For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND v ENG: സൂപ്പര്‍ ബൗളര്‍ ഔട്ട്! മലയാളി താരവും ടീമില്‍, ഇന്ത്യന്‍ 11 തിരഞ്ഞെടുത്ത് ബാംഗര്‍

ധരംശാല: ഇംഗ്ലണ്ടുമായി വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബാംഗര്‍. പരമ്പര ഇതിനകം 3-1നു സ്വന്തമാക്കിയെങ്കിലും ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ അവസാന ടെസ്റ്റിലും ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ വലിയ ഗൗരവത്തോടെയായിരിക്കും അഞ്ചാമങ്കത്തിലും ടീം ഇന്ത്യയിറങ്ങുക.

റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാവണം അവസാന ടെസ്റ്റില്‍ ടീം കളിക്കേണ്ടതെന്നാണ് ബാംഗറുടെ നിര്‍ദേശം. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അവസാന ടെസ്റ്റില്‍ ടീമിനോടൊപ്പം തിരികെയെത്തിയിട്ടുണ്ട്.

JASPRIT BUMRAH

ബുംറ മടങ്ങിയെത്തുമ്പോള്‍ ആരെയാവണം ഇന്ത്യ മാറ്റി നിര്‍ത്തേണ്ടത് എന്നതിനെക്കുറിച്ചും ബാംഗര്‍ തുറന്നു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അവസാന ടെസ്റ്റിനു വേദിയാവുന്നത് ധരംശാലയാണ്. അല്‍പ്പം തണുപ്പമേറിയ അന്തരീക്ഷമായിരിക്കും ഇവിടുത്തേത്.

കൂടാതെ ഗ്രൗണ്ട് വളരെ ഉയര്‍ന്ന പ്രതലത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ഇവിടെ സീം മൂവ്‌മെന്റുമുണ്ടാവും. ഈ കാരണത്താല്‍ തന്നെ സാഹചര്യത്തിന് അനുസരിച്ച് ഇന്ത്യ മാറ്റം വരുത്തേണ്ടതുണ്ട്. കുല്‍ദീപ് യാദവിനു പകരം ജസ്പ്രീത് ബുംറയെ ഇന്ത്യക്കു ഇലവനിലേക്കു കൊണ്ടു വരാവുന്നതാണെന്നും സഞ്ജയ് ബാംഗര്‍ നിരീക്ഷിച്ചു.

അതുകൊണ്ടു തന്നെ അഞ്ചാം ടെസ്റ്റില്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയാവും ഇന്ത്യ കളിപ്പിക്കുക. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ് എന്നിവരായിരിക്കും ഇത്. അതു കൂടാതെ ടീമില്‍ മറ്റൊരു മാറ്റം കൂടി ആവശ്യമാണ്. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും രജത് പാട്ടിധാര്‍ സ്‌കോര്‍ ചെയ്തിട്ടില്ല. ഈ കാരണത്താല്‍ തന്നെ പുതിയൊരു അരങ്ങേറ്റക്കാരനെ അഞ്ചാം ടെസ്റ്റില്‍ നിങ്ങള്‍ക്കു കാണാം. ദേവ്ദത്ത് പടിക്കലിനു ഇന്ത്യക്കു അവസരം നല്‍കാവുന്നതാണ്. എന്നെ സംബന്ധിച്ച് ഈ രണ്ടു മാറ്റങ്ങളാണ് അടുത്ത ടെസ്റ്റില്‍ വരുത്തേണ്ടതെന്നും ബാംഗര്‍ വിശദമാക്കി.

DEVDUTT PADIKKAL

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം മിന്നുന്ന പ്രകടനം നടത്തിയാണ് ദേവ്ദത്ത് ടെസ്റ്റ് ടീമിലേക്കു വന്നത്. കര്‍ണാടകയ്ക്കു വേണ്ടി ഇത്തവണ രഞ്ജിയില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 556 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്നു സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു ഇത്.

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് പാട്ടിധാര്‍. പരിക്കു കാരണം രണ്ടാം ടെസ്റ്റില്‍ നിന്നു കെഎല്‍ രാഹുല്‍ പിന്‍മാറിയപ്പോള്‍ പകരം പാട്ടിധാര്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. പക്ഷെ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ കളിച്ച അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു.

ആറിന്നിങ്‌സുകളില്‍ നിന്നും 10.5 ശരാശരിയില്‍ വെറും 63 റണ്‍സ് മാത്രമേ പാട്ടിധാറിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. എന്നാല്‍ ബൗളിങില്‍ കുല്‍ദീപാവട്ടെ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 3.18 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

ബാംഗര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ്.

Story first published: Tuesday, March 5, 2024, 14:52 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+