INDvENG: 'ബുംറയെക്കാള്‍ ഇംഗ്ലണ്ടില്‍ മികച്ചവന്‍ ശര്‍ദുല്‍ ഠാക്കൂര്‍'- കാരണമുണ്ടെന്ന് മോണ്ടി പനേസര്‍
നോട്ടിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഇത്തവണ വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കി ഇന്ത്യയെ കുടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ നിരയിലും മികച്ച പേസര്‍മാരുള്ളതിനാല്‍ ഇംഗ്ലണ്ടിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നീ പേസര്‍മാര്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാനാണ് സാധ്യത. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയെക്കാള്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്ന ബൗളര്‍ ശര്‍ദുല്‍ ഠാക്കൂറാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.
Also Read: T20: ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു, ബംഗ്ലാദേശിന് ചരിത്ര ജയം, പ്രധാന റെക്കോഡുകളറിയാം

ശര്‍ദുല്‍ ഠാക്കൂറിന് കൂടുതല്‍ മികവ് കാട്ടാനാവും
ബാക് ലങ്തിലാണ് ബുംറയുടെ കൂടുതല്‍ പന്തുകളുമുള്ളത്. വേഗം കൂടുതലുണ്ടെങ്കിലും അതില്‍ ഷോട്ട് കളിക്കപ്പെടും. വായുവില്‍ പന്ത് കൂടുതല്‍ ചലിക്കേണ്ടതായുണ്ട്. അവന്റെ സ്വാഭാവികമായ ലങ്ത് സ്റ്റംപിന് മുകളിലായി പന്ത് തട്ടുന്ന രീതിയിലാണ്. ഇംഗ്ലണ്ടില്‍ ഇത് വലിയ ഗുണം ചെയ്യില്ല. എന്നാല്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ ലങ്ത് ഇംഗ്ലണ്ടിലെ സാഹചര്യത്തിന് അനുയോജ്യമായതാണ്. അവന്റെ സ്വാഭാവിക ലങ്തില്‍ മാറ്റം വരുത്താതെ പന്തെറിയാന്‍ സാധിച്ചാല്‍ തിളങ്ങാനാവും- മോണ്ടി പനേസര്‍ പറഞ്ഞു.
Also Read: IND vs ENG: 'തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടീമിന് പുറത്താവും', കാരണം വിശദീകരിച്ച് സഞ്ജയ്

ഇന്ത്യക്ക് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരം
അലെസ്റ്റര്‍ കുക്കിന്റെ വിരമിക്കലിന് ശേഷം ടോപ് സിക്‌സിന്റെ പ്രകടനം എപ്പോഴും വലിയ പ്രശ്‌നമാണ്. സംതുലിതമല്ല ടീം. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ദുര്‍ബലമായ ഇംഗ്ലണ്ട് ടീമാണിത്. അതിനാല്‍ ഇന്ത്യ പരമ്പര നേടാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ടോപ് ഫോറില്‍ പരിചസമ്പത്ത് കുറവുള്ളവരുണ്ട്. തുടക്കത്തിലെ 3-4 വിക്കറ്റുകള്‍ നഷ്ടമായാല്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവും. ഇന്ത്യ പരമ്പര നേടാനാണ് സാധ്യത-പനേസര്‍ കൂട്ടിച്ചേര്‍ത്തു.

ബുംറയുടെ പ്രകടനം കണ്ടറിയണം
വിദേശ പിച്ചില്‍ മികച്ച ബൗളിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് ജസ്പ്രീത് ബുംറ. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറക്ക് സാധിച്ചില്ല. ഇടവേളക്ക് ശേഷം ഇറങ്ങുമ്പോള്‍ ഫോമിലേക്കെത്താന്‍ ബുംറക്ക് സമയം വേണ്ടിവരും. ബുംറ നിറം മങ്ങിയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. ബുംറ,ഇഷാന്ത്,ഷമി കൂട്ടുകെട്ട് തന്നെ പേസ് നിരയില്‍ ഇടം പിടിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications