IND vs ENG: 'തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടീമിന് പുറത്താവും', കാരണം വിശദീകരിച്ച് സഞ്ജയ്
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് സന്ദര്‍ശകരായ ഇന്ത്യയുള്ളത്. 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് കോലിപ്പടക്ക് മുന്നിലുള്ളത്. അതിനുവേണ്ടി മികച്ച താരനിര തന്നെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം കോലിയെപ്പോലെ തന്നെ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.

Also Read: T20: ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു, ബംഗ്ലാദേശിന് ചരിത്ര ജയം, പ്രധാന റെക്കോഡുകളറിയാം
പേസ് പിച്ചില്‍ ഡ്യൂക്‌സ് ബോളില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ എല്ലാ കണ്ണുകളും രോഹിത് ശര്‍മയുടെ പ്രകടനത്തിലേക്കാണ്. ഇന്ത്യക്കായി നാട്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള രോഹിത് ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറാവുന്നത് ഇതാദ്യമായാണ്. ഇപ്പോഴിതാ തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ പുറത്താവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്ത്യയില്‍ മാത്രം തിളങ്ങിയിട്ട് കാര്യമില്ല
'രോഹിത് ശര്‍മക്ക് ടെസ്റ്റ് ഓപ്പണറെന്ന നിലയിലെ നിര്‍ണ്ണായക പരമ്പരയാണിത്. 40 ടെസ്റ്റ് പരിചയം അവനുണ്ട്. 34 വയസായ രോഹിതിന് ഇന്ത്യയില്‍ മാത്രം മികച്ച പ്രകടനം നടത്തി ടെസ്റ്റ് ടീമില്‍ തുടരാനാവില്ല'-ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തില്‍ സഞ്ജയ് എഴുതി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സിലും 40നുള്ളില്‍ അദ്ദേഹം മടങ്ങി. നേരത്തെ ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് കളിച്ചപ്പോള്‍ 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോറായി നേടാനായത്. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ 161 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ നാട്ടിലെ മികവ് വിദേശ പിച്ചില്‍ രോഹിതിന് കാട്ടാനാവുമോയെന്ന് ഈ പരമ്പരയിലൂടെ വ്യക്തമാവും.

രവിചന്ദ്ര അശ്വിനും നിര്‍ണ്ണായക പരമ്പര
രവിചന്ദ്ര അശ്വിനും നിര്‍ണ്ണായക പരമ്പരയായിരിക്കും ഇത്. ഇംഗ്ലണ്ടില്‍ ഏഴ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റ് മാത്രമാണ് അശ്വിന്‍ നേടിയിട്ടുള്ളത്. കൂടാതെ വിദേശത്ത് കളിച്ചപ്പോഴെല്ലാം പരിക്ക് അശ്വിനെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്നിനെ നേരിടാന്‍ പ്രയാസമുണ്ട്. അശ്വിന്റെ മൂന്നാം ഇംഗ്ലണ്ട് പര്യടനമാണിത്. അതിനാല്‍ത്തന്നെ മാച്ച് വിന്നറാവാന്‍ അവന് സാധിക്കണം-സഞ്ജയ് കുറിച്ചു. നേരത്തെ അശ്വിന് മികച്ച വിദേശ റെക്കോഡില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് അശ്വിന്‍ എക്കാലത്തെയും ഇന്ത്യയുടെ മികച്ചവനല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സീനിയര്‍ ബാറ്റിങ് നിരയില്‍ പ്രതീക്ഷ
സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമെ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ വെക്കാനാവു. ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ടില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്. എന്നാല്‍ പേസ് പിച്ചില്‍ എന്നും ഇന്ത്യയുടെ ബാറ്റിങ് നിര പ്രയാസപ്പെട്ടിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. അതിനാല്‍ത്തന്നെ ബാറ്റിങ് നിരയുടെ മികവ് നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications