
എംഎസ് ധോണി (1546 റണ്‍സ്)
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ റണ്‍മെഷീന്‍. 48 ഏകദിനങ്ങളില്‍ നിന്നായി അദ്ദേഹം അടിച്ചെടുത്തത് 1546 റണ്‍സാണ്. ഒരു സെഞ്ച്വറിയും 10 ഫിഫ്റ്റികളും ഇംഗ്ലണ്ടിനെതിരേ ധോണി കുറിക്കുകയും ചെയ്തു. 46.84 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
സ്‌ട്രൈക്ക് റേറ്റ് 87.94 ആണ്. 34 സിക്‌സറുകള്‍ ഇംഗ്ലണ്ടിനെതിരേ ധോണി പറത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ സിക്‌സറടിച്ചതും അദ്ദേഹം തന്നെ. 2013ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മറികടന്നായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായത്.

യുവരാജ് സിങ് (1523)
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് എംഎസ് ധോണി കഴിഞ്ഞാല്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ഇന്ത്യന്‍ താരം. എന്നാല്‍ ധോണിയേക്കാള്‍ അധികം പിറകിലല്ല യുവി. വെറും 23 റണ്‍സിന്റെ വ്യത്യാസം മാത്രമേ ഇരുവരും തമ്മിലുള്ളൂ.
37 ഏകദിനങ്ങലില്‍ നിന്നും യുവിയുടെ സമ്പാദ്യം 1523 റണ്‍സാണ്.
ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വന്തം

50.76 എന്ന തകര്‍പ്പന്‍ ശരാശരയില്‍ നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം ഇത്രയും റണ്ണെടുത്തത്. 173 ഫോറും 29 സിക്‌സറുമാണ് ഇംഗ്ലണ്ടിനെതിരേ യുവി അടിച്ചത്. വിരമിക്കുന്നതിനു കുറച്ചു മുമ്പ് കളിച്ച മല്‍സരത്തില്‍ നേടിയ 150 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 127 ബോളില്‍ നിന്നായിരുന്നു ഇത്. ഇതേ കളിയില്‍ ധോണിക്കൊപ്പം 256 റണ്‍സിന്റെ കൂട്ടുകെട്ടും യുവി പടുത്തുയര്‍ത്തിയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1455 റണ്‍സ്)
മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാംസ്ഥാനത്തുള്ളത്. 1455 റണ്‍സാണ് ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. 37 മല്‍സങ്ങളിലാണ് അദ്ദേഹം കളിച്ചത്. 89.20 എന്ന അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരി സച്ചിനുണ്ടായി്‌രുന്നു.
രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പിലാണ് സച്ചിന്‍ അവസാനമായി ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയത്. സെഞ്ച്വറിയുമായി അദ്ദേഹം അതു ആഘോഷിക്കുകയും ചെയ്തിരുന്നു. 115 ബോളില്‍ 120 റണ്‍സായിരുന്നു അദ്ദേഹം അന്നു നേടിയത്.
എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

വിരാട് കോലി (1307 റണ്‍സ്)
സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ നാലാംസ്ഥാനത്തുള്ള ഇന്ത്യന്‍ താരം. 33 മല്‍സരങ്ങളില്‍ നിന്നും 45.06 ശരാശരിയില്‍ 89.27 സ്‌ട്രൈക്ക് റേറ്റോടെ 1307 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും കോലിയുടെ പേരിലുണ്ട്. 122 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സുരേഷ് റെയ്‌ന (1207 റണ്‍സ്)
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ റണ്‍സുള്ള അഞ്ചാമത്തെ താരം. 37 ഏകദിനങ്ങളില്‍ നിന്നും 1207 റണ്‍സ് അദ്ദേഹം നേടി. 92.06 എന്ന സ്‌ട്രൈക്ക് റേറ്റും 41.62 ശരാശരിയും റെയ്‌നയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ഏകദിന മല്‍സരവും ഇംഗ്ലണ്ടിനെതിരേയാണ്. അഞ്ചു സെഞ്ച്വറികളാണ് ഏകദിനത്തില്‍ റെയ്‌നയുടെ പേരിലുള്ളത്. ഇവയിലൊന്ന് ഇംഗ്ലണ്ടിനെതിരേയുമാണ്.
2014ലെ ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയിലായിരുന്നു താരം 75 ബോളില്‍ 100 റണ്‍സ് തികച്ചത്. ഇന്ത്യ 133 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ റെയ്‌ന പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











