വിനെ മറികടന്ന് ജഡേജയെത്താനാണ് സാധ്യത.

രോഹിത്തും രാഹുലും ഇല്ലാത്ത സ്ഥിതിക്ക് ഓപ്പണറായി മറ്റാരെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ശുബ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാര, കെ എസ് ഭരത് എന്നിവരിലൊരാള്‍ക്ക് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാനാണ് സാധ്യത. ഹനുമ വിഹാരിയേയും പരിഗണിക്കുന്നുണ്ടെങ്കിലും മധ്യനിരയിലെ അദ്ദേഹത്തിന്റെ സ്ഥാനം മാറ്റാനുള്ള സാധ്യത കുറവാണ്.
59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

സൂപ്പര്‍ താരങ്ങളുടെ ഫോമും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. ചേതേശ്വര്‍ പുജാരയും ശ്രേയസ് അയ്യരുമെല്ലാം സന്നാഹ മത്സരത്തില്‍ ഡെക്കായിരുന്നു. ജസ്പ്രീത് ബുംറക്ക് സന്നാഹത്തില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഫോമും ആശങ്കപ്പെടുത്തുന്നു.


Click it and Unblock the Notifications
