IND vs ENG: 'ഷമി വെറും ഹീറോയല്ല, സൂപ്പര്‍ ഹീറോ', ബട്‌ലറുടെ സ്റ്റംപെടുത്തു, വമ്പന്‍ റെക്കോഡ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ്. ലോര്‍ഡ്‌സില്‍ പേസ് ബൗളര്‍മാരെ കടത്തിവെട്ടി യുസ് വേന്ദ്ര ചഹാലാണ് മികവ് കാട്ടുന്നത്. ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ ഇന്ത്യ ഇതിനോടകം തകര്‍ത്തു. ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറിന് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല.
നാല് റണ്‍സെടുത്ത ബട്‌ലറെ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള ബട്‌ലറിന് ലോര്‍ഡ്‌സിലും മികച്ച ബാറ്റിങ് കണക്കുകള്‍ അവകാശപ്പെടാം. എന്നാല്‍ ഷമിയുടെ പന്തില്‍ ഇംഗ്ലണ്ട് നായകന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ബട്‌ലറെ ഷമി പുറത്താക്കിയതോടെ വമ്പന്‍ റെക്കോഡും ഷമി സ്വന്തമാക്കിയിരിക്കുകയാണ്.

ജോസ് ബട്‌ലറെ ഏകദിനത്തില്‍ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന നേട്ടത്തിലേക്കാണ് ഷമി എത്തിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഷമിക്ക് മുന്നില്‍ ബട്‌ലര്‍ കീഴടങ്ങുന്നത്. നാല് തവണ ബട്‌ലറെ പുറത്താക്കിയ ഓസീസ് പേസര്‍ ജെയിംസ് ഫോക്‌നറുടെ റെക്കോഡിനെയാണ് ഷമി മറികടന്നത്. ബട്‌ലര്‍ക്കെതിരേ ഷമിക്കുള്ള മുന്‍തൂക്കം കൃത്യമായി മനസിലാക്കി പന്തേല്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മികവിനും കൈയടിക്കാം.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

ലോര്‍ഡ്‌സിലെ ഇന്ത്യ - ഇംഗ്ലണ്ട് മത്സരം കാണാന്‍ നിരവധി മുന്‍ താരങ്ങളാണ് എത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗ്യാലറയിലുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഗ്യാലറിയിലിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും സുരേഷ് റെയ്‌നയും മത്സരം കാണാനെത്തിയിട്ടുണ്ട്. ധോണിയും റെയ്‌നയും ഒന്നിച്ചുള്ള ചിത്രവും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 117 എന്ന നിലയിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ജേസണ്‍ റോയ് (23), ജോണി ബെയര്‍സ്‌റ്റോ (38), ജോ റൂട്ട് (11), ബെന്‍ സ്‌റ്റോക്‌സ് (21), ജോസ് ബട്‌ലര്‍ (4) എന്നീ വമ്പന്മാരെയെല്ലാം ഇംഗ്ലണ്ടിന് നഷ്ടമായി. ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ്ങില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രശംസനീയമാണ്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആദ്യ മത്സരത്തിലെ മികവ് ആവര്‍ത്തിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ കൃത്യമായ ബൗളിങ് ചെയ്ഞ്ചുകളിലൂടെ പിടിച്ചുകെട്ടാന്‍ രോഹിത്തിന്റെ നായകമികവിന് സാധിച്ചു.

ഹര്‍ദിക് പാണ്ഡ്യയെക്കൊണ്ടുവന്ന ജേസണ്‍ റോയിയുടെ വിക്കറ്റെടുത്തതും പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ യുസ് വേന്ദ്ര ചഹാലിനെ കൊണ്ടുവന്നതും മൂന്ന് വിക്കറ്റ് വീഴ്ത്തിയതുമെല്ലാം ഹിറ്റ്മാന്റെ നായക മികവ് തന്നെ. ഓരോ ബൗളര്‍മാരോടും കൃത്യമായി നിര്‍ദേശം നല്‍കി രോഹിത് കളത്തില്‍ സജീവമാണ്. ഇന്ന് കൂടി ജയിച്ച് ഇംഗ്ലണ്ടില്‍ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പര നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications