For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിനെ മുംബൈ വീണ്ടും പുറത്താക്കി! ഇങ്ങനെ അപമാനിക്കണോ? കലിപ്പില്‍ ഫാന്‍സ്

ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധം ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുംബൈ ടീമിന്റെ പുതിയൊരു നീക്കം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ഇതോടെ മുംബൈ ടീം ആരാധകരും കട്ടക്കലിപ്പിലാണ്.

തന്റെ കരിയറിന്റെ നല്ല കാലം മുഴുവന്‍ മുംബൈയ്ക്കായി ചെലവഴിക്കുകയും അവര്‍ക്കു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിക്കൊടുക്കുകയും ചെയ്തിട്ടും രോഹിത്തിനു യാതൊരു വിലയും ഫ്രാഞ്ചൈസി കല്‍പ്പിക്കുന്നില്ലെന്നു ഫാന്‍സ് ചൂണ്ടിക്കാട്ടുന്നു.

ROHIT SHARMA

ഇംഗ്ലണ്ടിനെതിരേ ഈ മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. രോഹിത്തിനു കീഴില്‍ ശക്തമായ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ടീം പ്രഖ്യാപനത്തിനു ശേഷം മുംബൈ ഇന്ത്യന്‍സ് ടീം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമെന്ന തലക്കെട്ടോടെ സ്‌ക്വാഡിനെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പക്ഷെ ഈ പോസ്റ്ററില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയില്ലെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരെയും ക്ഷുഭിതരാക്കിയത്. മൂന്നു താരങ്ങളുടെ ഫോട്ടോയാണ് പോസ്റ്ററില്‍ മുബൈ നല്‍കിയത്. മധ്യത്തിലായി കെഎല്‍ രാഹുല്‍ നില്‍ക്കുമ്പോള്‍ പിറകില്‍ ഇടതു ഭാഗത്തു ശ്രേയസ് അയ്യരും വലതു ഭാഗത്തു ബുംറയും നില്‍ക്കുന്നതായി കാണാം.

്‌വൈസ് ക്യാപ്റ്റനായ ബുംറയെ ചിത്രം നല്‍കിയിട്ടും നായകനായ രോഹിത് എവിടെയെന്നാണ് ആരാധകരുടെ ചോദ്യം. ക്യാപ്റ്റനു നല്‍കുന്ന പ്രാധാന്യത്തില്‍ രാഹുലിന്റെ ഫോട്ടോയാണ് മുംബൈ ഇന്ത്യന്‍സ് ഉപയോഗിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രോഹിത്തിനെ നീക്കിയിട്ടും മുംബൈയ്ക്കു മതിയായില്ലേയെന്നും ഇപ്പോള്‍ പോസ്റ്ററുകളില്‍ നിന്നും അദ്ദേഹത്തെ തഴയുകയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

കഴിഞ്ഞ മാസം ദുബായില്‍ നടന്ന താരലേത്തിനു തൊട്ടുമുമ്പായിരുന്നു ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തങ്ങളുടെ മുന്‍ താരമായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയത്. ഇതു ക്യാപ്റ്റന്‍ രോഹിത്തടക്കം പലര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. ദിവസങ്ങള്‍ക്കം രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ അടുത്ത സീസണിലേക്കുള്ള ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.

മുംബൈ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം വലിയ ആരാധകരോഷത്തിനു വഴിയൊരുക്കിയിരുന്നു. നിരവധി ആരാധകര്‍ മുംബൈ ടീമിന്റെ ജഴ്‌സി കത്തിച്ചും ഫ്രാഞ്ചൈസിയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുമെല്ലാം പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ രോഹിത്തിനെക്കൂടാതെ ടീമില സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ബുംറ എന്നിവര്‍ ഫ്രാഞ്ചൈസി വിട്ടേക്കുമെന്നു അഭ്യൂഹങ്ങളും പരന്നിരുന്നു.

INDIA TEST

അതിനു ശേഷം ഇപ്പോള്‍ രോഹിത്തിനെ ടീം ഇന്ത്യയുടെ പോസ്റ്ററില്‍ നിന്നും നീക്കിയ മുംബൈ വീണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇതിനെതിരേ ആഞ്ഞടിച്ചത്. മറ്റു ഫ്രാഞ്ചൈസികള്‍ ടീം പ്രഖ്യാപനത്തിന്റെ പോസ്റ്റില്‍ രോഹിത് ശര്‍മയുടെ മുഖം ഉപയോഗിക്കാത്തത് മനസ്സിലാക്കാം. പക്ഷെ വണ്‍ ഫാമിലിയെന്നെല്ലാം വീമ്പിളക്കുന്ന മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നു ആരാധകര്‍ പറയുന്നു.

രോഹിത് ശര്‍മയെ പോസ്റ്ററുകളില്‍ നിന്നു പോലും മുംബൈ ഇന്ത്യന്‍സ് പുറത്താക്കിയോ? എന്തിനാണ് തങ്ങളുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനോടു അവര്‍ക്കു ഇത്രയുമധികം വെറുപ്പ്. അല്‍പ്പമെങ്കിലും മര്യാദയുണ്ടെങ്കില്‍ മുംബൈ ഇതു ചെയ്യാന്‍ പാടില്ലായിരുന്നു. വരാനിരിക്കുന്ന സീസണില്‍ മുംബൈയ്ക്കു വലിയ തിരിച്ചടികള്‍ കളിക്കളത്തിനകത്തും പുറത്തും നേരിടുമെന്നുറപ്പാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഗോട്ടിനെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്നു മുംബൈ ഇന്ത്യന്‍സിനു അറിയില്ല. തന്റെ ഐപിഎല്‍ കരിയര്‍ ഏറെക്കുറെ പൂര്‍ണമായും മുംബൈയ്ക്കു വേണ്ടി സമര്‍പ്പിച്ച രോഹിത് ശര്‍മയെ ഈ തരത്തില്‍ അപമാനിച്ചതില്‍ വളരെയധികം ദുഖമുണ്ടെന്നും ആരാധകര്‍ പറയുന്നു.

Story first published: Sunday, January 14, 2024, 14:49 [IST]
Other articles published on Jan 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+